കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖ് സേന ഐഎസിനെതിരായ അന്തിമപോരാട്ടത്തില്‍; താല്‍ അഫാറില്‍ സൈനിക നടപടി തുടങ്ങി

  • By Desk
Google Oneindia Malayalam News

ബഗ്ദാദ്: മൗസിലിലെ വിജയത്തിനു ശേഷം ഇറാഖ് അതിര്‍ത്തി നഗരമായ താല്‍ അഫാറില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ക്കെതിരേ ഇറാഖ് സൈന്യം ശക്തമായ പോരാട്ടം തുടങ്ങി. ഇറാഖിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ മൗസിലില്‍ നിന്ന് ഇറാഖി സൈനികരോട് പരാജയപ്പെട്ട ശേഷം സിറിയന്‍ അതിര്‍ത്തിയിലെ ഭീകരരുടെ അവസാന താവളമാണ് ഈ നഗരം.

'ഒന്നുകില്‍ കീഴടങ്ങുക, അല്ലെങ്കില്‍ മരിക്കുക'- സൈനിക നടപടി പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി നടത്തിയ പ്രഖ്യാപനത്തില്‍ ശത്രുക്കളോട് അദ്ദേഹം വ്യക്തമാക്കി. 2014 മുതല്‍ ഈ നഗരത്തിന്റെ നിയന്ത്രണം എ.എസിന്റെ കൈയിലാണ്.

isis4

സൈനിക നടപടികള്‍ ഏതാനും ദിവസങ്ങളായി നടക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോടെയാണ് ആക്രമണം ശക്തമാക്കിയത്. ഇതിനിടെ ഐ.എസ് കേന്ദ്രങ്ങള്‍ക്കെതിരേ യു.എസ് സഖ്യസേന വ്യോമാക്രമണവും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനിടയില്‍ ഭീകരരുടെ നിരവധി താവളങ്ങള്‍ തകര്‍ക്കാനായതായി യു.എസ് സൈനിക പ്രതിനിധി അവകാശപ്പെട്ടു.

പോരാട്ടം ശക്തമായതിനെ തുടര്‍ന്ന് നഗരത്തില്‍ നിന്ന് പതിനായിരക്കണക്കിനാളുകള്‍ പലായനം ചെയ്തുതുടങ്ങിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. അബാദിയുടെ പ്രഖ്യാപനം വരുന്നതിന് തൊട്ട് മുമ്പ് സൈനികര്‍ നഗരവാസികള്‍ക്ക് മുന്നറിയിപ്പ് ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നു. 1,400നും 1,600നുമിടയില്‍ ഐ.എസ് ഭീകരര്‍ താല്‍ അഫാറിലുണ്ടെന്നാണ് സൈനികരുടെ കണക്കുകൂട്ടല്‍. മൗസിലില്‍ നിന്ന് ലഭിച്ച അനുഭവങ്ങളുടെ കരുത്തില്‍ താല്‍ അഫാര്‍ തങ്ങള്‍ക്ക് വലിയ വെല്ലുവിളിയാവില്ലെന്നാണ് പ്രതീക്ഷയെന്ന് ബ്രിഗേഡിയര്‍ ജനറല്‍ യഹ്‌യ റസൂല്‍ പറഞ്ഞു.

English summary
Iraqi forces have launched a ground offensive to retake a key ISIL-held area in the northern part of the country, Prime Minister Haider al-Abadi said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X