കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മസ്‌കറ്റില്‍ കാണാതായ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ തിരിച്ചു കിട്ടി

  • By Sruthi K M
Google Oneindia Malayalam News

മസ്‌ക്കറ്റ്: വ്യാഴാഴ്ച മസ്‌ക്കറ്റില്‍ കാണാതായ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ തിരിച്ചു കിട്ടി. മസ്‌ക്കറ്റ് അല്‍ ഖുവൈറിന് അടുത്തുള്ള ഒരു പള്ളിയ്ക്ക് സമീപത്തു നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് സങ്കടവും ദേഷ്യവും വന്ന കുട്ടി വീട് വിട്ട് പോകുകയായിരുന്നു.

ബന്ധുക്കള്‍ ഫേസ് ബുക്ക് സന്ദേശത്തിലൂടെയാണ് കുട്ടിയെ കാണാതായ കാര്യം അറിയുന്നത്. പിന്നീട് എല്ലാവരെയും അറിയിക്കുകയും ചെയ്തു. ഒരുപാട് തിരച്ചലിനു ഒടുവിലാണ് കുട്ടിയെ അല്‍ ഖുവൈറിനിലെ പള്ളിയ്ക്ക് അടുത്ത് കണ്ടെത്തിയത്. പള്ളിക്ക് സമീപം നല്ല തിരക്കുള്ള സമയത്ത് കുട്ടിയെ തിരിച്ചറിഞ്ഞ ഒരാള്‍ വീട്ടിലെത്തിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയകളാണ് കുട്ടിയെ കണ്ടെത്തി കൊടുത്തത്. ടൈംസ് ഓഫ് ഒമാനാണ് കുട്ടിയുടെ ചിത്രം ആദ്യം പുറത്തു വിട്ടത്. പിന്നീട് ഫേസ് ബുക്കില്‍ ചിത്രം പ്രചരിക്കുകയായിരുന്നു. മിനിറ്റുകള്‍ കൊണ്ട് 234 പേരാണ് കുട്ടിയുടെ ചിത്രം ഷെയര്‍ ചെയ്തത്. അറുപത് മിനിറ്റിനുള്ളില്‍ 146 ലൈക്കുകളും ആ ചിത്രത്തിന് ലഭിച്ചു. ഇത് കുട്ടിയെ കണ്ടെത്താന്‍ ഏറെ സഹായകമായി. അതുകൊണ്ടു തന്നെ ടൈംസ് ഓഫ് ഒമാന് നന്ദി പറയാനും ആ മാതാപിതാക്കള്‍ മറന്നില്ല.

oman-missing

പന്ത്രണ്ടു വയസ് മാത്രം പ്രായമുള്ള കുട്ടി മസ്‌ക്കറ്റ് അല്‍ ഖുവൈറിലെ ഇന്ത്യന്‍ സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മസ്‌ക്കറ്റില്‍ താമസം ആക്കിയിട്ടുള്ള ഇന്ത്യന്‍ ദമ്പതികളുടെ മകനാണ് ഈ സാഹസം കാട്ടിയത്. വ്യാഴാഴ്ച രാത്രി അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് പിണങ്ങുകയായിരുന്നു കുട്ടി. അതിന് ശേഷം കുളിക്കാനായി പോയ കുട്ടിയുടെ അമ്മ തിരിച്ചു വന്നപ്പോള്‍ കുട്ടിയെ കാണാന്‍ ഇല്ലായിരുന്നു. ഇതിനു മുന്‍പും ദേഷ്യപ്പെട്ട് വീട് വിട്ട് ഇറങ്ങി പോയിട്ടുണ്ട് കുട്ടി. അന്വേഷണത്തിന് ഒടുവില്‍ വെള്ളിയാഴ്ചയാണ് മാതാപിതാക്കള്‍ പോലീസിനെ വിവരം അറിയിക്കുന്നത്.

കുട്ടിയുടെ അച്ഛന്‍ മംഗലൂര്‍ സ്വദേശിയും അമ്മ മലയാളിയുമാണ്. ഇവര്‍ക്ക് മറ്റ് രണ്ട് പെണ്‍കുട്ടികള്‍ കൂടി ഉണ്ട്

English summary
The missing Indian boy was found near by a mosque in Al Khuwair this afternoon, parents told thanks of Times of Oman.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X