കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് കൊന്നൊടുക്കിയത് 30 പേരെ; അഫ്ഗാനിസ്താനിലെ ഐസിസ് അതിക്രമങ്ങള്‍ക്ക് പിന്നില്‍!!

ഐസിസ് ലക്ഷ്യമിടുന്നത് അഫ്ഗാനിസ്താന്‍, ആക്രമണ പരമ്പരകള്‍ക്ക് തുടക്കം കുറിച്ചു

  • By Sandra
Google Oneindia Malayalam News

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഐസിസിന്റെ തേര്‍വാഴ്ച തുടങ്ങി. അഫ്ഗാനിസ്താനില്‍ നിന്ന് തട്ടിക്കൊണ്ടുപോയ 30 പേരെയാണ് ഐസിസ് വധിച്ചിട്ടുള്ളത്. കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെട 30 അഫ്ഗാന്‍ പൗരന്മാരെയാണ് സെന്‍ട്രല്‍ അഫ്ഗാനിസ്താനില്‍ നിന്ന് ഐസിസ് തട്ടിക്കൊണ്ടുപോയത്.

ഐസിസ് രാജ്യത്ത് ചുവടുറപ്പിക്കുന്നതിനുള്ള സൂചനയായാണ് അഫ്ഗാന്‍ അധികൃതര്‍ ഇതിനെ നോക്കിക്കാണുന്നത്. എന്നാല്‍ കൂട്ടക്കൊലയുടെ ഉത്തരവാദിത്തം ഔദ്യോഗികമായി ഐസിസ് ഏറ്റെടുത്തിട്ടില്ല. ഐസിസ് പോരാളികളെന്ന് സ്വയം വിശേഷിപ്പിച്ചവരാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നാണ് അഫ്ഗാന്‍ അധികൃതര്‍ നല്‍കുന്ന വിവരം.

 തിരിച്ചടിച്ച് ഐസിസ്

തിരിച്ചടിച്ച് ഐസിസ്

രാജ്യത്തെ ഘോര്‍ പ്രവിശ്യയുടെ തലസ്ഥാനമായ ഫിറോസ് ഖോയില്‍ പ്രാദേശിക സര്‍ക്കാര്‍ നടത്തിയ ആക്രമണത്തില്‍ ഐസിസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടതിനുള്ള പ്രതികാരമായിട്ടാണ് അഫ്ഗാന്‍ പൗരന്മാരെ തട്ടിക്കൊണ്ടുപോയി വധിച്ചത്.

ഇറാഖിലും സിറിയയിലും

ഇറാഖിലും സിറിയയിലും

സിറിയയിലും ഇറാഖിലുമുള്ള ഐസിസ് കോട്ടകള്‍ക്കും ആധിപത്യത്തിനും കോട്ടം സംഭവിക്കുന്നതിനനുസരിച്ച് അഫ്ഗാനിസ്താനില്‍ ഐസിസ് ചുവടുറപ്പിക്കാനുള്ള സാധ്യത വിദഗ്ദര്‍ മുന്‍കൂട്ടി പ്രവചിച്ചിരുന്നു. റഷ്യയും അമേരിക്കയും നടത്തുന്ന വ്യോമാക്രമണങ്ങളാണ് ഇരു രാജ്യങ്ങളിലും ഐസിസിന്റെ അടിത്തറയിളക്കിയത്.

താലിബാന് വെല്ലുവിളി

താലിബാന് വെല്ലുവിളി

അഫ്ഗാനിസ്താനില്‍ ആധിപത്യമുറപ്പിച്ചിരുന്ന താലിബാന് വെല്ലുവിളിയുയര്‍ത്തി രാജ്യത്ത് വേരുറപ്പിക്കുന്നതിനായി ജിഹാദികളെ റിക്രൂട്ട് ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഐസിസ്.

മൃതദേഹങ്ങള്‍ ഉപേക്ഷിച്ച നിലയില്‍

മൃതദേഹങ്ങള്‍ ഉപേക്ഷിച്ച നിലയില്‍

ബുധനാഴ്ച രാവിലെയാണ് പ്രദേശവാസികള്‍ 30ഓളം പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഘോര്‍ പ്രവിശ്യാ കൗണ്‍സില്‍ അംഗമാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്. മാര്‍ച്ചില്‍ ഐസിസിനെ തുരത്തിയതായി അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഭീകരസംഘടനയുടെ സാന്നിധ്യം ഇല്ലാത്താക്കാന്‍ കഴിഞ്ഞിരുന്നില്ല.

ക്രൂരതകളുടെ നഗരം

ക്രൂരതകളുടെ നഗരം

കഴുത്തറുക്കല്‍ ഉള്‍പ്പെടെയുള്ള ക്രൂരതകള്‍ക്ക് പേരുകേട്ട നങ്കര്‍ഹാറില്‍ ഐസിസ് വേരാഴ്ത്തുന്നതിന്റെ സൂചനയാണ് ഘോര്‍ പ്രവിശ്യയിലുണ്ടായ ആക്രമണം. നാറ്റോയുടെ പിന്തുണയോടെ പ്രവിശ്യയിലെ ഐസിസിനെതിരെയുള്ള പോരാട്ടം അഫ്ഗാനിസ്താന്‍ തുടരുന്നുണ്ട്. ജനുവരി മുതല്‍ തന്നെ പ്രവിശ്യയില്‍ ഐസിസ് സാന്നിധ്യമുറപ്പിച്ചിരുന്നു.

 ഉത്തരവാദിത്തം ഏറ്റെടുത്ത്

ഉത്തരവാദിത്തം ഏറ്റെടുത്ത്

ജൂലൈയില്‍ കാബൂളില്‍ ഷിയ ഭൂരിപക്ഷ പ്രദേശത്ത് 85 പേരുടെ മരണത്തിനിടയാക്കിയ രണ്ട് സ്‌ഫോടനങ്ങളുടേയും ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തിരുന്നു. 400 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

English summary
ISIS kidnaps and kills 30 in Afghanistan's Ghor province. Officially ISIS not took the responsibility of the murders.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X