കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്ലാം ലോകത്തെ ജനകീയ മതമാകും; ക്രിസ്തുമതത്തെ പിന്നിലാക്കും, രേഖകള്‍ പറയുന്നത് ഇങ്ങനെ!!

2050 ആകുമ്പോഴേക്കും ഇന്തോനീഷ്യയേക്കാള്‍ കൂടുതല്‍ മുസ്ലിംകള്‍ ഇന്ത്യയിലുണ്ടാവും.

  • By Ashif
Google Oneindia Malayalam News

വാഷിങ്ടണ്‍: ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ വിശ്വസിക്കുന്നത് ക്രിസ്തുമതത്തിലാണ്. എന്നാല്‍ ക്രിസ്തുമതത്തെ പിന്തള്ളി ഇസ്ലാം മുന്നിലെത്തുന്ന കാലം വിദൂരമല്ല. പുതിയ പഠനത്തില്‍ വ്യക്തമാവുന്ന കാര്യങ്ങള്‍ അങ്ങനെയാണ്.

2070 ആകുമ്പോഴേക്കും ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ വിശ്വസിക്കുന്ന മതം ഇസ്ലാമാകും. യൂറോപ്പിലേക്കുള്ള കുടിയേറ്റവും അമേരിക്കയിലെ മുസ്ലിം ജനസംഖ്യയിലുള്ള വര്‍ധനവുമാണ് ഇസ്ലാം അതിവേഗം വളരാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലെത്താന്‍ കാരണം.

53 വര്‍ഷം കൊണ്ട് മാറിമറയും

നിലവിലുള്ള സാഹചര്യങ്ങളെല്ലാം 53 വര്‍ഷം കൊണ്ട് മാറിമറയുമെന്ന് വാഷിങ്ടണ്‍ കേന്ദ്രമായുള്ള പ്യു റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. 2070 ലാണ് മുസ്ലിംകള്‍ ലോക ജനസംഖ്യയില്‍ ആദ്യമെത്തുക. പ്രമുഖ ശാസ്ത്രജ്ഞരും സെലിബ്രിറ്റികളും ഇസ്ലാം ആശ്ലേഷിക്കുന്നത് സംബന്ധിച്ച് അടുത്തിടെ റിപോര്‍ട്ടുകളുണ്ടായിരുന്നു.

2100 ല്‍ മുസ്ലിംകള്‍ ഏറ്റവും മുന്നിലെത്തും

2100 ല്‍ കുറച്ചുകൂടി കാര്യങ്ങള്‍ മാറും. അന്ന് ഇസ്ലാമില്‍ വിശ്വസിക്കുന്നവര്‍ എണ്ണത്തില്‍ ഒന്നുകൂടി മുന്നേറും. ക്രിസ്തുമതത്തില്‍ വിശ്വസിക്കുന്നവരേക്കാള്‍ ഒരു ശതമാനം കൂടുതലായിരിക്കും അന്ന് മുസ്ലിംകള്‍- പഠന റിപോര്‍ട്ട് വ്യക്തമാക്കുന്നു.

കുടിയേറ്റം മുഖ്യഘടകം

ചില പ്രദേശങ്ങളില്‍ മുസ്ലിംകള്‍ എണ്ണം കൂടാനും ഇസ്ലാം വ്യാപിക്കാനും കാരണമാവുക കുടിയേറ്റമാണ്. വടക്കന്‍ അമേരിക്കയിലും യൂറോപ്പിലും ഇത്തരത്തില്‍ മുസ്ലിംകളുടെ എണ്ണത്തില്‍ ഇപ്പോള്‍ തന്നെ നേരിയ മുന്നേറ്റമുണ്ടായിട്ടുണ്ട്. സിറിയയില്‍ നിന്നും മറ്റു അറബ് രാജ്യങ്ങളിലും നിന്നും നിരവധി പേര്‍ യൂറോപിലേക്ക് കുടിയേറുന്നുണ്ട്.

അതിവേഗം വളരുന്ന മതം ഇസ്ലാം

ലോകത്ത് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന മതം ഇസ്ലാമാണെന്ന് പഠനം വ്യക്തമാക്കുന്നു. 2010ലെ കണക്ക് പ്രകാരം ലോകജനസംഖ്യയില്‍ 160 കോടി മുസ്ലിംകളുണ്ട്. ആഗോള ജനസംഖ്യയുടെ 23 ശതമാനം വരുമിത്.

ക്രിസ്ത്യാനികള്‍ 220 കോടി

ക്രിസ്താനികളുടെ എണ്ണം 2010ല്‍ 220 കോടിയാണ്. ലോകജനസംഖ്യയുടെ 31 ശതമാനമാണിത്. മറ്റു മതക്കാരില്‍ നിന്നു വ്യത്യസ്തമായി മുസ്ലിംകള്‍ക്ക് കുട്ടികള്‍ കൂടുതലാണെന്ന് പഠന റിപോര്‍ട്ട് പറയുന്നു.

മക്കള്‍ കൂടുതല്‍ മുസ്ലിംകള്‍ക്ക്

മുസ്ലിം സ്ത്രീകള്‍ക്ക് ശരാശരി 3.1 മക്കളുണ്ട്. മറ്റു മതസ്ഥരില്‍ ഇത് 2.3 ആണ്. 2010ലെ കണക്കു പ്രകാരം യുവജനങ്ങള്‍ കൂടുതലുള്ളത് ഇസ്ലാംമത വിശ്വാസികള്‍ക്കിടയിലാണ്. മുസ്ലിംകള്‍ക്കിടയില്‍ ഏറ്റവും കൂടുതലുള്ളത് 23 വയസുകാരാണ്. മറ്റു മതസ്ഥരിലാവട്ടെ 30 വയസുകാരും.

ജനസംഖ്യയില്‍ കാര്യമായ മാറ്റമില്ല

2070 ആകുമ്പോഴേക്കും ലോക ജനസംഖ്യയില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിക്കില്ല. കുടിയേറ്റം മൂലം ചില പ്രദേശങ്ങളില്‍ കൂടുതല്‍ ആളുകളെത്തുകയാണ് ചെയ്യുക. വടക്കന്‍ അമേരിക്കയിലും യൂറോപ്പിലും ഇസ്ലാം വളരാന്‍ ഇത് വഴിയൊരുക്കുമെന്ന് റിപോര്‍ട്ട് വ്യക്തമാക്കുന്നു.

മുസ്ലിംകള്‍ കൂടുതല്‍ ഇന്തോനേഷ്യയില്‍

ലോക മുസ്ലിംകളില്‍ 62 ശതമാനം താമസിക്കുന്നത് ഏഷ്യ-പസഫിക് മേഖലകളിലാണ്. മുസ്ലിംകള്‍ കൂടുതലുള്ള രാജ്യം ഇന്തോനീഷ്യയാണ്. പിന്നെ ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ഇറാന്‍, തുര്‍ക്കി ഇങ്ങനെ പോവുന്നു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങള്‍.

2050 ല്‍ ഇന്ത്യയാവും

2050 ആകുമ്പോഴേക്കും ഇന്തോനീഷ്യയേക്കാള്‍ കൂടുതല്‍ മുസ്ലിംകള്‍ ഇന്ത്യയിലുണ്ടാവും. അന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിംകള്‍ താമസിക്കുന്ന രാജ്യം ഇന്ത്യയാവുമെന്ന് പഠനം വ്യക്തമാക്കുന്നു. നിലവിലെ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക സാഹചര്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് പ്യു റിസര്‍ച്ച് പഠനം നടത്തിയത്.

അമേരിക്കയില്‍ മുസ്ലിം ജനസംഖ്യ കൂടും

അമേരിക്കയില്‍ 33 ലക്ഷം മുസ്ലിംകളാണുള്ളത്. അമേരിക്കന്‍ ജനസംഖ്യയുടെ ഒരുശതമാനമാണിത്. 2016ലെ കണക്കാണിത്. 2050 ആകുമ്പോഴേക്കും അമേരിക്കയില്‍ 2.1 ശതമാനം മുസ്ലിംകളുണ്ടാവുമെന്നാണ് പഠനം പറയുന്നത്. പുതിയ പഠന റിപോര്‍ട്ട് പ്യു റിസര്‍ച്ച്് സെന്റര്‍ പുറത്തുവിട്ടിട്ടുണ്ട്.

English summary
Islam will overcome Christianity to become the most popular religion in the world by 2070 with migration seeing a surge in Europe and America's Muslim population, research shows. The religion's share of the world's population will equal the Christian share - at roughly 32 per cent each - in 53 year's time, according to the Pew Research Center, based in Washington DC.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X