കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാപ്പനീസ് പൗരനെ ഐസിസ് കഴുത്തറുത്ത് കൊന്നു, ഒരാള്‍ കൂടി ബന്ദി

  • By Soorya Chandran
Google Oneindia Malayalam News

ബാഗ്ദാദ്: ഐസിസിന്റെ ക്രൂര കൃത്യങ്ങള്‍ക്ക് അവസാനമാകുന്നില്ല. ബന്ദിയാക്കിയ ജാപ്പനീസ് പൗരനെയാണ് അവര്‍ ഒടുവില്‍ കഴുത്തറുത്ത് കൊന്നത്. മുമ്പ് വിദേശികളെ കൊന്നതിന് സമാനമായ രീതിയില്‍ തന്നെ ആയിരുന്നു.

വെള്ളിയാഴ്ചയായിരുന്നു ബന്ദികളാക്കപ്പെട്ട രണ്ട് ജപ്പാന്‍കാരില്‍ ഒരാളെ വധിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഐസിസ് പുറത്ത് വിടുകയും ചെയ്തു. സൈനിക കരാറുകാരന്‍ ആയ ഹാരുണ യുകാവയാണ് കൊല്ലപ്പെട്ടത്.

Japan ISIS

ജാപ്പനീസ് മാധ്യമ പ്രവര്‍ത്തകനായ കെന്‍ജി ബോട്ടോ ആണ് ശേഷിക്കുന്ന ബന്ദി. ഇയാളുടെ മോചനത്തിനായി ജപ്പാന്‍ ഗവണ്‍മെന്റ് ശ്രമം നടത്തി വരികയാണ്. രണ്ട് പേരേയും മോചിപ്പിക്കാന്‍ വേണ്ടി ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് ഒരാളെ ഐസിസ് വധിച്ചത്.

ജോര്‍ദ്ദാന്റെ തലസ്ഥാനമായ അമനിലാണ് ബന്ദികള്‍ ഉണ്ടെന്ന് കരുതിയിരുന്നത്. ഹാരുണ യുകാവയെ വധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല.

20 കോടി ഡോളറാണ് മോചന ദ്രവ്യമായി ഐസിസ് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിവരം. പിടിയിലായ വനിത ചാവേറിനെ വിട്ട് നല്‍കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ടത്രെ. എന്നാല്‍ മോചന ദ്രവ്യം ഐസിസിന് കൈമാറരുതെന്നാണ് അമേരിക്ക അടക്കമുള്ള രാഷ്ട്രങ്ങള്‍ ആവശ്യപ്പെടുന്നത്.

ജാപ്പനീസ് പൗരനെ വധിക്കുന്നതിന് മുമ്പ് ഐസിസ് അഞ്ച് വിദേശികളെ വധിച്ചിട്ടുണ്ട്.

English summary
Video Claims Islamic State Killed Japanese Hostage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X