കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയയിലും ഇറാഖിലും നടക്കുന്നതെന്താ? ഒബാമ കള്ളം പറയുന്നോ? ഐസിസ് ചിത്രം ഉള്‍പ്പടെ പുറത്ത് വിടുന്നു

Google Oneindia Malayalam News

ബാഗ്ദാദ്: ഇറാഖിലും സിറിയയിലും ഐസിസിന്റെ ശക്തികേന്ദ്രങ്ങള്‍ തിരിച്ച് പിടിച്ചെന്ന് പെന്റഗണ്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ചില പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമേരിയ്ക്ക ഐസിസിന് മേല്‍ വ്യോമാക്രമണം ശക്തമാക്കിയെന്നും പല അതിര്‍ത്തി പ്രദേശങ്ങളും കുര്‍ദ്ദിഷ് സൈന്യത്തിന്റെ പിന്തുണയോടെ തിരിച്ച് പിടിച്ചുമെന്നുമാണ് വാര്‍ത്ത പരന്നത്. എന്നാല്‍ ഐസിസ് കൂടുതല്‍ പ്രദേശങ്ങളിലേയ്ക്ക് പിടിമുറുക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

കുര്‍ദ്ദുകളുടെ നിയന്ത്രണത്തിലായിരുന്ന ഐന്‍ ഇസ്സ നഗരം ഇസ്ലാമിക് സ്റ്റേറ്റ് തിരിച്ച് പിടച്ചതായാണ് വിവരം. സിറിയന്‍ മനുഷ്യാവകാശ സംഘടനയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞമാസമാണ് യുഎസ് സൈന്യത്തിന്റെ പിന്തുണയോടെ ഐന്‍ ഇസ്സയുടെ നിയന്ത്രണം പിടിച്ചെടുത്തത്. എന്നാല്‍ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഐസിസ് നഗരം തിരിച്ച് പിടിയ്ക്കുകയായിരുന്നു. എന്നാല്‍ കുര്‍ദ്ദിഷ് സംഘടനകള്‍ വാര്‍ത്ത നിഷേധിച്ചു. സിഎന്‍എന്‍ ഉള്‍പ്പടെയുള്ള മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ISIS

അതേ സമയം സിറിയയിലും ഇറാഖിലും ഐസിസിനെതിരായ സൈനിക നടപടികള്‍ തുടരുമെന്ന് അമേരിയ്ക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ. അയ്യായിരത്തിലേറെ വ്യോമാക്രമണമാണ് ഇരു രാജ്യങ്ങളിലും നടത്തിയിട്ടുള്ളതെന്നും ഒബാമ. ഐസിസിനെതിരെ അമേരിയ്ക്കന്‍ പിന്‍ബലത്തോടെ സിറിയന്‍ സൈന്യവും ഇറാഖ് സൈന്യവും മുന്നേറുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. എന്നാല്‍ ഇവയ്ക്ക് മറുപടിയെന്നോണം നഗരങ്ങള്‍ തിരിച്ച് പിടിയ്ക്കുകയും കൂട്ടക്കൊലയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിയ്ക്കുകയുമാണ് ഐസിസ്.

English summary
ISIS militants have retaken the key Syrian city of Ain Issa from Kurdish forces, the London-based Syrian Observatory for Human Rights said Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X