കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയയില്‍ ഐസിസ് തീര്‍ന്നില്ലേ? പാല്‍മിറയിലെ പുരാതന ആംഫി തീയേറ്റര്‍ തകര്‍ത്തു

2015 മെയ് മാസത്തില്‍ ആണ് ഐസിസ് പാല്‍മിറ പിടിച്ചടക്കുന്നത്. ഇസ്ലാമിക വിരുദ്ധം എന്നാരോപിച്ചാണ് ഇവര്‍ ഇവിടത്തെ ചരിത്ര സ്മാരകങ്ങളെ തച്ചുടയ്ക്കുന്നത്.

  • By Desk
Google Oneindia Malayalam News

പാല്‍മിറ: സിറിയയിലും ഇറാഖിലും ഐസിസിന്റെ പ്രതാപകാലം കഴിഞ്ഞു എന്നാണ് പലരും പറയുന്നത്. എന്നാല്‍ അവര്‍ ഇപ്പോഴും പഴയതുപോലെ തന്നെ ഉണ്ടെന്ന് വേണം കരുതാന്‍.

പാല്‍മിറിയിലെ പുരാതന ആംഫിതീയേറ്റര്‍ ഐസിസ് ഭീകരര്‍ തകര്‍ത്തതായാണ് പുതിയ വാര്‍ത്തകള്‍. സിറിയന്‍ അധികൃതര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

Palmyra

പാല്‍മിറയിലെ റോമന്‍ തീയേറ്ററും ടെട്രാപൈലോണും ഐസിസ് തകര്‍ത്തു എന്നാണ് സിറിയന്‍ വാര്‍ത്ത ഏജന്‍സിയായ സന റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം 12 സാധാരണക്കാരെ ഐസിസ് വധിച്ചതായും വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

യുനസ്‌കോയുടെ ലോക ഹെറിറ്റേജ് പട്ടികയിലുള്ള നഗരമാണ് പാല്‍മിറ. പുരാതനമായ പല നിര്‍മിതികളുള്ള പുരാതന നഗരം. 2015 മെയ് മാസത്തില്‍ ആണ് ഐസിസ് പാല്‍മിറ പിടിച്ചടക്കുന്നത്. ഇസ്ലാമിക വിരുദ്ധം എന്നാരോപിച്ചാണ് ഇവര്‍ ഇവിടത്തെ ചരിത്ര സ്മാരകങ്ങളെ തച്ചുടയ്ക്കുന്നത്.

കഴിഞ്ഞ വര്‍ഷം പാല്‍മിറയുടെ ചില ഭാഗങ്ങള്‍ സൈന്യം തിരിച്ചുപിടിച്ചിരുന്നു. എന്നാല്‍ നാലായിരത്തോളം വരുന്ന ഐസിസ് ഭീകരര്‍ തിരിച്ചെത്തിയതോടെ ഡിസംബറില്‍ സൈന്യം പിന്‍വലിയുകയായിരുന്നു.

English summary
ISIS fighters have destroyed part of a Roman amphitheater in the ancient city of Palmyra, according to Syrian state news.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X