കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാത്സംഗം ചെറുക്കുന്നതിനിടയില്‍ കൊലപാതകം; യുവതിയെ തൂക്കിക്കൊന്നു

  • By Gokul
Google Oneindia Malayalam News

ടെഹ്‌റാന്‍: കടുത്ത മുസ്ലീംനിയമം പ്രാബല്യത്തിലുള്ള ഇറാനില്‍ യുവതിയെ തൂക്കിക്കൊന്നു. തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഇറാനിലെ രഹസ്യാന്വേഷണ വകുപ്പ് മുന്‍ ഉദ്യോഗസ്ഥനെ അബദ്ധത്തില്‍ കൊലപ്പെടുത്തിയതിനാണ് റെയ്ഹാന ജബ്ബാരി(26)യെ തൂക്കിലേറ്റിയത്. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥന കണക്കിലെടുക്കാതെയാണ് ഇറാന്‍ വധശിക്ഷ നടപ്പിലാക്കിയിരിക്കുന്നത്.

റെയ്ഹാനയെ തൂക്കിക്കൊല്ലും മുന്‍പേ തന്നെ കൊല്ലണമെന്ന് അവരുടെ മാതാവ് കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു. രഹസ്യമായാണ് റെയ്ഹാനയെ തൂക്കിലേറ്റത്. ശിക്ഷ നടപ്പാക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് അവരുടെ മാതാവ് റെയ്ഹാനയെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, ശിക്ഷ നടപ്പാക്കുന്നതിന്റെ സൂചന അധികൃതര്‍ തന്നിരുന്നില്ലെന്ന് അവര്‍ പറഞ്ഞു.

womam-abuse

2007ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബിസിനസ് സംബന്ധമായ ഒരു കാര്യത്തനാണ് ഇറാനിലെ രഹസ്യാന്വേഷണ വകുപ്പ് മുന്‍ ഉദ്യോഗസ്ഥനായ മുര്‍ത്താസ അബ്ദുലലി ശര്‍ബന്ദിയെ റെയ്ഹാന ഓഫീസിലെത്തി സന്ദര്‍ശിച്ചത്. സംസാരത്തിനിടെ തന്നെ കയറിപ്പിടിച്ച ഉദ്യോഗസ്ഥനെ സമീപത്തുണ്ടായിരുന്ന കത്തികൊണ്ട് റെയ്ഹാന കുത്തുകയായിരുന്നു ഇയാള്‍ പിന്നീട് ആശുപത്രിയില്‍ മരിച്ചു.

വിചാരണയ്ക്കുശേഷം 2009ല്‍ ഇവരെ വധശിക്ഷയ്ക്കു വിധിച്ചു. എന്നാല്‍ ആംനെസ്റ്റി ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകള്‍ ശിക്ഷ നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെ ശിക്ഷാവിധി തത്കാലം നീട്ടിവെക്കുകയായിരുന്നു. ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ റെയ്ഹാനയുടെ വധശിക്ഷയ്‌ക്കെതിരെ കാമ്പെയ്ന്‍ നടന്നുവരവെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ വധശിക്ഷ നടപ്പിലാക്കിയിരിക്കുന്നത്.

English summary
Iranian woman Reyhaneh Jabbari hanged for killing man
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X