കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണയ ദിനം ഇസ്ലാം മതത്തെ അധിക്ഷേപിക്കുന്നു? ആഘോഷങ്ങള്‍ക്ക് വിലക്ക്

  • By Siniya
Google Oneindia Malayalam News

ഇസ്ലാബാദ്: തങ്ങളുടെ പ്രണയം പങ്കുവയ്ക്കുന്നതിനും പരസ്പരം അറിയിക്കുന്നതിമുള്ള ദിനമായ വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്നതിന് ഇസ്ലാമാദ് വിലക്കി. പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാബാദിലാദിലാണ് പ്രണയ ആഘോഷങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഫിബ്രവരി 14 നാണ് ലോകമെമ്പാടും പ്രണയ ദിനമായി ആഘോഷിക്കുന്നത്.

പ്രണയാഘോഷം ഇസ്ലാമിനെ അധിഷേക്ഷിക്കുന്നതിന് തുല്യമാണെന്ന് മതമൗലിക വാദികള്‍ പറഞ്ഞു. ഇതേ തുടര്‍ന്നാണ് പാകിസ്ഥാന്റെ നടപടി. പ്രണയാഘോഷങ്ങള്‍ക്ക വിലക്ക് ഏര്‍പ്പെടുത്തണമെന്ന് പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി നിസാര്‍ അലിഖാന്‍ നിര്‍ദേശം നല്‍കി.

valentine

എന്നാല്‍ ഇക്കാര്യം ഒദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. തലസ്ഥാന നഗരമായ ഭരണ കൂടമാണ് ഇക്കാര്യത്തില്‍ ഉത്തരവിറക്കേണ്ടതെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷത്തെ ആഘോഷങ്ങളില്‍ ഇസ്ലാമിനെ അധിക്ഷേപിക്കുന്നുവെന്നാരോപിച്ച് തീവ്രവാദ സംഘടനയായ ജമാ അത്തെ ഇസ്ലാം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.

English summary
'Insult' to Islam: Pakistan may ban Valentine's Day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X