കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ഞുരുകുന്നു !!! കശ്മീർ പ്രശ്നത്തിന് പരിഹാരം കാണണം!!! ചർച്ചക്ക് തയ്യാറെന്നു പാകിസ്താൻ!!

ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഖ്വാജ നിലപാട് വ്യക്തമാക്കിയത്

  • By Ankitha
Google Oneindia Malayalam News

ഇസ്ലാമാബാദ്: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നങ്ങൾക്ക് ശമനം വരണമെങ്കിൽ കശ്മീർ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് പാക് വിദേശകാര്യമന്ത്രി ഖ്വജ അസിഫ്. ഇരു രാജ്യങ്ങളിലെ അതിർത്തികൾ ശാന്തമാകണമെങ്കിൽ കശ്മീർ പ്രശ്നത്തിന് പരിഹാരം കണ്ടേ മതിയാകുകയൂ. ഇന്ത്യയുമായി ചർച്ച പാകിസ്താൻ തയ്യാറാണെന്നും ഖ്വജ അറിയിച്ചിട്ടുണ്ട്.

ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഖ്വാജ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയും അഫ്ഗാനും തങ്ങളുടെ അയൽ രാജ്യങ്ങളാണ്. ഇരുവരുമായി നല്ല ബന്ധം പുലർത്തണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും ഖ്വാജ വ്യക്തമാക്കി. എന്നാൽ ഇതു സംബന്ധമായ ചർച്ചകൾക്ക് ഇരു രാജ്യങ്ങളിലേയും പ്രതിനിധികൾ തുറന്ന മനസോടെ മുൻകൈയെടുത്തു മുന്നോട്ട് വരണമെന്നും ഖ്വാജ ആസിഫ് അറിയിച്ചിട്ടുണ്ട്.

india-pak

പാകിസ്താൻ സമാധനപരമായ രാജ്യമാണ്. അയൽ രാജ്യക്കരോട് നല്ല ഉഭയകക്ഷി ബന്ധം വെച്ചു പുലർത്തണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു. എന്നിരുന്നാലും ചില തെറ്റിധാരണകൾ മേഖലയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നപും ഖ്വാജ പറഞ്ഞു.മുൻ പാക് പ്രധനമന്ത്രി നവാസ് ഷെരിഫ് മന്ത്രിസഭയിൽ പ്രതിരോധമന്ത്രിയായിരുന്നു ഖ്വാജ ആസിഫ്. ഇപ്പോൾ നവാസിനു ശേഷം അധികാരത്തിലേറിയ അബ്ബസി മന്ത്രിസഭയിലെ വിദേശകാര്യമന്ത്രയാണ്.

English summary
Pakistan's new foreign minister Khawaja Asif said today that peace between his country and India can be achieved only through the resolution of the Kashmir issue.Mr Asif, while talking to the media in his hometown of Sialkot, said Pakistan wants to build good neighbourly relations with India but it cannot do so if New Delhi is not willing to meet it halfway.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X