കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Qatar crisis: ഗള്‍ഫ് രാജ്യങ്ങളില്‍ യുദ്ധ ഭീതി; ഇറാന്റെ യുദ്ധക്കപ്പലുകള്‍ ഒമാനിലേക്ക്!

ഒമാനിലേക്ക് നേരിട്ട് സര്‍വീസ് നടത്താനുള്ള നീക്കങ്ങളില്‍ ഖത്തര്‍ നടപടി പൂര്‍ത്തിയാക്കി. ദോഹയിലെ ഹമദ് തുറമുഖത്ത് നിന്നു ഒമാനിലെ സോഹാര്‍ തുറമുഖത്തേക്കാണ് സര്‍വീസ്.

  • By Ashif
Google Oneindia Malayalam News

ടെഹ്‌റാന്‍: ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ നയതന്ത്ര യുദ്ധം തുടരുന്നതിനിടെ ഭീതി വളര്‍ത്തുന്ന നടപടിയുമായി ഇറാന്‍. രണ്ട് യുദ്ധക്കപ്പലുകള്‍ ഇറാന്‍ ഗള്‍ഫ് മേഖലയിലേക്ക് അയച്ചു. ഒമാനിലേക്കാണ് കപ്പലുകള്‍ എത്തുക.

ലോക രാജ്യങ്ങള്‍ രണ്ടായി തിരിയുന്ന കാഴ്ചയാണ് ഗള്‍ഫ് പ്രതിസന്ധിക്കിടെ കാണുന്നത്. അമേരിക്ക സൗദിയുടെ പക്ഷവും റഷ്യ ഖത്തറിന്റെ പക്ഷവും ചേര്‍ന്നിരിക്കുന്നു. ഈ സാഹചര്യത്തിനിടെയാണ് ഖത്തറിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന ഇറാന്‍ രണ്ട് യുദ്ധക്കപ്പലുകള്‍ അയക്കുന്നത്.

ജലാതിര്‍ത്തിയിലെ ദൗത്യം

ജലാതിര്‍ത്തിയിലെ ദൗത്യം

യമന്‍ തീരത്ത് അന്താരാഷ്ട്ര ജലാതിര്‍ത്തിയിലെ ദൗത്യത്തിന് വേണ്ടിയാണ് കപ്പലുകള്‍ അയക്കുന്നതെന്ന് ഇറാന്‍ നാവിക സേന പറയുന്നു. അല്‍ബോര്‍സ്, ബുഷ്ഹര്‍ എന്നീ യുദ്ധക്കപ്പലുകളാണ് പുറപ്പെട്ടത്. ബന്ദര്‍ അബ്ബാസ് തുറമുഖത്ത് നിന്ന് കപ്പലുകള്‍ പുറപ്പെട്ടുവെന്ന് ദി തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

യമന്‍ അതിര്‍ത്തിയിലേക്ക്

യമന്‍ അതിര്‍ത്തിയിലേക്ക്

ആദ്യം ഒമാനിലെത്തുന്ന കപ്പലുകള്‍ പിന്നീട് യമന്‍ അതിര്‍ത്തിയിലെ ജലമേഖലയില്‍ കടക്കുമെന്ന് ഇറാന്‍ നാവിക സേന പറയുന്നു. പക്ഷേ നിലവിലെ ഗള്‍ഫ് പ്രതിസന്ധിക്കിടെയുള്ള ഇറാന്റെ നീക്കം ആശങ്കയോടെയാണ് ജിസിസി രാജ്യങ്ങള്‍ നോക്കിക്കാണുന്നത്. ഖത്തറിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന രാജ്യമാണ് ഇറാന്‍.

ഏദന്‍ ഉള്‍ക്കടല്‍

ഏദന്‍ ഉള്‍ക്കടല്‍

ഏദന്‍ ഉള്‍ക്കടലിലാണ് ഇറാന്‍ കപ്പലുകള്‍ എത്തിച്ചേരുക. യമനോട് ചേര്‍ന്ന് കിടക്കുന്ന ഈ കടല്‍മേഖലയില്‍ ഇറാന്റെ യുദ്ധക്കപ്പലുകള്‍ എത്തുന്നതും സൗദി ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങള്‍ക്ക് നെഞ്ചിടിപ്പ് കൂട്ടുന്നതാണ്. കാരണം യമനില്‍ സൗദി സഖ്യ സേന ആക്രമിക്കുന്ന ഹൂഥികള്‍ക്ക് ഇറാന്‍ പിന്തുണ നല്‍കുന്നുണ്ട്.

നിര്‍ണായകമായ മൂന്ന് പ്രദേശങ്ങള്‍

നിര്‍ണായകമായ മൂന്ന് പ്രദേശങ്ങള്‍

ആഫ്രിക്കന്‍ അറബ് ലോകത്തെ പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായി കോര്‍ത്തിണക്കി കിടക്കുന്ന മഗ്രിബ് പ്രദേശത്തു കൂടെയാണ് ഇറാന്‍ കപ്പല്‍ നീങ്ങുക. ചെങ്കടല്‍, സൂയസ് കനാല്‍, ഇന്ത്യന്‍ മഹാസുമദ്രം എന്നീ ജല മേഖലകളെ ബന്ധിപ്പിക്കുന്ന പ്രദേശമാണിത്.

ഒമാനിലേക്ക് കപ്പല്‍ സര്‍വീസുമായി ഖത്തര്‍

ഒമാനിലേക്ക് കപ്പല്‍ സര്‍വീസുമായി ഖത്തര്‍

അതിനിടെ ഒമാനിലേക്ക് നേരിട്ട് സര്‍വീസ് നടത്താനുള്ള നീക്കങ്ങളില്‍ ഖത്തര്‍ നടപടി പൂര്‍ത്തിയാക്കി. ദോഹയിലെ ഹമദ് തുറമുഖത്ത് നിന്നു ഒമാനിലെ സോഹാര്‍ തുറമുഖത്തേക്കാണ് സര്‍വീസ്. ഇതിന്റെ ഉദ്ഘാടനം നടന്നു.

പുതിയ നീക്കങ്ങള്‍ നടത്തുന്നു

പുതിയ നീക്കങ്ങള്‍ നടത്തുന്നു

നിലവിലെ സാഹചര്യത്തില്‍ ഖത്തര്‍ പുതിയ നീക്കങ്ങള്‍ നടത്തുകയാണെന്ന് ഹമദ് തുറമുഖത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഖത്തര്‍ തുറമുഖ മാനേജ്‌മെന്റ് അറിയിച്ചു. കപ്പല്‍ സര്‍വീസുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനാണ് ഖത്തറിന്റെ തീരുമാനമെന്നും മാനേജ്മന്റ് വ്യക്തമാക്കി.

ഉപരോധം മറികടക്കാന്‍

ഉപരോധം മറികടക്കാന്‍

സൗദിയും യുഎഇയും ബഹ്‌റൈനും വ്യോമ, നാവിക, കര ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഖത്തര്‍ നേരിട്ട് ചരക്കുകള്‍ എത്തിക്കുന്നതിനും കയറ്റുമതി ചെയ്യുന്നതിനും ബദല്‍ മാര്‍ഗം ശക്തമാക്കിയത്. ആഴ്ചയില്‍ മൂന്ന് തവണ ഖത്തര്‍-ഒമാന്‍ തുറമുഖങ്ങളെ ബന്ധിപ്പിച്ച് സര്‍വീസ് ഉണ്ടാകും. ഒന്നര ദിവസമാണ് ഈ പാതയിലൂടെയെുള്ള യാത്രയ്ക്ക് വേണ്ടി വരിക.

ഇറാന്റെ നീക്കത്തില്‍ ആശങ്ക

ഇറാന്റെ നീക്കത്തില്‍ ആശങ്ക

ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നു എന്നാരോപിച്ച് ജിസിസി രാജ്യങ്ങളായ സൗദിയും യുഎഇയും ബഹ്‌റൈനും കഴിഞ്ഞ തിങ്കളാഴ്ചയാണ് ഖത്തറുമായുള്ള ബന്ധം അവസാനിപ്പിച്ചത്. ഈ സാഹചര്യത്തില്‍ ഖത്തറിന് പിന്തുണയുമായി ആദ്യം രംഗത്തെത്തിയത് ഇറാനാണ്. ഇറാന്റെ നീക്കങ്ങള്‍ സൗദിയും കൂട്ടരും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

ഖത്തര്‍ അതിര്‍ത്തി സുരക്ഷ

ഖത്തര്‍ അതിര്‍ത്തി സുരക്ഷ

നേരത്തെ പ്രതിസന്ധി രൂക്ഷമായപ്പോള്‍ ഖത്തര്‍ സൗദി അതിര്‍ത്തിയില്‍ സൈനിക സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. മേഖലയില്‍ യുദ്ധ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഖത്തര്‍ സ്വീകരിച്ച നടപടി ആശങ്ക വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ഇത് സാധാരണ തങ്ങള്‍ ചെയ്യുന്നതാണെന്നായിരുന്നു ഖത്തറിന്റെ വിശദീകരണം.

ഇറാനും തുര്‍ക്കിയും ചെയ്യുന്നത്

ഇറാനും തുര്‍ക്കിയും ചെയ്യുന്നത്

തൊട്ടുപിന്നാലെയാണ് ഇറാന്‍ ഒമാനിലേക്ക് യുദ്ധക്കപ്പലുകള്‍ അയച്ചിരിക്കുന്നത്. ഇറാനാകട്ടെ, സൗദിയുടെ എതിര്‍പക്ഷത്ത് എപ്പോഴും നിലയുറപ്പിക്കുന്ന രാജ്യവുമാണ്. ഖത്തറിന് ആദ്യം പിന്തുണ പ്രഖ്യാപിച്ച രാജ്യങ്ങളാണ് ഇറാനും തുര്‍ക്കിയും. ഖത്തറിന് എല്ലാ പിന്തുണയും നല്‍കുമെന്ന് അറിയിച്ച തുര്‍ക്കി, 3000 സൈനികരെ ദോഹയിലേക്ക് അയക്കുമെന്നും അറിയിച്ചിട്ടുണ്ട്.

English summary
Iran is sending two warships to Oman before they start their mission in international waters near the coast of Yemen, the country's navy has said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X