കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാലന്റൈന്‍സ്‌ ഡേ ആഘോഷങ്ങൾ പാടില്ലെന്ന് കോടതി !!! മാധ്യമങ്ങൾക്കും കർശന നിയന്ത്രണം !!

വാലന്റൈന്‍സ്‌ ഡേ ആഘോഷങ്ങള്‍ ഇസ്ലാം മതവിശ്വാസങ്ങള്‍ക്ക് എതിരാണെന്ന് ചൂണ്ടിക്കാണിച്ച് അബ്ദുള്‍ വാഹിദ് എന്ന ആള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.

  • By Deepa
Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താനില്‍ വാലന്‌റൈന്‍സ് ഡേ ആഘോഷങ്ങള്‍ക്ക് നിരോധനം. ഇസ്ലാമാബാദ് ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. രാജ്യത്തെ വാലന്റൈന്‍സ്‌ ഡേ ആഘോഷങ്ങള്‍ നിര്‍ത്തിവയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

പരസ്യമായ സ്നേഹ പ്രകടനങ്ങളോ ആഘോഷങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ നടപടി സ്വീകരിക്കണമെന്ന് കോടതി പൊലീസിന് നിർദ്ദേശം നൽകി.

ആഘോഷങ്ങള്‍

മുസ്ലീം രാഷ്ട്രമായ പാകിസ്താനില്‍ പ്രണയദിവസമെന്ന പേരില്‍ ആഘോഷങ്ങള്‍ വേണ്ടെന്നാണ് ഇസ്ലാമാബാദ് ഹൈക്കോടതിയുടെ ഉത്തരവ്. മാളുകളിലും കടകളിലും നടത്തിക്കൊണ്ടിരിക്കുന്ന ഒരുക്കങ്ങള്‍ നിര്‍ത്തണമെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.

മാധ്യമങ്ങള്‍ക്കും നിയന്ത്രണം

പ്രിന്‌റ്, ഇലക്ടോണിക് മീഡിയകളില്‍ വാലന്‌റെന്‍സി ഡേയ്ക്കായി പ്രത്യേക ഒരുക്കങ്ങളോ, പേജുകളോ, പരിപാടികളോ നടത്താന്‍ പാടില്ലെന്ന് കോടതി ഉത്തരവിട്ടു. ഇതില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ മാധ്യമസ്ഥാപനങ്ങളിലെ എഡിറ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇസ്ലാം വിശ്വാസത്തിന് എതിര്

വാലന്‌റെന്‍സ് ഡേ ആഘോഷങ്ങള്‍ ഇസ്ലാം മതവിശ്വാസങ്ങള്‍ക്ക് എതിരാണെന്ന് ചൂണ്ടിക്കാണിച്ച് അബ്ദുള്‍ വാഹിദ് എന്ന ആള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.

കര്‍ശന നിരീക്ഷണം

ഫെബ്രുവരി 14ന് പത്രങ്ങളും ചാനലുകളും കര്‍ശനമായി നിരീക്ഷിക്കും. വാലന്‌റെന്‍സ് ഡേയുമായി ബന്ധപ്പെട്ട വാര്‍ത്തകളോ, പരിപാടികളോ അവതരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

English summary
Print and electronic media have also been warned to "stop all Valentine's Day promotions immediately" .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X