കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരർക്കു മുന്നിൽ കണ്ണടച്ച് പാകിസ്താനും യുഎസും !!!യുഎന്നിൽ പരോക്ഷ വിമർശനവുമായി ഇന്ത്യ !!

അഫ്ഗാനിസ്ഥാനിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ചേർന്ന യുഎൻ രക്ഷാ സമിതി യോഗത്തിലാണ് ഇന്ത്യയുടെ യുഎൻ പ്രതിനിധി സയ്യിദ് അക്ബറുദ്ദീനാണ് പരേക്ഷമായി വിമർശനമുന്നയിച്ചത്

  • By Ankitha
Google Oneindia Malayalam News

ന്യൂയോർക്ക്: ഭീകരവാദികൾക്ക് അഭയമൊരുക്കുന്ന പാകിസ്താനെതിരെ നടുപടിയെടുക്കാൻ മടിക്കുന്ന യുഎൻ, അമേരിക്ക എന്നിവർക്കെതിരെ പരോഷ വിമർശനവുമായി ഇന്ത്യ.അഫ്ഗാനിസ്ഥാനിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ചേർന്ന യുഎൻ രക്ഷാ സമിതി യോഗത്തിലാണ് ഇന്ത്യയുടെ യുഎൻ പ്രതിനിധി സയ്യിദ് അക്ബറുദ്ദീനാണ് പരേക്ഷമായി വിമർശനമുന്നയിച്ചത്.അതേസമയം, മേഖലയിൽ അസ്ഥിരത സൃഷ്ടിക്കുന്ന ഭീകരസംഘടനകളായ താലിബാൻ, ഹഖാനി ശൃംഖല, ഐഎസ്, അൽ ഖായിദ, ലഷ്കറെ തയിബ, ജയ്ഷെ മുഹമ്മദ് എന്നിവയുടെ പേര് അദ്ദേഹം പ്രസംഗത്തിൽ എടുത്തു പറയുകയും ചെയ്തു.

un

രാജ്യാന്തര നിയമങ്ങളും മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട രാജ്യാന്തര മാനദണ്ഡങ്ങളും ലം‌ഘിക്കുന്നതിൽ മുന്നിൽനിൽക്കുന്ന ഈ സംഘടനകളെ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ രാജ്യാന്തര സമൂഹം വേണ്ടത്ര ഉത്സാഹം കാട്ടുന്നില്ലെന്നു സയ്യിദ് അക്ബറുദ്ദീൻ അഭിപ്രായപ്പെട്ടു. ഭീകരപ്രവർത്തനങ്ങൾക്ക് ആവശ്യമായ ആയുധങ്ങൾ ഉൾപ്പെടെയുള്ള സഹായങ്ങൾ ഇവർക്കു ലഭിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനു പുറത്തും ഇവർക്കു സ്വൈര്യവിഹാരം നടത്തുന്നതിനു സാഹചര്യങ്ങൾ ഒരുക്കുന്നവരുണ്ട്. അഫ്ഗാനിസ്ഥാനിൽ നിയോഗിക്കപ്പെട്ടിരിക്കുന്ന രാജ്യാന്തര സുരക്ഷാ വിഭാഗങ്ങളെ ‌ഇവർ നിരന്തരം ആക്രമിക്കുന്നു. അക്രമത്തിന്റെ വഴി ഉപേക്ഷിച്ചു ജനാധിപത്യത്തിൽ അധിഷ്ഠിതമായ, സുരക്ഷിതത്വവും സ്ഥിരതയും സമ്പൽസമൃദ്ധിയുമുള്ള ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനോട് വ്യക്തമായ അനിഷ്ടം കാണിക്കുന്നവരാണിവരെന്നും അക്ബറുദ്ദീൻ ചൂണ്ടിക്കാട്ടി.

അഫ്ഗാനിസ്ഥാനിലെ ഭീകരാക്രമണങ്ങൾക്കു പിന്നിൽ പാക്ക് പിന്തുണയുള്ള ഭീകരരാണെന്നു വളരെ നാളുകളായി അഫ്ഗാന്‍ ഭരണകൂടം ചൂണ്ടിക്കാട്ടിയിരുന്നു. ഭീകരർക്ക് അഭയമൊരുക്കുന്നതിൽ പാക്കിസ്ഥാനുള്ള പങ്ക് യുഎസ് ഭരണകൂടവും പല തവണ അംഗീകരിച്ചിട്ടുള്ളതാണ്. പാക്ക് സർക്കാർ വൃത്തങ്ങളിൽനിന്ന് ഇവർക്കുള്ള സഹായത്തെക്കുറിച്ചും യുഎസ് പലതവണ മുന്നറിയിപ്പു നൽകിയിരുന്നു.

English summary
In one fell swoop, and without once mentioning Pakistan or the US, India yesterday came down heavily on both countries, as well as on the UN, for their collective inaction on Islamabad’s continued safe haven for terrorist groups.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X