കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസുകാര്‍ പാകിസ്താനില്‍ നിന്നും ആണവായുധം വാങ്ങുന്നു, ലോകത്തെ നശിപ്പിയ്ക്കാന്‍ പാക് പിന്തുണ?

  • By Meera Balan
Google Oneindia Malayalam News

ബാഗ്ദാദ്: ലോകത്തിന് തന്ന ഭീഷണിയായി മാറിക്കൊണ്ടിരിയ്ക്കുന്ന ഇസ്ലാമിക് സ്‌റ്റേറ്റ് പാകിസ്താനില്‍ നിന്ന് ആണവായുധം വാങ്ങാന്‍ ഒരുങ്ങുന്നു. വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ പാകിസ്താനില്‍ നിന്നും ആണവായുധം വാങ്ങാന്‍ തങ്ങള്‍ അലോചിയ്ക്കുന്നതായി ഐസിസിന്റെ മാഗസിനായ ദാബിഖില്‍ പറയുന്നു.

വന്‍ തോതില്‍ ആയുധങ്ങള്‍ ശേഖരിച്ച് തങ്ങളുടെ ശക്തി കൂട്ടാന്‍ ഐസിസ് ശ്രമിയ്ക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികളും വ്യക്തമാക്കുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ലോകം കണ്ട ഏറ്റവും വലിയ ഇസ്ലാമിക ഗ്രൂപ്പുകളിലൊന്നായി ഐസിസ് മാറുമെന്നും ലേഖനത്തില്‍ പറയുന്നു. സിറിയയില്‍ വച്ച് ഐസിസിന്റെ പിടിയിലായ ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ കാന്റ്‌ലിയാണ് ഐസിസിന്റെ പദ്ധതികളെപ്പറ്റി മാഗസിനില്‍ ലേഖനമെഴുതിയിരിയ്ക്കുന്നത്. തടവുകാരന്‍ എന്നതിനപ്പുറം മാധ്യമപ്രവര്‍ത്തകന്റെ സ്വാതന്ത്ര്യങ്ങള്‍ കാന്റ്‌ലിയ്ക്ക് പലപ്പോഴും അനുവദിയ്ക്കപ്പെട്ടിട്ടുണ്ട്. ഐസിസ് അനുകൂല നിലപാടുകളാണ് കാന്റ്‌ലിയുടേത്.

ISIS

റോക്കറ്റ് ലോഞ്ചറുകള്‍, മിസൈലുകള്‍, ആന്റി എയര്‍ ക്രാഫ്ട് സംവിധാനങ്ങള്‍ എന്നിവ വാങ്ങാനും ഐസിസ് പദ്ധതിയിടുന്നുണ്ട്. ഐസിസിന് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക സഹായം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിയ്ക്കുന്നുണ്ട്. ഈ പണം ഉപയോഗിച്ചാണ് ആയുധങ്ങള്‍ വാങ്ങാന്‍ പദ്ധതിയിടുന്നത്. വരും വര്‍ഷങ്ങളില്‍ ലോകത്തിലെ ഏറ്റവും അപകടകാരിയായ തീവ്രവാദ ഗ്രൂപ്പായി ഐസിസ് മാറുമെന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നു.

English summary
Isis claims it could buy its first nuclear weapon from Pakistan within 12 months.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X