കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും ഐസിസ് ക്രൂരത, മകനെ കാണാനെത്തിയ അമ്മയെ മകന്റെ മൃതദേഹം തീറ്റിച്ചു

  • By Aiswarya
Google Oneindia Malayalam News

ലണ്ടന്‍: ലോകത്തിന് മുഴുവന്‍ ഭീഷണിയായി മാറിയിരിക്കുകയാണ് ഐസിസ് ഭീകരര്‍.ഒരോ ദിവസം കഴിയുംതോറും ഐസിസ് ക്രൂരത കൂടിവരികയാണ്. മകനെ അന്വേഷിച്ച് വന്ന അമ്മേയെക്കൊണ്ട് ഐസിസ് ഭീകരര്‍ മകന്റെ മൃതദേഹം തീറ്റിച്ചുവെന്ന് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. ഇറാഖില്‍ ഐസിസിനെതിരെ പോരാടുന്ന ബ്രിട്ടീഷ് സൈനികന്‍ യാസിര്‍ അബ്ദുള്ളയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ബ്രിട്ടനിലെ വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍ സ്വദേശിയാണ് യാസിര്‍ അബ്ദുള്ള. ഇസ്ലാമിക് സ്‌റ്റേറ്റ് ബന്ദിയാക്കിയ കുര്‍ദിഷ് യുവാവിന്റെ മൃതദേഹമാണ് സ്വന്തം അമ്മയെക്കൊണ്ട് തീറ്റിച്ചത് എന്നാണ് യാസിര്‍ അബ്ദുള്ള വെളിപ്പെടുത്തിയത്.

terrorist-isis

മകനെ അന്വേഷിച്ച് ഐ.എസ് ആസ്ഥാനത്ത് എത്തിയപ്പോഴാണ് അതി ക്രൂരമായ സംഭവം നടന്നത്. ഭീകരര്‍ മൊസൂളിലേക്ക് തട്ടിക്കൊണ്ടു പോയ യുവാവിനെ വിട്ടു തരണമെന്ന് ആവശ്യപ്പെട്ട് ഐ.എസ് ആസ്ഥാനത്ത് എത്തിയ അമ്മയെഭീകരര്‍ സ്വീകരിച്ചു. തുടര്‍ന്ന് ചായയും ചോറും ഇറച്ചിക്കറിയും കഴിക്കാന്‍ നല്‍കി. എന്നാല്‍ ഇതിനിടെ തന്റെ മകന്‍ എവിടെയെന്ന് ആ അമ്മ ചോദിക്കുന്നുണ്ടായിരുന്നു. അതേസമയം ക്രൂരമായ ചിരിയായിരുന്നു ഭീകരരുടെ ഉത്തരം. വൃദ്ധ ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോഴാണ് സ്വന്തം മകനെ കൊന്ന് കറിയാക്കിയതാണ് ഇപ്പോള്‍ കഴിച്ചതെന്ന് ഐ.എസ് ഭീകരര്‍ വെളിപ്പെടുത്തിയത്.

ബന്ദിയക്കപ്പെടുന്നവര്‍ ചെറുത്തു നില്‍പ്പ് നടത്തിയാല്‍ അവരെ ജീവനോടെ കുഴിച്ച് മൂടുന്നതും ഐ.എസ് ഭീകരരുടെ പതിവ് ശൈലിയാണെന്നും യാസിര്‍ പറഞ്ഞു. 'ദി സണ്‍' പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് യാസിര്‍ അബ്ദുള്ള ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഐ.എസിന്റെ ക്രൂരതകള്‍ കണ്മുന്നില്‍ കണ്ടിട്ടും വീണ്ടും ഇറാഖിലേക്ക് തന്നെ പോകാനുള്ള തീരുമാനത്തിലാണ് യാസിര്‍. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരെ ഇല്ലാതാക്കുന്നത് വരെ ഇറാഖില്‍ പോരാടുമെന്നും യാസിര്‍ പറഞ്ഞു.

English summary
A British fighter who travelled to Iraq to stop the Islamic State claims the terror group fed a murdered kidnap victim to his own mother after she went to their headquarters and demanded to see him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X