കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകരാഷ്ട്രങ്ങളുമായി ആണവകരാറിന് ഇറാന്‍ അനുമതി നല്‍കി

  • By Siniya
Google Oneindia Malayalam News

ലോകരാഷ്ട്രങ്ങളുമായി ഇറാന്‍ ആണവകരാറിന് അനുമതി നല്‍കി. ലോക ശത്കി രാഷ്ട്രങ്ങളായ അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ്, റഷ്യ,ചൈന,ജര്‍മ്മനി എന്നി രാജ്യങ്ങളുമായും രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ചര്‍ച്ച നടത്തിയതിന് ശേഷമാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. ലോകരാഷ്ട്രങ്ങളുമായി ആണവ ഉടമ്പടി നടപ്പാക്കുന്നക്കുന്നതിന് മുമ്പ് പാര്‍ലമെന്റില്‍ ഇന്ന് വോട്ടെടുപ്പ് നടത്തി. അവസാന തീരുമാനമെടുക്കാന്‍ വേണ്ടിയാണ് ക്ലെരിസ് വോട്ടെടുപ്പ് നടത്തിയത്.

12 പേരടങ്ങുന്ന ഗാര്‍ഡിയന്‍ കൗണ്‍സില്‍ അയച്ച ബില്‍ ഇറാന്‍ ഇത് തിരിച്ചയച്ചിരുന്നു. ഇത് പാര്‍ലമെന്റ് വീണ്ടും പരിഗണിക്കുകയായിരുന്നു. എന്നാല്‍ 290 പേരടങ്ങുന്ന പാര്‍ലമെന്റില്‍ അംഗീകരിക്കാനും ഒഴിവാക്കാനുമുള്ള അനുമതി മുതിര്‍ന്ന നേതാവായ അയത്വള്ളാഹ് അലി ഖാമേനി നല്‍കി.

nucleardeal

അതേസമയം ഇത് തത്സമയമായി റേഡിയോയിലും ഉണ്ടായിരുന്നു. എന്നാല്‍ 161 എം എല്‍ എ മാര്‍ അനുമതി വേണമെന്ന രീതിയി ല്‍ വോട്ടു ചെയ്തു. 59 എംഎല്‍ എമാര്‍ ഇതിനെ എതിര്‍ത്തു കൊണ്ടാണ് വോട്ടു രേഖപ്പെടുത്തിയത്. 40 എം എല്‍ എമാര്‍ ഇതില്‍ പങ്കെടുത്തുമില്ല. 13 പേര്‍ സ്വമേധയ വേണ്ടെന്നു വച്ചു. ബില്‍ നടപ്പാക്കുന്നതിന് ഇറാനില പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സിലിനാണ് അവകാശം നല്‍കിയിരിക്കുന്നത്. പ്രസിഡണ്ട് ഹസ്സന്‍ റൂഹാനിക്കാണ് സുരക്ഷാ കാര്യത്തിന്റെ ചുമതല.

നീണ്ട മാസങ്ങള്‍ക്കൊടുവിലും ചര്‍ച്ചകള്‍ക്കൊടുവിലുമാണ് ഉടമ്പടി നടപ്പിലാക്കിയത്. എന്നാല്‍ ബില്‍ നടപ്പാക്കരുത് എന്നു പറഞ്ഞുക്കൊണ്ട് ചില കടും പിടുത്തക്കാരും പാര്‍ലമെന്റില്‍ ഉണ്ടായിരുന്നു.എന്നാല്‍ ചൊവ്വാഴ്ച നടത്തിയ വോട്ടെടുപ്പില്‍ ഇവര്‍ കാര്യമായ രീതിയില്‍ എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ല. ആണവ കരാര്‍ ഇറാന്റെ സാമ്പത്തിക കരാറുകുടിയായി മാറ്റിയിരിക്കുകയാണ്.ഇതു സമാധാനപരമായ ഉടമ്പടി ആയിരിക്കണം. എന്നാല്‍ അത് നല്ലരീതിയില്‍ ഉപയോഗിക്കണമെന്നും ഇറാന്‍ പറഞ്ഞു.

English summary
Iran’s Parliament voted on Tuesday to support implementing the nuclear deal it struck with world powers, sending the measure to a council of senior clerics who will review the accord before its final approval.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X