കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്ക കടുപ്പിക്കുന്നു; പുതിയ വിസകള്‍ക്ക് ഇന്ത്യന്‍ ഐടി കമ്പനികള്‍ വന്‍ തുക നല്‍കണം

ഇന്ത്യന്‍ കമ്പനികള്‍ ഇതുവഴി 65% അധിക റവന്യൂ അമേരിക്കയില്‍ നിന്നും ഉണ്ടാക്കുന്നുണ്ടെന്നും ട്രംപ് സര്‍ക്കാര്‍ പറയുന്നു.

  • By Anwar Sadath
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ഐടി കമ്പനികള്‍ വഴി അമേരിക്കയില്‍ ചുവടുറപ്പിക്കുന്ന ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായി അമേരിക്കയുടെ പുതിയ എച്ച1ബി വിസനയം. ഇന്ത്യന്‍ കമ്പനികള്‍ അമേരിക്കക്കാര്‍ക്ക് കൂടുതല്‍ അവസരം നല്‍ണമെന്നും ഇന്ത്യയില്‍ നിന്നുള്ള വിസയ്ക്ക് 50 ശതമാനത്തില്‍ അധികം ഫീസ് ചുമത്തണമെന്നുമാണ് ട്രംപ് സര്‍ക്കാരിന്റെ തീരുമാനം.

അമേരിക്കകാര്‍ക്ക് കൂടുതല്‍ തൊഴിലവസരം നല്‍കാന്‍ വിസ നിയമം കര്‍ശനമാക്കുമെന്ന് പ്രസിഡന്റായി തെരഞ്ഞെടുത്തശേഷം ട്രംപ് പറഞ്ഞിരുന്നു. ഇത് പ്രാവര്‍ത്തികമാക്കാനാണ് ഇപ്പോഴത്തെ നീക്കം. ടിസിഎസ്സും, ഇന്‍ഫോസിസുമാണ് ഏറ്റവും കൂടുതല്‍ വിസ സ്വന്തമാക്കുന്നതെന്നാണ് വൈറ്റ്ഹൗസ് വെബ്‌സൈറ്റ് അടുത്തിടെ അറിയിച്ചത്.

visa

അവര്‍ അവര്‍ക്ക് ആവശ്യമുള്ളതിലും കൂടുതല്‍ വിസ സ്വന്തമാക്കുന്നു. അതുകൊണ്ടുതന്നെ ഈ കമ്പനികള്‍ വലിയൊരു ശതമാനം ഫീസ് നല്‍കേണ്ടിവരുമെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. ശരാശരി 1,50,000 ഡോളറിനുപകരം 60,000-65,000 ഡോളര്‍ ആണ് ഇന്ത്യന്‍ കമ്പനികള്‍ നല്‍കുന്നത്. ഇന്ത്യന്‍ കമ്പനികള്‍ ഇതുവഴി 65% അധിക റവന്യൂ അമേരിക്കയില്‍ നിന്നും ഉണ്ടാക്കുന്നുണ്ടെന്നും ട്രംപ് സര്‍ക്കാര്‍ പറയുന്നു.

ഐടി സര്‍വീസിനായി ഇന്ത്യയില്‍ നിന്നും എഞ്ചിനീയര്‍മാരെ എത്തിച്ച് ഇന്ത്യന്‍ കമ്പനികള്‍ കോടികളാണ് അമേരിക്കയില്‍ നിന്നും കൊയ്യുന്നത്. അമേരിക്കയില്‍ ജോലി ചെയ്യുന്നത് ഇന്ത്യക്കാരും ആസ്വദിക്കുന്നു. അടുത്തിടെ ഇന്ത്യയില്‍ എഞ്ചിനീയര്‍മാര്‍ വര്‍ധിച്ചുവരുന്നത് ഈ ഒരു കാരണം കൊണ്ടാണെന്നും അമേരിക്കന്‍ സര്‍ക്കാര്‍ പറയുന്നുണ്ട്.

English summary
New H-1B visa rules: Indian IT companies may have to pay 50% more
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X