കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബര്‍ദ്വാന്‍ സ്‌ഫോടനം ; ബോംബ് നിര്‍മ്മാണരഹസ്യങ്ങള്‍ പുറത്ത്

Google Oneindia Malayalam News

ബാംഗ്ലൂര്‍ : പശ്ചിമബംഗാളിലെ ബര്‍ദ്വാനിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ജമാഅത്തുല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ നിര്‍ണായക രഹസ്യങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി പുറത്തുവിട്ടു. പശ്ചിമബംഗാളില്‍ നിര്‍മ്മിക്കുന്ന ബോംബുകള്‍ പലതവണയായി ജെഎംബി ബംഗ്ലാദേശിലെത്തിച്ചെന്നാണ് വിവരം.

ഇതിനായി ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ തീവ്രവാദ സംഘടനയായ ജെഎംബി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് കൈക്കൂലി നല്‍കിയാണ് ബോംബുകള്‍ കടത്തിയിട്ടുളളത്. ചില പ്രാദേശിക ഏജന്‍സികളും ഇക്കാര്യത്തില്‍ സഹായിച്ചിട്ടുണ്ട്. മുന്നൂറോളം ബോംബുകളും ഗ്രനേഡുകളും നിശ്ചിത കാലയളവിനുളളില്‍ കടത്താനും ബംഗ്ലാദേശില്‍ ആക്രമണം നടത്താനുമായിരുന്നു പദ്ധതി.

burdwan-blast

കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ബംഗ്ലാദേശില്‍ തീവ്രവാദ അക്രമണം നടത്താനുളള വിവിധ പദ്ധതികള്‍ ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശ് ആവിഷ്‌ക്കരിച്ചു. ഇതിനായി പശ്ചിമബംഗാളിലെ ബന്ധങ്ങള്‍ ഇവര്‍ ഉപയോഗപ്പെടുത്തിയതായി എന്‍ഐഎ അന്വേഷണത്തില്‍ വ്യക്തമായി. വരുംനാളുകളില്‍ കൂടുതല്‍ ബോംബുകള്‍ ബംഗ്ലാദേശിലെത്തിക്കാനുളള തയ്യാറെടുപ്പിലായിരുന്നു ജെഎംബി. എന്നാല്‍ ബര്‍ദ്വാന്‍ സ്‌ഫോടനം ജെഎംബിയുടെ നീക്കങ്ങള്‍ക്കെല്ലാം തിരിച്ചടിയായി.

സ്‌ഫോടനവുമായി ബന്ധപ്പെട്ടുളള രഹസ്യങ്ങള്‍ ചോര്‍ത്താനും ജെഎംബിയുടെ നീക്കങ്ങള്‍ പടിപടിയായി ഇല്ലാതാക്കാനുമാണ് ദേശീയ അന്വേഷണ ഏജന്‍സി ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജെഎംബിയെ ഇന്ത്യയില്‍ നിന്ന് തുരത്താന്‍ പ്രാദേശിക രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായം തേടാനും എന്‍ഐഎയ്ക്ക് പദ്ധതിയുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കഴിഞ്ഞ ദിവസം ബര്‍ദ്വാന്‍ സന്ദര്‍ശിച്ചിരുന്നു.

English summary
Investigating agencies continue their questioning of several suspects in the Burdhwan blast. NIA informed that the bombs prepared in West Bengal in the past two years had reached Bangladesh.Jamaat-ul-Mujahideen Bangladesh had moved four consignments of bombs there.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X