കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനില്‍ ഹസന്‍ റൂഹാനി വീണ്ടും ചിരിക്കുന്നു; പാരമ്പര്യവാദികള്‍ക്ക് തിരിച്ചടി, ആഹ്ലാദം തുടങ്ങി

പ്രചാരണ യോഗങ്ങളില്‍ റൂഹാനി പങ്കെടുക്കുന്ന സ്ഥലത്ത് വന്‍ ജനക്കൂട്ടമാണ് എത്തിയിരുന്നത്. ഇതെല്ലാം അദ്ദേഹത്തിന് വോട്ടെടുപ്പില്‍ ഗുണം ചെയ്യുമെന്നായിരുന്നു നേരത്തെയുള്ള വിലയിരുത്തല്‍.

  • By Ashif
Google Oneindia Malayalam News

തെഹ്‌റാന്‍: ഇറാനില്‍ നിര്‍ണായകമായ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരിഷ്‌കരണവാദി നേതാവ് ഹസന്‍ റൂഹാനിക്ക് വ്യക്തമായ മുന്നേറ്റം. രാജ്യത്ത് വീണ്ടും ഹസന്‍ റൂഹാനി യുഗം ഉറപ്പിച്ചിരിക്കെ വിവിധ ഭാഗങ്ങളില്‍ ആഘോഷം തുടങ്ങി.

25.9 ദശലക്ഷം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ റൂഹാനിക്ക് 14.6 ദശലക്ഷം വോട്ടുകള്‍ ലഭിച്ചു. മുഖ്യ എതിരാളിയും പാരമ്പര്യ വിഭാഗത്തിന്റെ പ്രതിനിധിയുമായ ഇബ്രാഹീം റഈസിക്ക് 10.1 ദലക്ഷം വോട്ട് ലഭിച്ചിട്ടുണ്ട്. മറ്റു രണ്ടു സ്ഥാനാര്‍ഥികള്‍ കൂടി രംഗത്തുണ്ടെങ്കിലും അവര്‍ക്ക് കാര്യമായ വോട്ട് ലഭിച്ചിട്ടില്ല.

രേഖപ്പെടുത്തിയത് 40 ദശലക്ഷം വോട്ട്

തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ അലി അസ്ഗര്‍ അഹ്മദ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പില്‍ 40 ദശലക്ഷം വോട്ടാണ് രേഖപ്പെടുത്തിയത്. മൊത്തം രജിസ്റ്റര്‍ ചെയ്തിരുന്നത് 56 ദശലക്ഷം വോട്ടുകളാണ്.

ഇറാന്റെ വാതില്‍ തുറന്ന വ്യക്തി

അന്തിമ ഫലം ശനിയാഴ്ച വൈകീട്ടോടെ പുറത്തുവിടും. ലോകത്തിന് മുന്നില്‍ അടഞ്ഞുകിടന്നിരുന്ന ഇറാന്റെ വാതില്‍ തുറന്ന വ്യക്തിയാണ് റൂഹാനിയെന്ന് ഇറാന്‍ ജനത വിശ്വസിക്കുന്നു. ആണവ പദ്ധതിയുടെ പേരില്‍ അന്താരാഷ്ട്ര ഉപരോധം നേരിട്ടിരുന്ന ഈ രാജ്യത്തിന് പ്രത്യേക പദ്ധതിയും സമവായ രീതിയും നല്‍കിയത് റൂഹാനിയായിരുന്നു.

തകര്‍ന്ന സമ്പദ് വ്യവസ്ഥ

ഇറാന്റെ തകര്‍ന്ന സമ്പദ് വ്യവസ്ഥ വീണ്ടും ശക്തിപ്പെടുത്തുകയാണ് റൂഹാനിയുടെ മുന്നിലുള്ള പ്രധാന ദൗത്യം. അന്താരാഷ്ട്ര തലത്തില്‍ നേരിടുന്ന ഒറ്റപ്പെടല്‍ അവസാനിപ്പിക്കുമെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ റൂഹാനി വാഗ്ദാനം നല്‍കിയിരുന്നു. ആണവ കരാര്‍ നിലവില്‍ വരുക വഴി അദ്ദേഹം അത് നിറവേറ്റുകയും ചെയ്തു.

ആണവ കരാര്‍ ഗുണം ചെയ്തു

ലോക വന്‍ ശക്തി രാഷ്ട്രങ്ങളുമായി ആണവ കരാര്‍ ഒപ്പുവച്ച ശേഷം ആദ്യമായാണ് ഇറാനില്‍ പൊതു തിരഞ്ഞെടുപ്പ നടക്കുന്നത്. റൂഹാനിയുടെ നീക്കത്തിന് ഏറെ പിന്തുണ അന്ന് തന്നെ ലഭിച്ചിരുന്നു. അതെല്ലാം അദ്ദേഹത്തിന് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്തുവെന്ന് വേണം കരുതാന്‍.

ഉപരോധത്തില്‍ ഇളവ് ലഭിച്ചു

ഇന്ന് രാജ്യത്തിന് അന്താരാഷ്ട്ര തലത്തില്‍ നേരിട്ട ഉപരോധത്തില്‍ ഇളവ് ലഭിച്ചിട്ടുണ്ട്. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയ ശേഷം വീണ്ടും ഉപരോധം ശക്തമാക്കുന്നതിന് നീക്കം നടക്കുന്നുണ്ടെങ്കിലും ലോക രാജ്യങ്ങളുമായി ബന്ധം ശക്തമാക്കാന്‍ ഇറാന് സാധിച്ചിട്ടുണ്ട്.

സാമൂഹിക രാഷ്ട്രീയ സ്വാതന്ത്ര്യം

കഴിഞ്ഞ തവണ അന്താരാഷ്ട്ര ഉപരോധം നീക്കുമെന്നും സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുമെന്നുമായിരുന്നു റൂഹാനിയുടെ വാഗ്ദാനം. എന്നാല്‍ ഇത്തവണ അദ്ദേഹം പറഞ്ഞത് സാമൂഹിക രാഷ്ട്രീയ സ്വാതന്ത്ര്യം ഉറപ്പുവരുത്തുമെന്നാണ്. ഇതാണ് ജനങ്ങള്‍ അദ്ദേഹത്തില്‍ പ്രതീക്ഷയര്‍പ്പിക്കാന്‍ കാരണം.

മധ്യവര്‍ഗം റൂഹാനിക്കൊപ്പം

പ്രചാരണ യോഗങ്ങളില്‍ റൂഹാനി പങ്കെടുക്കുന്ന സ്ഥലത്ത് വന്‍ ജനക്കൂട്ടമാണ് എത്തിയിരുന്നത്. ഇതെല്ലാം അദ്ദേഹത്തിന് വോട്ടെടുപ്പില്‍ ഗുണം ചെയ്യുമെന്നായിരുന്നു നേരത്തെയുള്ള വിലയിരുത്തല്‍. രാജ്യത്തെ മധ്യവര്‍ഗത്തിന്റെ വോട്ടുകള്‍ റൂഹാനിക്ക് ലഭിച്ചുവെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

English summary
Iran's reformist President Hassan Rouhani appeared to have a strong lead on Saturday as results poured in from a crucial election that could significantly influence the country's future.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X