കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓസ്‌ട്രേലിയയിലെ കല്‍ക്കരി ഖനനം നിര്‍ത്തണമെന്ന് അദാനി ഗ്രൂപ്പിനോട് ഇതിഹാസ താരങ്ങള്‍

  • By Anwar Sadath
Google Oneindia Malayalam News

സിഡ്‌നി: ഓസ്‌ട്രേലിയയിലെ വിവാദമായ കല്‍ക്കരി ഖനനം നിര്‍ത്തണമെന്ന് ഓസീസ് ഇതിഹാസ താരങ്ങളായ ഇയാല്‍ ചാപ്പലും ഗ്രെഗ് ചാപ്പലും. ഇന്ത്യയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അദാനി ആണ് 21.7 വില്യണ്‍ ഡോളറിന്റെ കാര്‍മിക്കല്‍ കോള്‍ മൈന്‍ പ്രൊജക്റ്റ് ഏറ്റെടുത്തിരിക്കുന്നത്. അദാനി ഗ്രൂപ്പിന് അയച്ച കത്തിലാണ് ഇരുവരും പദ്ധതി ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ക്യൂന്‍സ്‌ലാന്‍ഡിലെ ഈ പദ്ധതി വലിയ തോതിലുള്ള പരിസ്ഥിതി നാശത്തിന് ഇടവരുത്തുമെന്ന് ഇരുവരും മുന്നറിയിപ്പു നല്‍കുന്നു. ലോകത്തെ ഏറ്റവും വലിയ കല്‍ക്കരി പ്രൊജക്ടുകളിലൊന്നാണിത്. ക്യൂന്‍സ്ലാന്‍ഡ് സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നതോടെ ഈ വര്‍ഷം ഖനനം നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

gautam-adani

ഖനനത്തിനായി 1.1 മില്യണ്‍ ക്യൂബിക് മീറ്റര്‍ സ്ഥലത്ത് ഡ്രഡ്ജിങ് നടക്കും. പ്രൊജക്ടിനെതിരെ വലിയതോതിലുള്ള പ്രതിഷേധം പരിസ്ഥിതി വാദികള്‍ നേരത്തെ ഉയര്‍ത്തിയിരുന്നു. എന്നാല്‍ പ്രതിഷേധം കണക്കിലെടുക്കാതെ സര്‍ക്കാര്‍ ടെന്‍ഡര്‍ നടപടികളുമായി മുന്നോട്ടു പോവുകയും അദാനി ഗ്രൂപ്പിന് കൈമാറുകയുമായിരുന്നു.

ഓസ്‌ട്രേലിയയിലെ ഇത്രയും വലിയൊരു പ്രൊജക്ടില്‍ നിന്നും അദാനി ഗ്രൂപ്പ് പിന്‍മാറണമെന്നാണ് ഇപ്പോള്‍ ചാപ്പല്‍ സഹോദരന്മാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരുതരത്തിലും ഇതുമായി മുന്നോട്ടു പോകരുത്. പരിസ്ഥിതിക്ക് വലിയ ദോഷണുണ്ടാക്കുന്നതാണെന്ന് പല പഠനങ്ങളും പറഞ്ഞിട്ടുണ്ട്. ഭൂമിക്കടിയിലെ ജലസംഭരണം നഷ്ടപ്പെടുന്നതോടെ പ്രദേശത്തെ കര്‍ഷകര്‍ക്കും ജനങ്ങള്‍ക്കും ജലലഭ്യതയില്ലാതാകും. മാനുഷിക മൂല്യങ്ങള്‍ക്ക് പരിഗണന നല്‍കണമെന്നും ഇയാന്‍ ചാപ്പലും ഗ്രെഗ് ചാപ്പലും കത്തില്‍ അദാനിയോട് പറയുന്നു.

English summary
Ian and Greg Chappell ask Adani Group to abandon coal mine project in Australia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X