കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂക്ലിയര്‍ ചാവേറുകളായി ഭീകരര്‍ ഇന്ത്യയെ ആക്രമിച്ചേക്കാം: ഹിലാരി ക്ലിന്റന്‍

  • By അക്ഷയ്‌
Google Oneindia Malayalam News

വാഷിങ്ടണ്‍: ഇന്ത്യയോട് കടുത്ത ശത്രുത പുലര്‍ത്തുന്ന പാകിസ്ഥാന്‍ വളരെ വേഗത്തിലാണ് ആണവായുധങ്ങല്‍ വികസിപ്പിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹിലാരി ക്ലിന്റന്‍. പാകിസ്ഥാന്റെ കൈവശമുള്ള ആണവായുധങ്ങള്‍ ഭീകരരുടെ കയ്യില്‍ എത്തിയാല്‍ അവര്‍ ന്യൂക്ലിയര്‍ ചാവേറുകളായി മാറുമെന്നും ഹിലരി ക്ലിന്റന്‍ പറഞ്ഞു.

ഒരുപക്ഷേ ജിഹാദികള്‍ പാക്ക് ഭരണകൂടത്തെ അട്ടിമറിച്ച് ഭരണം കൈവശപ്പെടുത്തിയേക്കാം. അങ്ങനെ വന്നാല്‍ ആണവായുധങ്ങളും ജിഹാദികളുടെ കയ്യില്‍ കിട്ടുമെന്ന് ഹിലരി പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്ന് പാക് പ്രതിരോധമന്ത്രി ഖൗജ മുഹമ്മദ് ആസിഫ് പറഞ്ഞിരുന്നു.

Hillary Clinton

ഈ സാഹചര്യത്തില്‍ അതീവ ജാഗ്രതയോടെയാണ് പാകിസ്ഥാന്‍രം ഓരോ നീക്കവും യുഎസ് നിരീക്ഷിക്കുന്നത്. റഷ്യ, ചൈന, പാകിസ്താന്‍, ഇന്ത്യ എന്നീ രാജ്യങ്ങള്‍ ആണവായുധ ശേഖരണത്തില്‍ വലിയ രീതിയില്‍ മുന്നേറുകയാണ്. ചിന്തിക്കാന്‍പോലും കഴിയാത്ത രീതിയില്‍ ഇതു ഭയപ്പെടുത്തുന്നുവെന്നും കഴിഞ്ഞ ഫെബ്രുവരിയില്‍ ഹിലാരി പരഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

English summary
Democratic presidential nominee Hillary Clinton has expressed concern over the possibility of Pakistan's nuclear weapons+ falling into the hands of jihadists, which she said was "a threatening scenario", according to a media report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X