കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലവെട്ടുന്നതിനു മുന്‍പ് തടവുകാരനെക്കൊണ്ട് ഐസിസ് ചെയ്തതെന്താന്നോ? വീഡിയോ കാണാം

  • By Mithra Nair
Google Oneindia Malayalam News

സിറിയ : ഐസിസ് തങ്ങളുടെ കാടത്തം ദിനം പ്രതി കൂട്ടുകയല്ലതേ ഒരടി പോലും പിന്നോട്ട് പോവാന്‍ അവര്‍ തയ്യാറല്ല. ഒരോ ദിവസവും ഐസിസിന്റെ ഭാഗത്ത് നിന്ന് വരുന്ന വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നവയാണ്. ഈ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ മനുഷ്യനെങ്ങനെ ഇത്ര ക്രൂരനാവാന്‍ കഴിയുന്നു എന്നു സ്വയം ചോദിച്ചു പോവും.

ഐസിസുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന ഏറ്റവും പുതിയ വാര്‍ത്ത എന്തെന്നാല്‍ ഐസിസ് പിടികൂടിയ യുവാവിനെ കൊലപ്പെടുത്തുന്നതിനു മുന്‍പ് സ്വയം ശവക്കുഴി വെട്ടിച്ചു എന്നതാണ്. ഇതിന്റെ വീഡിയോയും ഐസിസ് പുറത്ത് വിട്ടിട്ടുണ്ട്.

isis

സിറിയയിലെ അല്‍ ക്വറിയാദ് അയ്‌നില്‍ നിന്നും പിടി കൂടിയ യുവാവിനെ കഴുത്തറുത്താണ് കൊന്നത്. കൊല്ലപ്പെടുന്നതിനു മുന്‍പ് സിറിയന്‍ സൈന്യത്തിന്റെ ചാരനാണ് താനെന്ന് ഐ.എസ് പുറത്തു വിട്ട വീഡിയോയില്‍ യുവാവ് പറയുന്നുണ്ട്.

ഓറഞ്ച് നിറത്തിലുള്ള വസ്ത്ര ധരിച്ച് യുവാവ് വിജനമായ ഒരു പ്രദേശത്ത് കുഴിവെട്ടുകയാണ് . കുഴിവെട്ടി പൂര്‍ത്തിയാക്കുമ്പോഴേക്കും ഐഎസിന്റെ കറുത്ത കൊടി പാറുന്ന ഒരു വാഹനം യുവാവിന് സമീപം വന്നു നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് വാഹനത്തില്‍ നിന്നും വരുന്നയാള്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ശവശരീരം കുഴിയിലിട്ടു മൂടുകയാണ് ചെയ്യുന്നത്

English summary
A prisoner in an orange jumpsuit is forced to dig his own grave before he is beheaded in the latest shocking video from ISIS.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X