കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രയേലിനെ ഭൂപടത്തില്‍ നിന്ന് തുടച്ച് നീക്കാന്‍ ഇറാന്‍, ജൂതന്‍മാര്‍ക്ക് വീണ്ടും കഷ്ടകാലം

  • By Staff
Google Oneindia Malayalam News

ടെഹ്‌റാന്‍: ഇസ്രയേലിനെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത് ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് തന്നെ ഇസ്രയേലിനെ തുടച്ച് നീക്കണെന്നും ഇസ്ലാം ഭരണത്തിന്‍ കീഴില്‍ രാജ്യത്തെ കൊണ്ടുവരണമെന്നുമാണ് ഖമേനി പറയുന്നു. ഇസ്രയേലിനെ നശിപ്പിയ്ക്കുന്നതിന് വേണ്ട ഒട്ടേറെ നിര്‍ദ്ദേശങ്ങളും ഖമേനി തന്റെ പലസ്തീന്‍ എന്ന പുസ്തകത്തിലൂടെ മുന്നോട്ട് വയ്ക്കുന്നു.

ഇസ്രയേലിലെ ജനജീവിതം ദുസ്സഹമാക്കാനും അതിലൂടെ ജൂതന്‍മാര്‍ പലായനം ചെയ്യുമെന്നും നിര്‍ദ്ദേശിയ്ക്കുന്നു. 416 പേജുള്ള പുസ്തകത്തിലാണ് ഖമേനി ഇക്കാര്യങ്ങള്‍ പറഞ്ഞത്. അമേരിക്കന്‍ സാത്താന്റെ കൂട്ടാളി എന്നാണ് ഇസ്രയേലിനെ അദ്ദേഹം വിശേഷിപ്പിച്ചത്. ന്യൂയോര്‍ക്ക് പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്

അമേരിയ്ക്ക ഭരിയ്‌ക്കേണ്ട

അമേരിയ്ക്ക ഭരിയ്‌ക്കേണ്ട

ആണവ കരാര്‍ സംബന്ധിച്ച് ഇറാനും അമേരിയ്ക്കയും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഖമേനിയുടെ പ്രകോപനം. ഇസ്രയേലിനും അമേരിയ്ക്കയും എതിരായ ഖമേനിയുടെ രോഷ പ്രകടനം തന്നെയാണ് പലസ്തീന്‍ എന്ന പുസ്തകം. ഇറാനിലെ പരമോന്നത മത നേതാവാണ് അദ്ദേഹം

തുടച്ച് നീക്കണം

തുടച്ച് നീക്കണം

ലോക ഭൂപടത്തില്‍ നിന്ന് തന്നെ ഇസ്രയേലിനെ തുടച്ച് നീക്കണെന്നാണ് ഖമേനി പറയുന്നത്. ഇതിന് വേണ്ട നിര്‍ദ്ദേശങ്ങളും അദ്ദേഹം മുന്നോട്ട് വയ്ക്കുന്നു. 416 പേജുള്ള പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്

പശ്ചിമേഷ്യന്‍

പശ്ചിമേഷ്യന്‍

പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ ഗണത്തില്‍ ഇനി ഇസ്രയേല്‍ വേണ്ടെന്നും ഖമേനി. അതിര്‍ത്തി പ്രദേശങ്ങളില്‍ ഉള്‍പ്പടെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് ജനജീവിതം ദുസ്സഹമാക്കി ജൂതന്‍മാരെ നാടുകടത്തണമെന്നാണ് ഖമേനി പറയുന്നത്

തെക്ക് കിഴക്കന്‍

തെക്ക് കിഴക്കന്‍

യൂറോപ്പ്, ചൈന, റഷ്യ, ഇന്ത്യ, തെക്ക് കിഴക്കന്‍ ഏഷ്യ എന്നിവയുടെ ഭാഗങ്ങള്‍ ഉള്‍പ്പടെ ലോകത്തിന്റെ നല്ലൊരു ഭാഗം ഇസ്ലാമിക ഭരണത്തിന്റെ കീഴില്‍ കൊണ്ടു വരണമെന്നും അദ്ദേഹം പറയുന്നു

ജിഹാദ്

ജിഹാദ്

പതിറ്റാണ്ടുകള്‍ നീണ്ട ജിഹാദിനാണ് ഖമേനി ആഹ്വാനം ചെയ്യുന്നത്

English summary
Iran's ayatollah publishes 416-page guide to destroying Israel and rails against the 'American Great Satan' - despite nuclear deal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X