കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തല അറുത്ത അമേരിക്കന്‍ പൗരന്‍റെ മൃതദേഹം ഐസിസ് വില്‍ക്കുന്നോ?

  • By Soorya Chandran
Google Oneindia Malayalam News

ഡമാസ്‌കസ്: ഇറാഖില്‍ ഐസിസ് ഭീകര്‍ കഴുത്തറുത്ത് കൊന്ന അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്‍ ജെയിംസ് ഫോളേയെ ഓര്‍മയില്ലേ... ഇപ്പോള്‍ അദ്ദേഹത്തിന്റെ മൃതദേഹത്തിന്റെ പേരിലും ഐസിസ് ഭീകരര്‍ വില പേശുകയാണ്.

2014 ഓഗസ്റ്റ് 19 നാണ് ജെയിംസ് ഫോളേയെ ഭീകരര്‍ കഴുത്തറുത്ത് കൊന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിടുകയും ചെയ്തു. ബന്ദിയാക്കപ്പെട്ട വിദേശികളില്‍ ആദ്യം കൊല്ലപ്പെട്ടതും ഫോളേ തന്നെ.

James Foley

ജെയിംസ് ഫോളേയുടെ മൃതദേഹത്തിന് ഐസിസ് ഇട്ട വില ഒരു മില്യണ്‍ അമേരിക്കന്‍ ഡോളറാണ്. ആറ് കോടിയില്‍ അധികം രൂപ. മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ നല്‍കാനാണ് ഐസിസ് ഇത്രയും തുക ആവശ്യപ്പെടുന്നത്. ഡിഎന്‍എ പരിശോധന നടത്തി കൊല്ലപ്പെട്ടത് ഫോളെ തന്നെയാണോ എന്ന് സ്ഥിരീകരിക്കേണ്ടത് അമേരിക്കയുടെ ആവശ്യമാണ്. പണം നല്‍കിയാല്‍ സിറിയ-തുര്‍ക്കി അതിര്‍ത്തിയില്‍വച്ച് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കൈമാറാം എന്നാണത്രെ ഐസിസ് അറിയിച്ചിരിക്കുന്നത്.

2012 നവംബര്‍ 22 നാണ് 40 കാരനായ ജെയിംസ് ഫോളെ സിറിയില്‍ ഐസിസ് ഭീകരരുടെ പിടിയിലാകുന്നത്. സിറിയയിലെ ആഭ്യന്തര യുദ്ധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.

ഐസിസിനെതിരെ അമേരിക്ക ഇറാഖില്‍ വ്യോമാക്രണം തുടങ്ങിയതിന് പിറകേയായിരുന്നു ജെയിംസ് ഫോളേയെ കഴുത്തറുത്ത് കൊന്നത്. തുടര്‍ന്നും ബന്ദികളായ വിദേശികളെ ഇത്തരത്തില്‍ ക്രൂരമായി വധിക്കുന്നത് ഐസിസ് തുടരുകയാണ്.

English summary
ISIS Wants To Sell The Dead Body Of A US Hostage… For One Million Dollars
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X