കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിനെത്തേടി ഒബാമ ഇറാഖ് വരെ പോകേണ്ട...അമേരിയ്ക്കയിലും ഐസിസ്?

  • By Meera Balan
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കാലിഫോര്‍ണിയയില്‍ ഐസിസ് അനുകൂല തീവ്രവാദ ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തന്നുവെന്ന വാര്‍ത്ത നിഷേധിച്ച് അമേരിയ്ക്ക. സിഎന്‍എന്‍ ആണ് കാലിഫോര്‍ണിയയില്‍ ഐസിസ് അനുകൂല ഗ്രൂപ്പിന്റെ സാന്നിധ്യമുണ്ടെന്നും എഫ്ബിഐ അന്വേഷണം നടത്തുന്നുവെന്നും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് . എന്നാല്‍ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും ഐസിസിന്റെ ആക്രമണ ഭീഷണി രാജ്യത്തിനില്ലെന്നും നിയമകാര്യ വക്താവ് അറിയിച്ചു .

ലോസ് ആഞ്ചലസ് എയര്‍പോര്‍ട്ട് ഉള്‍പ്പടെ അമേരിയ്ക്കയിലെ പല വിമാനത്താവളങ്ങളും ഐസിസ് ലക്ഷ്യം വയ്ക്കുന്നതായി വാര്‍ത്ത പരന്നിരുന്നു.നിലവില്‍ ഇത്തരം ഭീഷണി അമേരിയ്ക്ക നേരിടുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നതത് .

ISIS

ഐസിസിന്റെ കമ്യൂണിക്കേഷന്‍ രഹസ്യങ്ങള്‍ ചോര്‍ത്തിയതില്‍ നിന്നും കാലിഫോര്‍ണിയയില്‍ ഉള്‍പ്പടെ ഐസിസ് അനുകൂലികള്‍ ഉണ്ടെന്ന് ഇന്റലിജന്‍സിന് വിവരം ലഭിച്ചുവെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തത് . ഇറാഖിലും സിറിയയിലും ഉള്‍പ്പടെ ഐസിസിനെതിരെ അമേരിയ്ക്ക ശക്തമായ ആക്രമണമാണ് നടത്തുന്നത് . ഈ സാഹചര്യത്തിലാണ് അമേരിയ്ക്കയില്‍ ആക്രമണം നടത്താന്‍ ഐഎസ് ലക്ഷ്യം വയ്ക്കുന്നതായി വാര്‍ത്ത പ്രചരിയ്ക്കുന്നത് .

English summary
Islamic State plot claims in California: US official denies reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X