കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിന്റെ കൊലയാളികള്‍ക്ക് പ്രാപിക്കാനും കുട്ടികളെയുണ്ടാക്കാനും പതിനായിരക്കണക്കിന് സ്ത്രീകള്‍...

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

മൊറോക്കോ: ഐസിസിന്റെ ക്രൂരതകളെ കുറിച്ച് ലോകത്തോട് പ്രത്യേകിച്ച് വിളിച്ച് പറയേണ്ട ആവശ്യമില്ല. തലയറുത്തും തീയിട്ടും ബോംബ് സ്‌ഫോടനങ്ങള്‍ നടത്തിയും പതിനായിരക്കണക്കിന് ആളുകളെ കൊന്നവരാണ് അവര്‍. ഇപ്പോഴും അത്തരം കൊലപാതകങ്ങള്‍ തുടരുകയും ചെയ്യുന്നു.

അതിലും ക്രൂരമായിട്ടാണ് അവര്‍ യസീദി സ്ത്രീകളെ പീഡിപ്പിച്ചിരുന്നത്. എന്ത് ലൈംഗിക വൈകൃതങ്ങളും അടിച്ചേല്‍പ്പിക്കാനുള്ള അടിമകള്‍ മാത്രമായിരുന്നു അവര്‍ക്ക് യസീദികള്‍. പിഞ്ചുകുഞ്ഞുങ്ങളെ പോലും അവര്‍ വെറുതേവിട്ടില്ല.

എന്താണ് ഐസിസ് ഭീകരരുടെ ഭാര്യമാരായി എത്തുന്ന സ്ത്രീകളുടെ അവസ്ഥ? ഞെട്ടിപ്പിക്കുന്ന കഥകളാണ് സിറിയയില്‍ നിന്ന് രക്ഷപ്പെട്ട ഒരു സ്ത്രീ പറയുന്നത്. ചതിക്കപ്പെട്ട് തീവ്രവാദിയുടെ ഭാര്യയായി ഒടുവുല്‍ വിധവയായി രണ്ട് കുഞ്ഞുങ്ങളുമായി രക്ഷപ്പെട്ട ഇസ്ലാം മെയ്താത് എന്ന 23 കാരിയുടെ കഥ.

എന്തിനാണ് സ്ത്രീകള്‍

ഐസിസ് ഭീകരര്‍ക്ക് കുടുംബത്തോടല്ല സ്‌നേഹം. അവര്‍ വിശ്വസിക്കുന്ന മതചിന്തകളോടാണ്. അത് സിറിയയില്‍ വ്യക്തമായി കാണുകയും ചെയ്യാം.

സെക്‌സിനും കുട്ടികള്‍ക്കും

സെക്‌സില്‍ ഏര്‍പ്പെടാനും കൂടുതല്‍ കൂടുതല്‍ കുട്ടികളെ ഉണ്ടാക്കാനും വേണ്ടി മാത്രമാണ് അവര്‍ക്ക് സ്ത്രീകള്‍. അതിനപ്പുറം ഒരുവിലയും അവര്‍ സ്ത്രീകള്‍ക്ക് നല്‍കുന്നില്ല.

ഇസ്ലാം മെയ്താത് എന്ന സുന്ദരി

ഇസ്ലാം മെയ്താത് എന്നാണ് ആ യുവതിയുടെ പേര്. ഇപ്പോള്‍ രണ്ട് കൈക്കുഞ്ഞുങ്ങളുണ്ട് കൂടെ. രണ്ട് തവണ വിധവയാക്കപ്പെട്ട പെണ്‍കുട്ടി. സിറിയയിലെ ഐസിസ് കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടവള്‍.

വിവാഹം എന്ന ചതി

അഫ്ഗാന്‍-ബ്രിട്ടീഷ് വ്യവയായി ആയ ഖലീല്‍ അഹമ്മദിനെ ദുബായില്‍ വച്ചായിരുന്നു മെയ്താത് പരിചയപ്പെട്ടത്. അധികം നീളാതെ ആ ബന്ധം വിവാഹത്തില്‍ അവസാനിച്ചു.

ലണ്ടനില്‍ സ്റ്റൈലിസ്റ്റ് ആകാന്‍

ലണ്ടനില്‍ ഒരു സ്റ്റൈലിസ്റ്റ് ആയി ജോലി ചെയ്യാന്‍ ആയിരുന്നു മെയ്താതിന് താത്പര്യം. ഖലീല്‍ അഹമ്മദിനെ വിവാഹം കഴിയ്ക്കുന്നതോടെ ആ ആഗ്രഹം സഫലമാകും എന്നും അവള്‍ പ്രതീക്ഷിച്ചു. പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു.

കൊണ്ടുപോയത് സിറിയയിലേക്ക്

എന്നാല്‍ മെയ്താതിനെ ഖലീല്‍ കൊണ്ടുചെന്നെത്തിച്ചത് സിറിയയിലേക്കായിരുന്നു. തുര്‍ക്കി അതിര്‍ത്തി വഴി. അതായിരുന്നു അവളുടെ ജീവിതത്തെ മാറ്റിമറിച്ചത്.

പറഞ്ഞത് കേട്ടാല്‍ മതി

സിറിയയില്‍ എത്തിയപ്പോഴാണ് മെയ്താതിന് കാര്യങ്ങള്‍ മനസ്സിലായത്. ഖലീലിനോട് കയര്‍ത്തെങ്കിലും ഒരു കാര്യവും ഉണ്ടായില്ല. ഭര്‍ത്താവ് പറയുന്നത് കേള്‍ക്കുകയാണ് ഭാര്യയുടെ ജോലി എന്നായിരുന്നത്രെ ഖലീലിന്റെ പ്രതികരണം.

തീവ്രവാദിയായ ഭര്‍ത്താവ്, ഗര്‍ഭിണിയായ മെയ്താത്

ഭര്‍ത്താവ് ഖലീല്‍ സായുധ പരിശീലനത്തിന് വേണ്ടി പോയി. ഇതിനിടെ മെയ്താത് ഗര്‍ഭിണിയായിരുന്നു. ആ സന്തോഷവും അധികനാള്‍ നീണ്ടു നിന്നുല്ല. ആക്രമണത്തില്‍ ഭര്‍ത്താവ് കൊല്ലപ്പെട്ടു എന്ന വാര്‍ത്തയാണ് മെയ്താതിനെ തേടിയെത്തിയത്.

ഗര്‍ഭകാലം

ഗര്‍ഭകാലത്ത് മെയ്താതിനെ വിധവകളെ പാര്‍പ്പിക്കുന്ന ഒരിടത്തേക്ക് മാറ്റി. അതിനിടെ നിര്‍ബന്ധിത ആയുധ പരിശീലനത്തിലും പങ്കെടുക്കേണ്ടി വന്നു. ഒടുവില്‍ ആദ്യത്തെ കുഞ്ഞിനെ പ്രസവിച്ചു.

വിവാഹം, വിവാഹ മോചനം

ആദ്യത്തെ കുഞ്ഞ് ജനിച്ചതിന് ശേഷം മെയ്താത് ഒരു അഫ്ഗാനി തീവ്രവാദിയെ വിവാഹം കഴിച്ചു. രണ്ട് മാസത്തെ ദാമ്പത്യത്തിന് ശേഷം അയാളുമായി വിവാഹമോചനം നേടി.

മൂന്നാം വിവാഹം

അതിന് ശേഷം മൂന്നാമതായി ഒരാളെ വിവാഹം കഴിച്ചു. ഇന്ത്യക്കാരനായ അബു തല അല്‍ ഹിന്ദി ആയിരുന്നു ആ ഭര്‍ത്താവ്. 18 മാസത്തെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നു ആ വിവാഹത്തിന്.

രണ്ടാം തവണയും വിധവയായി

മൂന്ന് വര്‍ഷത്തിനിടെ രണ്ട് തവണ വിധവയാകേണ്ട ദുര്‍വിധിയായിരുന്നു മെയ്താതിനെ കാത്തിരുന്നത്. ഇന്ത്യക്കാരനായ ഭര്‍ത്താവും യുദ്ധത്തില്‍ കൊല്ലപ്പെട്ടു. ആ ബന്ധത്തിലാണ് രണ്ടാമത്തെ മകള്‍ ജനിക്കുന്നത്.

രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍

സിറിയയിലെ ജീവിതത്തിനിടെ രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങളായിരുന്നു മെയ്താത് തേടിയിരുന്നത്. ഒടുവില്‍ ഒരു യസീദി വിധവയ്‌ക്കൊപ്പം ഐസിസ് തടവില്‍ നിന്ന് കുര്‍ദ്ദ് മേഖലയില്‍ എത്തപ്പെട്ടു.

പതിനായിരക്കണക്കിന് സ്ത്രീകള്‍

പതിനായിരക്കണക്കിന് സ്ത്രീകളാണ് ഐസിസ് ഭീകരരുടെ ഭാര്യമാരായി പല രാജ്യങ്ങളില്‍ നിന്ന് സിറിയയില്‍ എത്തിയിട്ടുള്ളത്. അതില്‍ പലരും മെയ്താതിനെ പോലെ ചതിക്കപ്പെട്ടവരാണ്. തീവ്രവാദികളുടെ മക്കളെ പെറ്റ് വളര്‍ത്താന്‍ മാത്രം വിധിക്കപ്പെട്ടവര്‍....

English summary
ISIS bride who thought she was coming to London to become a stylist tells how she was held in terror group's capital for three years before the young mother-of-two could escape.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X