കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുരുഷ ഡോക്ടറുടെ മുമ്പില്‍വച്ച് കുഞ്ഞിനെ മുലയൂട്ടി, ഭര്‍ത്താവ് ചെയ്തതിങ്ങനെ

  • By Sandra
Google Oneindia Malayalam News

മെക്‌സികോ സിറ്റി: പുരുഷ ഡോക്ടറുടെ മുമ്പില്‍വച്ച് നവജാത ശിശുവിനെ മുലയൂട്ടിയെ യുവതിയെ ഭര്‍ത്താവ് ഇടിച്ച് പരിക്കേല്‍പ്പിച്ചു. കുഞ്ഞിനെ പരിശോധിക്കാനെത്തിയ ഡോക്ടറുടെ മുമ്പില്‍ വച്ച് ഭാര്യ കുഞ്ഞിനെ മുലയൂട്ടിയതോടെ സമനില നഷ്ടപ്പെട്ട റാഫേല്‍ ഒറോസ്‌കോയാണ് ഭാര്യയെ വായ്ക്ക് ഇടിച്ച് പരിക്കേല്‍പ്പിച്ചത്. യുവതിയുടെ കയ്യിലുണ്ടായിരുന്ന കുട്ടിയുടെ തലയ്ക്കും ഇയാള്‍ ഇടിച്ച് പരിക്കേല്‍പ്പിച്ചു.

ആശുപത്രി ജീവനക്കാരെത്തിയാണ് ഇയാളെ പിടിച്ചുനീക്കിയതെന്നും പൊലീസ് സാക്ഷ്യപ്പെടുത്തുന്നു. സെപ്തംബര്‍ 21ന് അല്‍ബുഖര്‍ഖിലെ ആശുപത്രിലായിരുന്നു സംഭവം. ഭര്‍ത്താവിന്റെ ആക്രമണത്തില്‍ യുവതിയ്ക്ക് കഴുത്തിനും തോളിനും പരിക്കേറ്റു. പിടിച്ചുമാറ്റാനെത്തിയ ആശുപത്രിയിലെ സുരക്ഷാ ഉദ്യോഗസ്ഥനെയും ഇയാള്‍ ആക്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്.

breastfeeding

താന്‍ കുഞ്ഞിനെ മുലയൂട്ടാന്‍ ആരംഭിച്ചതോടെ ഉറക്കെ പേര് വിളിച്ചെത്തിയ ഭര്‍ത്താവ് തന്നെ ആക്രമിക്കുകയായിരുന്നു എന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട ഇയാളെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അര്‍ദ്ധരാത്രി തന്നെ ഇയാളുടെ വീട്ടിലെത്തി പൊലീസ് പരിശോധന നടത്തിയെങ്കിലും വീട്ടില്‍ നിന്ന് ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല.

കൂടുതല്‍ വാര്‍ത്തകള്‍:

റിലയന്‍സ് ജിയോ തരുന്ന അഞ്ച് പണികള്‍, ഇതെല്ലാം നിങ്ങള്‍ക്ക് അനുഭവപ്പെട്ടിട്ടുണ്ടോ..

ഇന്ത്യ- പാക് സംഘര്‍ഷ തീവ്രത കുറയ്ക്കണമെന്ന് അമേരിക്ക, ഭീകരസംഘടനകള്‍ക്കെതിരെ പൊരുതാന്‍ പാകിസ്താന്‍

English summary
Husband punched wife over brestfeeding new born infront of doctor.Mexican police register case and lauch serch for him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X