കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന് ഐസിസിന്റെ ഭീഷണി; ഐസിസ് ജൂതന്മാര്‍ക്കൊപ്പം!!! ഇറാന്‍ പിടിച്ചടക്കും

Google Oneindia Malayalam News

ടെഹ്‌റാന്‍: ഇറാസ് ഭീഷണിയുമായി ഐസിസ് വീഡിയോ പുറത്ത്. ഈ മേഖലയില്‍ നിലനില്‍ക്കുന്ന സംഘടനങ്ങളില്‍ ഇറാന്റെ പങ്ക് കണക്കിലെടുത്താണ് ഭീകരസംഘടനയുടെ ഭീഷണി. അപൂര്‍വ്വമായ ഫര്‍സി ഭാഷയിലാണ് 36 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഐസിസ് പുറത്തുവിട്ടിട്ടുള്ളത്. ഐസിസ് ആശയപ്രചാരണത്തിനുപയോഗിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴിയും വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.

ഇറാന്റെ സുപ്രധാന നേതാവ് ആയത്തുള്ള ഖുമേനിയ്ക്കുള്ള സന്ദേശമാണ് വീഡിയോയിലുള്ളത്. മുഖം മൂടിയണിഞ്ഞ ഐസിസ് ഭീകരരനാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇസ്ലാമിക് ഇറാനിയന്‍ ഭരണത്തെ നിയന്ത്രിക്കുന്ന ഖുമേനിയുടെ വീട് തകര്‍ക്കുമെന്നും ഷിയാ പോരാളിയെന്ന് സൂചിപ്പിക്കുന്ന യാ ഹുസൈന്‍ ബാഡ്ജ് ധരിച്ചിട്ടുള്ള വ്യക്തിയും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

isis

ഇറാനിലെയും ഇറാഖിലേയും ഐസിസിനെയും സുന്നി വിമതരെയും വേരറുക്കാന്‍ ശക്തമായ പിന്തുണ നല്‍കുന്ന രാഷ്ട്രങ്ങളില്‍ ഒന്നാണ് ഷിയോ ഭൂരിപക്ഷമുള്ള ഇറാന്‍. ഷിയാക്കള്‍ സുന്നികള്‍ക്കെതിരെ നടത്തുന്ന അതിക്രമങ്ങളെയും ഐസിസ് വീഡിയോയില്‍ കുറ്റപ്പെടുത്തുന്നു. ഇറാന്‍ പിടിച്ചെടുത്ത് സുന്നികളെ തിരികെ കൊണ്ടുവരുമെന്നും വീഡിയോയില്‍ ഐസിസ് ഭീഷണി മുഴക്കുന്നു. ജൂതന്മാര്‍ക്കെതിരെ ഇറാന്‍ പുലര്‍ത്തുന്ന അസഹിഷ്ണുത മനോഭാവവും വീഡിയോയില്‍ ചര്‍ച്ച ചെയ്യുന്നു. അമേരിക്കയും ഇസ്രായേലും സുന്നികളെ സ്വീകരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്കെതിരെ നേരത്തെ ഇറാന്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.

English summary
The Islamic State group threatened Iran for its role in the region's conflicts, in a rare Farsi-language propaganda video released on Monday. The 36-minute video, entitled "The Farsi Land: from Yesterday till Today", was issued through IS's social media channels from Diyala province in neighbouring Iraq. A masked man directs his message to Iran's supreme leader Ayatollah Ali Khamenei.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X