കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് യുഗം അവസാനിയ്ക്കുന്നു!!! വക്താവ് കൊല്ലപ്പെട്ടെന്ന് ഐസിസ്, ആരായിരുന്നു അദ്‌നാനി

  • By Sandra
Google Oneindia Malayalam News

ദമാസ്‌കസ്: ഭീകരസംഘടനയായ ഐസിസിന്റെ വക്താവ് കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. സിറിയയിലെ അലെപ്പോയില്‍ വച്ച് വക്താവ് അബു അല്‍ അദ്‌നാനി കൊല്ലപ്പെട്ടുവെന്നാണ് ഐസിസിന്റെ വാര്‍ത്താ ഏജന്‍സി അമാഖ് ന്യൂസ് ചൊവ്വാഴ്ച പുറത്തുവിട്ട വിവരം. അലെപ്പോയില്‍ വെച്ച് കൊല്ലപ്പെട്ടുവെന്നാണ് അമാഖ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.

Read also:

എന്നാല്‍ അബു മുഹമ്മദ് കൊല്ലപ്പെട്ടത് വ്യോമാക്രമണത്തിലാണോ എന്നകാര്യം വ്യക്തമല്ല. 2011ല്‍ ഐസിസില്‍ ചേര്‍ന്ന 39കാരനായ അബു മുഹമ്മദ് ഐസിസ് നേതൃത്വം നല്‍കുന്ന ആക്രമണങ്ങളുടെ മുഖ്യസൂത്രധാരന്‍ കൂടിയാണ്. വീരമൃത്യു വരിച്ചുവെന്ന് അമാഖ് വെളിപ്പെടുത്തിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അബു മുഹമ്മദ് അദ്‌നാനി

അബു മുഹമ്മദ് അദ്‌നാനി

ഐസിസിന്റെ സ്ഥാപകാംഗമായ അബു മുഹമ്മദ് അദ്‌നാനി ഐസിസിലേക്കുള്ള റിക്രൂട്ട്മന്റിന്റെയും ആയുധ പരിശീലനത്തിന്റെയും മേല്‍നോട്ടം വഹിച്ചിരുന്ന വ്യക്തിയാണ്. താഹ സോഭി ഫലാഹ എന്നാണ് അല്‍ അദ്‌നാനിയുടെ ശരിയായ പേര്.

ഇദിലിബില്‍

ഇദിലിബില്‍

സിറിയയിലെ വടക്കന്‍ പ്രവിശ്യയായ ഇദിലിബില്‍ ജനിച്ച അദ്‌നാനി അല്‍ഖ്വായ്ദയില്‍ ചേരുന്നതിനായി അതിര്‍ത്തി കടക്കുകയായിരുന്നു. 2003ല്‍ അമേരിക്കയുടെ നേതൃത്തില്‍ നടന്ന കടന്നുകയറ്റത്തെ തുടര്‍ന്ന് അല്‍ഖ്വയ്ദ വിട്ട ശേഷം 2011ല്‍ ഐസിസില്‍ ചേര്‍ന്നു.

ഐസിസിന്റെ

ഐസിസിന്റെ

ഐസിസിന്റെ അധീനപ്രദേശങ്ങള്‍ നഷ്ടമായിക്കൊണ്ടിരിക്കെ ഭീകരസംഘടനയ്‌ക്കേറ്റ കനത്ത തിരിച്ചടിയാണ് യുദ്ധതന്ത്രവിദഗ്ദനായ അദ്‌നാനിയുടെ മരണം.

അബൂബക്കര്‍ അല്‍ ബാഗ്ദാദി

അബൂബക്കര്‍ അല്‍ ബാഗ്ദാദി

2014ല്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിക്ക് കീഴില്‍ ഐസിസ് സ്ഥാപിക്കുന്നതില്‍ പങ്കുവഹിച്ച അദ്‌നാനി ലോകത്തുള്ള മുസ്ലിങ്ങളോട് ആക്രമണങ്ങളില്‍ പങ്കാളികളാവാന്‍ ആഹ്വാനം ചെയ്തിരുന്നു.

അമേരിക്കന്‍ സഖ്യത്തിനെ

അമേരിക്കന്‍ സഖ്യത്തിനെ

ഐസിസിന്റെ ശബ്ദമായി മാറിക്കഴിഞ്ഞിരുന്ന അദ്‌നാനി മുസ്ലിം യുവാക്കളെ ആകര്‍ഷിക്കുന്നതിനായി നിരവധി തീപ്പൊരി പ്രസംഗങ്ങളും നടത്തിയിട്ടുണ്ട്. അമേരിക്കന്‍ സഖ്യത്തിനെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്നുള്‍പ്പെടെയുള്ളവ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്.

ആക്രമണം

ആക്രമണം

പാശ്ചാത്യ രാജ്യങ്ങളില്‍ ആക്രമണം നടത്താന്‍ മുസ്ലിങ്ങളോട് ആഹ്വാനം ചെയ്തതിന് പിന്നിലും അദ്‌നാനിക്ക് പങ്കുണ്ട്. ഫ്രാന്‍സിലെ മുസ്ലിങ്ങളോട് ആക്രമണം നടത്താന്‍ ആഹ്വാനം ചെയ്തതിന് പിന്നിലും അദ്‌നായിയായിരുന്നു.

പാരീസ് ആക്രമണം

പാരീസില്‍ 130 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നിലും അദ്‌നാനിയായിരുന്നു. കണ്‍സേര്‍ട്ട് ഹാള്‍, സ്റ്റേഡിയം, റസ്റ്റോറന്റുകള്‍, ബാറുകള്‍ എന്നിവിടങ്ങളിലായി ഐസിസ് നടത്തിയ ആക്രമണങ്ങളില് 130 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ഐസിസ്

ഐസിസ്

ഐഎസ്എല്‍, ഐസിസ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഇസ്ലാമിക് സ്‌റ്റേറ്റ് 2014ല്‍ ഇറാഖിലെ സ്വാത്തിലും സിറിയയിലും ആധിപത്യമുറപ്പിച്ചിരുന്നു. ജനങ്ങള്‍ക്കെതിരെ ക്രൂരത കാണിയ്ക്കുന്ന ഐസിസ് ഭീകരാക്രമണങ്ങള്‍ക്കും നേതൃത്വം നല്‍കുന്നു. സിറിയയിലും ലെബനനിലുമായി ഐസിസിനെതിരെ റഷ്യയും അമേരിക്കയും നടത്തിവരുന്ന വ്യോമാക്രമണങ്ങള്‍ ഐസിസിന്റെ ശക്തി ചോര്‍ത്തിക്കളയുകയാണ്.

അമേരിക്ക

അമേരിക്ക

അമേരിക്ക ആഗോള ഭീകരന്മാരുടെ പട്ടികയില്‍പ്പെടുത്തിയിട്ടുള്ള ആളാണ് അബു മുഹമ്മദ് അദ്‌നാനി. സാന്‍ബെര്‍ണാഡിനോ, കാലിഫ്, ഒര്‍ലാന്റോ എന്നിവിടങ്ങളിലെ കൂട്ടക്കുരുതിയ്ക്ക് ചരടുവലികള്‍ നടത്തിയത് അദ്‌നാനിയായിരുന്നു.

English summary
ISIS confirms spokes person Abu Muhammed al-Adnani killed in Syria. The statement published by ISIS news agency Amaq, and no more details revealed by Amaq.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X