കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാലിദ്വീപ്;രണ്ടാംഘട്ട വോട്ടെടുപ്പ് നവംബര്‍ 16 ന്

  • By Meera Balan
Google Oneindia Malayalam News

മാലെ: മാലി ദ്വീപില്‍ പ്രഡിഡന്റ് സ്ഥാനത്തേയ്ക്ക് നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പ് സുപ്രീം കോടതി തടഞ്ഞു. ഞായറാഴ്ച നടക്കാനിരുന്ന തെരഞ്ഞെടുപ്പാണ് നവംബര്‍ 16 ലേയ്ക്ക് മാറ്റിയത്. തെരഞ്ഞെടുപ്പ് സുഗമമായി നടപ്പിലാക്കുന്നതിനും രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പ്രചാരണം നടത്തുന്നതിനുള്ള അവസരം നല്‍കുന്നതിനും വേണ്ടിയാണ് തിരക്കിട്ടുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് മാറ്റി വയ്ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. ജംഹ്ദുരി പാര്‍ട്ടി യുവജന വിഭാഗം പ്രസിഡന്റ് മൂസ അന്‍വര്‍ നല്‍കിയ പരാതിയിലാണ് വിധി

30 വര്‍ഷം നീണ്ട ഏകാധിപത്യ ഭരണത്തില്‍ നിന്ന് 2008ലാണ് മാലി ദ്വീപിന് ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിന ലഭിയ്ക്കുന്നത്. മുഹമ്മദ് നഷീല്‍ ആണ് മാലിയുടെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്. മഅമൂന്‍ അബ്ദുള്‍ ഖയ്യൂമിന്റെ ഏകാധിപത്യ ഭരണത്തിനാണ് നഷീദ് അന്ത്യം കുറിച്ചത്. എന്നാല്‍ ഫെബ്രുവരി 2012 ല്‍ ഇദ്ദേഹം പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടു.

Nasheed, Election, Campaign

നവംബര്‍ 11 ന് മുന്‍പ് പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സ്പീക്കര്‍ക്ക് അധികാരം കൈമാറണമെന്ന് പാര്‍ലമെന്റ് പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍ നവംബര്‍ 11 ന് മുന്‍പ് അന്‍പത് ശതമാനത്തിന് മുകളില്‍ വോട്ട് നേടാന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കഴിഞ്ഞിട്ടില്ല. പ്രമേയത്തിനെതിരെ നഷീദ് നല്‍കിയ പരാതിയില്‍ അനുകൂല വിധി കോടതി പുറപ്പെടുവിച്ചു. തുടര്‍ന്ന് പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കുന്നത് വരെ പഴയ പ്രസിഡന്റിന് തുടരാം.

English summary
The Maldives' top court delayed holding the second round of the country's presidential poll yet again on Sunday, prolonging a political crisis that has sparked international criticism over the Indian Ocean state's repeated failure to hold free elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X