കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ വളര്‍ച്ച അമേരിക്കയ്ക്കും ഗുണം ചെയ്യും, അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ

ജര്‍മ്മനി, സ്‌പെയിന്‍, റഷ്യ, ഫ്രാന്‍സ് എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലെ യാത്രയ്ക്ക് ശേഷം മോദി തന്റെ രണ്ട് ദിവസത്തെ യുഎസ് സന്ദര്‍ശനത്തിലാണ്.

  • By Akhila
Google Oneindia Malayalam News

വാഷിങ്ടണ്‍: ജര്‍മ്മനി, സ്‌പെയിന്‍, റഷ്യ, ഫ്രാന്‍സ് എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലെ യാത്രയ്ക്ക് ശേഷം മോദി തന്റെ രണ്ട് ദിവസത്തെ യുഎസ് സന്ദര്‍ശനത്തിലാണ്. ഞായറാഴ്ച വിവിധ ബിസിനസ് ഗ്രൂപ്പുകളുടെ എക്‌സിക്യൂട്ടീവുമാരുമായി വാഷിങ്ടണില്‍ നടത്തിയ ചര്‍ച്ചയില്‍ രാജ്യത്ത് വ്യവസായ രംഗത്ത് കൊണ്ടുവന്ന പരിഷ്‌കാരങ്ങളെ കുറിച്ച് വ്യക്തമാക്കി.

ലോകം മുഴുവന്‍ ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നും ഏഴായിരത്തോളം ഭരണപരിഷ്‌കാരങ്ങളാണ് വ്യവസായങ്ങള്‍ തുടങ്ങുന്നത് എളുപ്പമാക്കാന്‍ തന്റെ സര്‍ക്കാര്‍ കൊണ്ടുവന്നതെന്നും നരേന്ദ്രമോദി പറഞ്ഞു. മിനിമം സര്‍ക്കാരിലും മാക്‌സിമം ഭരണത്തിലുമാണ് ഇപ്പോള്‍ ഇന്ത്യ വിശ്വസിക്കുന്നതെന്നും അദ്ദേഹം സമ്മേളനത്തില്‍ കൂട്ടിചേര്‍ത്തു.

roundtable

ഇന്ത്യയുടെ വളര്‍ച്ച ഇരുരാജ്യങ്ങള്‍ക്കും ഗുണം ചെയ്യുമെന്നും അമേരിക്കന്‍ കമ്പനികള്‍ക്ക് ഇതില്‍ പങ്കുചേരാനുള്ള വലിയ സാധ്യതകളാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ജിഎസ്ടി നടപ്പിലാക്കിയത് അമേരിക്കന്‍ ബിസിനസ് സ്‌കൂളുകള്‍ പാഠ്യവിഷയമാക്കണമെന്നും മോദി പറഞ്ഞു.

അമേരിക്കന്‍ സിഇഒമാരായ ഗൂഗിളിന്റെ സുന്ദര്‍ പിച്ചായി, മൈക്രോസോഫ്റ്റിന്റെ സത്യ നഡല്ല എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. വിവിധ വിഷയങ്ങളില്‍ മോദിയും ട്രംപും തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് വൈറ്റ് ഹൗസില്‍ വെച്ച് കൂടികാഴ്ച നടത്തും. എച്ച് വണ്‍, വിസ, പ്രതിരോധം എന്നീ വിഷയങ്ങളിലാണ് ചര്‍ച്ച നടത്തുന്നത്.

English summary
India's growth is win-win situation for both countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X