കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാന്‍സര്‍ ഇനി പനി പോലെ ചികിത്സിച്ച് മാറ്റാം...കാന്‍സറിനുള്ള മരുന്നുമായി ശാസ്ത്രലോകം

  • By Meera Balan
Google Oneindia Malayalam News

ലണ്ടന്‍: കാന്‍സര്‍ എന്ന് കേട്ടാലേ പലര്‍ക്കും ഭയമാണ്. മനുഷ്യനെ വേദന നല്‍കി കൊല്ലാതെ കൊല്ലുന്ന രോഗം. എന്നാല്‍ ഇനി കാന്‍സറിനേയും അത്ര ഭയക്കേണ്ടെന്നും ചികിത്സിച്ച് ഭേദമാക്കാമെന്നും ശാസ്ത്രലോകം. അതേ ഏറെ പ്രതീക്ഷയുണര്‍ത്തുന്ന ഒരു വാര്‍ത്തയാണ് കാന്‍സറിനെ സംബന്ധിച്ച് പുറത്ത് വരുന്നത്. കാന്‍സര്‍ ചികിത്സ രംഗത്ത് തന്നെ വിപ്ളവകരമായ മാറ്റമുണ്ടാക്കുന്ന ഇമ്യൂണോ തെറാപ്പി പരീക്ഷിച്ച് വിജയിപ്പിച്ചിരിയ്ക്കുകയാണ് ഗവേഷകര്‍.

കീമോ തെറാപ്പിയുടെ കണ്ടുപിടിത്തത്തിന് ശേഷം കാന്‍സര്‍ ചികിത്സ രംഗത്തെ ഏറ്റവും നിര്‍ണായകമെന്ന് വിശേഷിപ്പിയ്ക്കാവുന്ന കണ്ടുപിടിത്തമാണ് ഇമ്യൂണോ തെറാപ്പി. കാന്‍സറിനെ ആക്രമിച്ച് നശിപ്പിയ്ക്കാന്‍ ശരീരത്തെ പ്രാപ്തമാക്കുന്നതാണ് കണ്ടുപിടിത്തം. ഒരുമാസത്തെ ആയുസ് പോലും നിശ്ചയിച്ച രോഗിയെ ഈ ചികിത്സയിലൂടെ ഭേദമാക്കാന്‍ കഴിഞ്ഞുവെന്നാണ് അവകാശവാദം.ഷിക്കാഗോയില്‍ നടന്ന അമേരിയ്ക്കന്‍ സൊസൈറ്റി ഫോര്‍ കഌനിക്കല്‍ ഓങ്കോളജി കോണ്‍ഫറന്‍സിലാണ് ഗവേഷണഫലങ്ങള്‍ പുറത്ത് വിട്ടത്. മാസങ്ങള്‍ മാത്രം ആയുസ് നിശ്ചയിച്ചവരിലാണ് ഇമ്യൂണോ തെറാപ്പി പരീക്ഷിച്ചത്.

cancer

കാന്‍സര്‍ ചികിത്സയുടെ പുതിയ യുഗം ആരംഭിയ്ക്കാന്‍ പോകുന്നതിന്റെ തെളിവുകളാണ് പുറത്ത് വന്നതെന്ന് ബ്രിട്ടനിലെ കാന്‍സര്‍ റിസര്‍ച്ച് സെന്ററിലെ മെഡിക്കല്‍ ഓങ്കോളജി വിഭാഗം ഡയറക്ടര്‍ പ്രഫ. പീറ്റര്‍ ജോണ്‍സണ്‍ പറഞ്ഞു. അഞ്ചു വര്‍ഷത്തിനുള്ളില്‍ കീമോ തെറാപ്പിയ്ക്ക് പകരം ഇമ്യൂണോതെറാപ്പി നടപ്പാക്കാന്‍ കഴിയുമെന്ന് യുഎസിലെ യേല്‍ കാന്‍സര്‍ സെന്ററിലെ പ്രഫ.

റോയ് ബെര്‍ബസ്റ്റ് പറഞ്ഞു. 61കാരിയായ വിക്കി ബ്രൗണ്‍ എന്ന സ്ത്രീയയൊണ് ഇമ്യൂണോ തെറാപ്പിയിലൂടെ ചികിത്സിച്ച് ഭേദമാക്കിയത്. ഇവര്‍ക്ക് ത്വക്ക് കാന്‍സറായിരുന്നു. ത്വക്ക് കാന്‍സര്‍, തലച്ചോര്‍, വൃ്ക്കങ്ങള്‍, മൂത്രാശയം, തകഴുത്ത് എന്നിവിടങ്ങളിലുണ്ടാകുന്ന കാന്‍സറിനേയും ഇമ്യൂണോ തെറാപ്പിയിലൂടെ ഭേദമാക്കാമെന്ന് ശാസ്ത്രലോകം.

English summary
Researchers hail new cancer treatment: Unlocking the body's immune system
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X