ഇന്ത്യക്കാരന്‍, ഹിന്ദുവോ മുസ്ലീമോ ആയിരിക്കുമെന്ന് !! ഇന്ത്യന്‍ പുരോഹിതനെ കുത്തിയത്!!

വൈദികനെ കുത്തിയ പ്രതിയെ ഓസ്‌ട്രേലിയന്‍ പോലീസ് അറസ്‌ററ് ചെയ്തു. ഇറ്റലിക്കാരനായ ആളാണ് ആക്രമിച്ചത്.

  • Published:
Subscribe to Oneindia Malayalam

ദില്ലി: മെല്‍ബണില്‍ മലയാളി വൈദികനെ കുത്തിയ പ്രതി അറസ്റ്റില്‍. വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. ഓസ്‌ട്രേലിയന്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തായി സുഷമ ട്വിറ്ററില്‍ കുറിച്ചു. കൊലപാതക ശ്രമത്തിന് ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്ന് സുഷമ വ്യക്തമാക്കി.

ഞായറാഴ്ചയാണ് മലയാളി വൈദികനായ ഫാദര്‍ ടോമി കളത്തൂര്‍ മാത്യുവിന് കുര്‍ബാനയ്ക്കിടെ കുത്തേറ്റത്. പ്രാര്‍ഥനയ്‌ക്കെത്തിയവര്‍ നോക്കി നില്‍ക്കെ 72 വയസ് പ്രയമുള്ള ആള്‍ വൈദികന്റെ കഴുത്തില്‍ കുത്തുകയായിരുന്നു.

പ്രതി അറസ്റ്റില്‍

വൈദികനെ കുത്തിയ പ്രതിയെ ഓസ്‌ട്രേലിയന്‍ പോലീസ് അറസ്‌ററ് ചെയ്തു. ഇറ്റലിക്കാരനായ ആളാണ് ആക്രമിച്ചത്. 72 വയസാണ് ഇയാള്‍ക്ക്. ഇയാള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു.

വംശീയ അതിക്രമം

മെല്‍ബണില്‍ പുരോഹിതന് നേരെ ഉണ്ടായത് വംശീയ അതിക്രമം ആണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇന്ത്യക്കാരനാണോ എന്ന് ചോദിച്ച ശേഷമായിരുന്നു ഇയാള്‍ ആക്രമിച്ചത്. ഫാദര്‍ മാത്യുവിന്റെ കഴുത്തിന്റെ ഇടത് ഭാഗത്താണ് കുത്തേറ്റത്.

ഹിന്ദുവോ മുസ്ലീമോ ആയിരിക്കും

ഇന്ത്യക്കാരനായതിനാല്‍ പുരോഹിതന്‍ ഹിന്ദുവോ മുസ്ലീമോ ആയിരിക്കുമെന്നും അതിനാല്‍ ഇയാള്‍ക്ക് പ്രാര്‍ഥന നടത്താന്‍ അര്‍ഹതയില്ലന്നുമാണ് അറസ്റ്റിലായ പ്രതി പറയുന്നത്. മാത്യു പളളിയില്‍ കുര്‍ബാന നടത്തുന്നതില്‍ പ്രതിക്ക് എതിര്‍പ്പുണ്ടായിരുന്നു.അതുകൊണ്ടാണ് വൈദികനെ കുത്തിയതെന്നാണ് പറയുന്നത്.

 

കോണ്‍സുലേറ്റ് അംഗങ്ങള്‍ സന്ദര്‍ശിച്ചു

കഴുത്തിന് പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വൈദികനെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അംഗങ്ങള്‍ സന്ദര്‍ശിച്ചതായി സുഷമ സ്വരാജ് പറഞ്ഞു. വിവരങ്ങള്‍ കൃത്യമായി കോണ്‍സുലേറ്റ് തന്നെ അറിയിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. അതേസമയം വൈദികനെ ആക്രമിച്ച സംഭവത്തെ അപലപിച്ച് മെല്‍ബണിലെ കത്തോലിക്ക സഭ രംഗത്തെത്തി. എല്ലാ പിന്തുണയും സഭ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഞായറാഴ്ച പ്രാര്‍ഥനയ്ക്കിടെ

ഞായറാഴ്ച പ്രാര്‍ഥനയ്ക്കടെയാണ് ആക്രമണം ഉണ്ടായത്. പ്രാര്‍ഥനയ്ക്കിടെ കൈയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് ഇയാള്‍ വൈദികന്റെ കഴുത്തില്‍ കുത്തുകയായിരുന്നു. 11 മണിയോടെയാണ് സംഭവം.

English summary
Indian Priest Stabbed In Australia's Melbourne, Police Arrests Attacker.
Please Wait while comments are loading...