കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുര്‍ഖ ധരിച്ചെത്തിയ സ്ത്രീയെ സൗദിയിലെ ഷോപ്പിംഗ് മാളില്‍ നിന്ന് പുറത്താക്കി, വീഡിയോ പുറത്ത്

  • By Meera Balan
Google Oneindia Malayalam News

റിയാദ്: മുസ്ലീം ഭൂരിപക്ഷ രാജ്യമാണ് സൗദി അറേബ്യ. ശരിയത്ത് നിയമം അനുസിച്ചാണ് സൗദി പ്രവര്‍ത്തിയ്ക്കുന്നത്. മതത്തിനും സംസ്‌ക്കാരത്തിനുമൊക്കെ അതിയായ പ്രധാന്യവും സൗദിക്കാര്‍ നല്‍കുന്നു. എന്നാല്‍ ഇത്രയും മതാധിഷ്ഠിതമായ രാജ്യത്ത് ബുര്‍ഖ ധരിച്ചെത്തിയ സ്ത്രീയെ ഷോപ്പിംഗ് മാളില്‍ നിന്ന് പുറത്താക്കിയെന്ന് പറഞ്ഞാല്‍ വിശ്വസിയ്ക്കുമോ? സംഭവം സത്യമാണ്.

സൗദിയിലെ ഹെയിലിലുള്ള ബര്‍സാന്‍ മാളില്‍ ഷോപ്പിംഗിനെത്തിയ സ്ത്രീയെയാണ് മതപൊലീസ് ഉദ്യോഗസ്ഥന്‍ പുറത്താക്കിയത്.ബുര്‍ഖ ധരിച്ചിരുന്നെങ്കിലും സ്ത്രീ തന്റെ രണ്ട് കൈകളും മറച്ചിരുന്നില്ല. കൈകള്‍ മറയ്ക്കാത്തത് മാന്യതയ്ക്ക് ചേര്‍ന്ന വസ്ത്രധാരമല്ലെന്നും ഇസ്ലാമികപരമല്ലെന്നും പറഞ്ഞ് സ്ത്രീയെ ഷോപ്പിംഗിന് അനുവദിയ്ക്കാതെ പൊലീസുകാരന്‍ മാളിന് പുറത്താക്കി.

Saudi Burkha

എന്തിനേറെ കൈകളുടെ നഗ്നത പ്രദര്‍ശിപ്പിച്ചതിന് സ്ത്രീയോട് സംസാരിയ്ക്കാന്‍ പോലും പൊലീസുകാരന്‍ വിസമ്മതിച്ചു. ഡെയ്‌ലി മെയില്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്ലാമികപരമല്ലാത്ത പലകാര്യങ്ങളും സൗദിയില്‍ അനുവദനീയമല്ല. യുവതിയെ പൊലീസുകാരന്‍ പുറത്താക്കുന്ന ദൃശ്യങ്ങള്‍ പ്രചരിയ്ക്കുന്നുവെന്നും ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേ സമയം യുവാവായ കടയുടമയ്ക്ക് ഏറെ അഭിമുഖമായി സ്ത്രീ ഇരുന്നതിനാണ് പൊലീസ് പുറത്താക്കിയതെന്ന് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

English summary
Incredible moment burka-clad woman is turned away from Saudi shopping mall for being 'indecent'... because her hands are exposed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X