കാമുകനൊപ്പം സെക്‌സ് ചെയ്ത് യുവതി മുന്‍കാമുകന് അയച്ച വീഡിയോ കാണേണ്ടിവന്ന ഒരമ്മ, കരയും ഈ കഥ കേട്ടാല്‍!

  • Updated:
  • By: ശ്വേത കിഷോർ
Subscribe to Oneindia Malayalam

ടിസിയാന കാന്റോണ്‍ എന്ന പേര് ഓര്‍മയില്ലേ. ആദ്യ കാമുകനോടുള്ള വാശി തീര്‍ക്കാന്‍ വേണ്ടി രണ്ടാമത്തെ കാമുകനുമൊത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ഈ വീഡിയോ കാമുകന് അയച്ചുകൊടുക്കുകയും ചെയ്ത ടിസിയാന കാന്റോണ്‍. പൂര്‍വ്വകാമുകന്‍ ഈ വീഡിയോകള്‍ നെറ്റില്‍ പരസ്യപ്പെടുത്തിയതിനെ തുടര്‍ന്ന് ജീവിതം അവസാനിപ്പിക്കേണ്ടി വന്നു ഈ 31കാരിക്ക്.

Read Also: ജയലളിതയും ശശികലയും തമ്മില്‍ ലെസ്ബിയന്‍ ബന്ധം? ചിത്രങ്ങള്‍ സഹിതം റിപ്പോര്‍ട്ടുകള്‍, ഞെട്ടിത്തരിച്ച് അണികള്‍!

ഇറ്റലിയിലെ നേപ്പിള്‍സ് സ്വദേശിയായിരുന്നു ടിസിയാന കാന്റോണ്‍. ലൈംഗിക ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച് അപമാനവും നാണക്കേടും മൂലം ടിസിയാന കാന്റോണ്‍ ജീവനൊടുക്കുകയായിരുന്നു. ടിസിയാന മരിച്ച് മാസങ്ങള്‍ കഴിഞ്ഞ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് ടിസിയാനയുടെ അമ്മ. മകളുടെ അശ്ലീലദൃശ്യങ്ങള്‍ കാണേണ്ടിവന്ന അമ്മ മരിയ തെരേസ പറയുന്നത് കേള്‍ക്കൂ...

ആരാണ് മരിയ തെരേസ

ആരാണ് ടിസിയാന കാന്റോണ്‍ എന്ന് നമ്മള്‍ കണ്ടു. തന്റെ ജീവിതത്തിലേക്ക് സാമൂഹ്യ മാധ്യങ്ങള്‍ നടത്തിയ കടന്നുകയറ്റം സഹിക്കാനാവാനെ ജീവന്‍ അവസാനിപ്പിച്ച 31കാരി. എങ്കില്‍ ആരാണ് മരിയ തെരേസ. ടിസിയാന കാന്റോണിന്റെ അമ്മയാണ് മരിയ തെരേസ. ലോകത്ത് ഒരമ്മയ്ക്കും ഉണ്ടാകാന്‍ പാടില്ലാത്ത അനുഭവങ്ങളാണ് മരിയ തെരേസയ്ക്ക് ഉണ്ടായത്.

ആ വീഡിയോകള്‍ കാണേണ്ടിവന്നു

സ്വന്തം മകള്‍ പലരുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ കാണേണ്ടിവന്ന ഒരമ്മയാണ് മരിയ തെരേസ. അതും മകളുടെ മരണശേഷം. ടിസിയാന കാന്റോണ്‍ മരിച്ച് ദിവസങ്ങള്‍ കഴിയേണ്ടി വന്നു മരിയ തെരേസയ്ക്ക് റിപ്പോര്‍ട്ടര്‍മാരോട് സംസാരിക്കാന്‍. അത്രയ്ക്കും തകര്‍ന്നുപോയിരുന്നു. പാവമായിരുന്നു എന്റെ മകള്‍. അവള്‍ക്കെന്താണ് പറ്റിയതെന്നും മരിയ പറഞ്ഞു.

അച്ഛനില്ലാതെ വളര്‍ന്നു

അച്ഛനില്ലാതെ വളരേണ്ടിവന്ന കുട്ടിയാണ് ടിസിയാന കാന്റോണ്‍ എന്നാണ് മരിയ തെരേസ പറയുന്നത്. അവള്‍ അച്ഛനെ കണ്ടിട്ടേയില്ല. അത് മകളുടെ ജീവിതത്തെ വല്ലാതെ ബാധിച്ചു. ഞാനും മകളും ഒരുമിച്ചാണ് താമസിച്ചിരുന്നത്. സുഖകരമായിരുന്നു ഞങ്ങളുടെ ജീവിതം. സന്തോഷമായിട്ടാണ് ഞങ്ങള്‍ കഴിഞ്ഞത്. എന്നാല്‍ അവളുടെ ജീവിതം എല്ലാവരും കൂടി നശിപ്പിച്ചു.

ഇതെന്റെ മകള്‍ ടിസിയാനയല്ല

എന്താണ് സംഭവിച്ചത് എന്നറിയാന്‍ വേണ്ടി ഈ വീഡിയോകള്‍ മുഴുവന്‍ മരിയ തെരേസ കണ്ടു. ഇതെന്റെ മകള്‍ ടിസിയാനയല്ല എന്നാണ് മരിയ ഇതെല്ലാം കണ്ട ശേഷം പറഞ്ഞത്. എന്റെ മകള്‍ ഇങ്ങനെയായിരുന്നില്ല. എന്റെ മകള്‍ക്ക് മയക്കുമരുന്ന് കൊടുത്തിരുന്നു. അവളെ എല്ലാവരും കൂടി ചതിക്കുകയായിരുന്നു. ഇതൊരു ക്രിമിനല്‍ പ്ലാനിന്റെ ഭാഗമായിരുന്നു. എന്റെ മകള്‍ക്ക് നീതി കിട്ടണം.

എന്താണ് അന്ന് സംഭവിച്ചത്

മുപ്പത്തിയൊന്നാം വയസ്സിലാണ് ടിസിയാന ആത്മഹത്യ ചെയ്തത്. ഒരു മധുര പ്രതികാരം ചെയ്യാനുള്ള ശ്രമം പാളിപ്പോയതിന്റെ പേരിലെ ആത്മഹത്യ എന്നായിരുന്നു അതിനെ ലോകം കരുതിയത്. മുന്‍ കാമുകന് അയച്ചുകൊടുത്ത ഒരു സെക്സ് ടേപ്പ് ഇന്റര്‍നെറ്റില്‍ വൈറലായതോടെയാണ് യുവതി ജീവനൊടുക്കിയത്. മുന്‍ കാമുകനെ അസൂയപ്പെടുത്താന്‍ വേണ്ടിയാണത്രെ വീഡിയോ അയച്ചത്. എന്നാല്‍ മുന്‍ കാമുകന്‍ അത് ഇന്റര്‍നെറ്റിലിട്ടു.

കാമുകനെ ഞെട്ടിക്കാനോ

സാധാരണ ജീവിതം നയിച്ചിരുന്ന ഒരു യുവതിയായിരുന്നു ടിസിയാന. അതിനിടയിലാണ് പ്രണയം തകരുന്നത്. പഴയ കാമുകനെ ഒന്ന് ഞെട്ടിക്കാന്‍ തന്നെ ടിസിയാന തീരുമാനിച്ചു. പുതിയ കാമുകന്‍, സെക്സ്, വീഡിയോ അധികം താമസിയാതെ ടിസിയാനയ്ക്ക് പുതിയൊരു ബോയ് ഫ്രണ്ടിനെ കിട്ടി. അയാള്‍ക്കൊപ്പമുള്ള സെക്സ് ടിസിയാന ക്യാമറയില്‍ പകര്‍ത്തി. അത് പഴയ കാമുകന് അയച്ചുകൊടുത്തു.

അസൂയപ്പെടുത്താന്‍ വേണ്ടി

മുന്‍കാമുകനെ ഒന്ന് അസൂയപ്പെടുത്തുക എന്നത് മാത്രമായിരുന്നു ടിസിയാനയുടെ ലക്ഷ്യം. പക്ഷേ അത് ഒടുവില്‍ അവളുടെ ജീവന്‍ തന്നെ എടുത്തു. വീഡിയോ ഇന്റര്‍നെറ്റില്‍... വൈറല്‍ ആ വീഡിയോ എങ്ങനെയോ ഇന്റര്‍നെറ്റിലെത്തി. മുന്‍ കാമുകന്‍ തന്നെയാണ് പോലും ഇത് പുറത്താക്കിയത് എന്ന് അറിയില്ല. പക്ഷേ സംഗതി വൈറല്‍ ആയി.

ലക്ഷക്കണക്കിന് പേര്‍ കണ്ടു

ടിസിയാനയുടെ പേരില്‍ തന്നെ ഇറങ്ങിയ ഈ വീഡിയോ ദശലക്ഷക്കണക്കിന് ആളുകള്‍ കണ്ടു. ഭീകരമായ വേട്ടയാടലാണ് ഇതിന് ശേഷം ഉണ്ടായത്. ടിസിയാനയെ അപമാനിക്കാനും ആക്ഷേപിക്കാനും സൈബര്‍ ബുള്ളികള്‍ രംഗത്തെത്തി. ലോകം മുഴുവന്‍ അശ്ലീല തമാശകളിലെ കഥാപാത്രമായി മാറി ടിസിയാന. ടിസിയാനയുടെ പേരില്‍ മീമും ടിസിയാനയുടെ വീഡിയോയിലുള്ള സ്‌ക്രീന്‍ഷോട്ടുകള്‍ ഉപയോഗിച്ച് വ്യാപകമായി മീമുകളും പുറത്തിറങ്ങി.

പേര് മാറ്റാന്‍ പോലും ശ്രമിച്ചു

ഒടുവില്‍ തന്റെ പേര് തന്നെ മാറ്റാന്‍ ടിസിയാന തീരുമാനിക്കുകയും അതിന് വേണ്ടി കോടതിയെ സമീപിക്കുകയും ചെയ്തു. ഇമെയില്‍ വഴിയും ഫോണ്‍ വഴിയും ഉള്ള തെറിവിളികള്‍ തുടര്‍ന്നു. സൈബര്‍ ലോകത്തേയും പുറം ലോകത്തേയും പരിഹാസവും ആക്ഷേപവും സഹിക്കവയ്യാത്ത സ്ഥിതിയിലെത്തിയപ്പോഴാണ് ടിസിയാന ആത്മഹത്യ ചെയ്തത്. അശ്ലീല വെബ്സൈറ്റുകളിലുണ്ടായിരുന്ന ടിസിയാനയുടെ വീഡിയോ അവളുടെ മരണത്തിന് ശേഷമാണ് ഡിലീറ്റ് ചെയ്യപ്പെട്ടത്.

English summary
I want justice for my daughter: Tiziana's mother Maria Teresa
Please Wait while comments are loading...