കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവ ജിഹാദികളുടെ വിവാഹവും ഹണിമൂണും ഏറ്റെടുത്ത് ഐസിസ്, റാഖയിലിപ്പോള്‍ ഹണിമൂണ്‍ കാലം

  • By Meera Balan
Google Oneindia Malayalam News

ബെയ്‌റൂത്ത്: മികച്ച തീവ്രവാദികള്‍ക്ക് വിവാഹത്തിനും ഹണിമൂണിനുമായി വന്‍തുക സമ്മാനമായി നല്‍കി ഐസിസ് യുവാക്കളെ ആകര്‍ഷിയ്ക്കുന്നു. ഐസിസ് തീവ്രവാദിയായ അബു ബിലാല്‍ അല്‍ ഹോസ്മിയ്ക്ക് ആയിരത്തി അഞ്ഞൂറ് ഡോളറാണ് വിവാഹ ചെലവിനും ആഘോഷങ്ങള്‍ക്കുമായി ഐസിസ് നല്‍കിയത്. റാഖയില്‍ ഹണിമൂണ്‍ ആഘോഷിയ്ക്കുന്നതിനും വീട് വച്ച് താമസിയ്ക്കുന്നതിനുമാണ് ഈ തുക.

വിവാഹം കഴിയ്ക്കുന്നതിന് മാത്രമല്ല കുട്ടികള്‍ ജനിയ്ക്കുമ്പോഴും ഐസിസുകാര്‍ യുവ ജിഹാദികള്‍ക്ക് പണം പാരിതോഷികമായി നല്‍കാറുണ്ട്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് അബു ബിലാല്‍ റാഖയില്‍ വച്ച് തന്റെ ടുണീഷ്യന്‍ വധുവിനെ വിവാഹം കഴിച്ചത്. നാല് ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്ന ജിഹാദി വധു ഡോക്ടറാണ്. വിവാഹത്തിന് ശേഷം ഐസിസുകാര്‍ക്ക് വേണ്ടി സേവനം ചെയ്യാനാണത്രേ വധുവിന്റെ തീരുമാനം.

ISIS

സിറിയിയലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ റാഖയില്‍ ഐസിസുകാര്‍ ആഡംബര സൗധങ്ങളാണത്രേ പടുത്തുയര്‍ത്തുന്നത്. കുടിയൊഴിപ്പിയ്ക്കപ്പെട്ട വീടുകളും ഇവര്‍ പിടിച്ചെടുത്തിട്ടുണ്ട്. യൂറോപ്യന്‍ ജിഹാദികള്‍ക്കും അറബികള്‍ക്കും തന്നെയാണ് ഇവിടേയും മുന്‍ഗണന. ഇംഗ്ളീഷ് സംസാരിയ്ക്കുന്ന ജിഹാദികള്‍ക്കും അവരുടെ കുട്ടികള്‍ക്കും വേണ്ടി ഇംഗ്ലീഷ് സ്‌കൂളുകളും സ്വയം പ്രഖ്യാപിത ഖിലാഫത്തില്‍ ഐസിസ് പടുത്തുയര്‍ത്തുന്നു.

വിദേശികളായ ജിഹാദികള്‍ക്ക് വിവാഹത്തിന് വേണ്ടി അഞ്ഞൂറ് ഡോളറാണ് സാമ്പത്തിക സഹായം നല്‍കുന്നത്. എന്നാല്‍ 28കാരനായ ഹോസ്മിയുടെ കഴിവുകള്‍ തിരച്ചറിഞ്ഞാണത്രേ വന്‍തുക നല്‍കിയത്. ഹോസ്മി ഒരു ഐടി സ്‌പെഷ്യലിസ്റ്റും മികച്ച യോദ്ധാവുമാണെന്നാണ് ഐസിസുകാര്‍ പറയുന്നത്. സിറിയയില്‍ സാമൂഹിക പ്രവര്‍ത്തകനായി ജീവിതം തുടങ്ങിയ ഹോസ്മി പോരാട്ടം രൂക്ഷമായപ്പോള്‍ ഐസിസനൊപ്പം ചേരുകയായിരുന്നു. രണ്ട് വര്‍ഷത്തിലേറെ ബാഷര്‍ അല്‍ അസദ് ഹോസ്മിയെ തടവിലാക്കിയിട്ടുണ്ട്. 24കാരിയായ വധുവിനൊപ്പം ഹണിമൂണ്‍ ആഘോഷിയ്ക്കുകയാണെത്രേ ഹോസ്മി.

English summary
In the capital of the Islamic State group's self-proclaimed ''caliphate,'' Syrian fighter Abu Bilal al-Homsi was united with his Tunisian bride for the first time after months chatting online.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X