കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ പ്രശ്നം: ഒരിക്കലും പാകിസ്താനെ പിന്തുണയ്ക്കില്ലെന്ന് ഇസ്രയേല്‍

ഒരു സാഹചര്യത്തിലും കശ്മീര്‍ പ്രശ്നത്തില്‍ പാകിസ്താന് പിന്തുണ നല്‍കില്ലെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കിയത്

Google Oneindia Malayalam News

ജെറുസലേം: കശ്മീര്‍ പ്രശ്നത്തില്‍ പാകിസ്താനെ പിന്തുണയ്ക്കില്ലെന്ന് ഇസ്രയേല്‍. ഉന്നത ഇസ്രയേല്‍ അധികൃതരാണ് ഏത് സാഹചര്യത്തിലായാലും കശ്മീര്‍ പ്രശ്നത്തില്‍ പാകിസ്താന് പിന്തുണ നല്‍കില്ലെന്ന് വ്യക്തമാക്കിയത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നത്തില്‍ നിശബ്ദത പാലിച്ച ഇസ്രയേലാണ് ഒടുവില്‍ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കാമെന്ന് വ്യക്തമാക്കിയത്.

കശ്മീരില്‍ സംഘര്‍ഷാവസ്ഥ വ്യാപിപ്പിക്കുന്നതിനായി പാകിസ്താന്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ പിന്തുണയ്ക്കുന്ന സാഹചര്യത്തില്‍ പാകിസ്താനുമായുള്ള കശ്മീര്‍ പ്രശ്നം ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. 1990 കള്‍ മുതല്‍ തന്നെ ഇന്ത്യയുമായി നയതന്ത്രബന്ധം പുലര്‍ത്തിവന്നിരുന്ന ഇസ്രയേല്‍ കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന ഇന്ത്യയുടെ നിലപാടിനെ തന്നെയാണ് പിന്തുണ നല്‍കുന്നത്.

ഇസ്രയേല്‍ സന്ദര്‍ശനത്തിന് പിന്നാലെ

ഇസ്രയേല്‍ സന്ദര്‍ശനത്തിന് പിന്നാലെ

പാകിസ്താന്‍ മുസ്ലിം ലോകത്ത് സുപ്രധാന രാജ്യമായതിനാല്‍ ഇസ്രയേലും പാകിസ്താനും തമ്മില്‍ 2003 മുതല്‍ പരസ്പര ധാരണകള്‍ ഉടലെടുത്തിരുന്നുവെന്നാണ് ഇന്ത്യയുടെ പശ്ചിമേഷ്യന്‍ വിദഗ്ദനായ രാജേന്ദ്ര അഭയാങ്കര്‍ സൂചിപ്പിക്കുന്നത്. 2003ല്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ ഇന്ത്യ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ഇന്ത്യ വിഷയത്തില്‍ പ്രസ്താവന പുറത്തിറക്കുന്നത്. എന്നാല്‍ 2017 ല്‍ നരേന്ദ്രമോദി ഇസ്രയേല്‍ സന്ദര്‍ശിച്ചപ്പോള്‍ പോലും കശ്മീര്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാത്ത ഇസ്രയേല്‍ പെട്ടെന്നാണ് നിലപാട് വ്യക്തമാക്കുന്നത്. ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നു മോദി.

ഏത് സാഹചര്യത്തിലും ഉറച്ചുനില്‍ക്കും

ഏത് സാഹചര്യത്തിലും ഉറച്ചുനില്‍ക്കും

ഏത് സാഹചര്യത്തിലായാലും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കശ്മീര്‍ പ്രശ്നത്തില്‍ പാകിസ്താനെ പിന്തുണയ്ക്കില്ലെന്നാണ് ഇസ്രായേലി അധികൃതര്‍ വ്യ ക്തമാക്കിയിട്ടുള്ളത്. അമേരിക്കന്‍ ജ്യൂവിഷ് കമ്മിറ്റിയുടെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും ഉള്‍തപ്പെട്ട സംഘത്തോടായിരുന്നു ഇസ്രയേല്‍ അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഭീകരവാദത്തിനെതിരെ കൂട്ടായ്മ

ഭീകരവാദത്തിനെതിരെ കൂട്ടായ്മ

ഏപ്രിലിലാണ് പ്രധാന മന്ത്രി നരേന്ദ്രമോദി മൂന്ന് ദിവസം നീണ്ടുനിന്ന ഇസ്രയേല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയത്. ഭീകരവാദത്തിനെതിരെ മോദി- നെതന്യാഹു സംയുക്ത പ്രസ്താവനയും ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെ പുറപ്പെടുവിച്ചിരുന്നു. പാകിസ്താന്‍റെ അതിര്‍ത്തി കടന്നുള്ള ഭീകരവാദം, മുംബൈ ഭീകരാക്രമണം തുടങ്ങിയ വിഷയങ്ങളും സന്ദര്‍ശനത്തിനിടെ ചര്‍ച്ചയായിരുന്നു. നേരത്തെ പാകിസ്താനെ പേരെടുത്ത് പരാമര്‍ശിക്കാതെ ഭീകരവാദത്തിനെതിരെ മോദിയും ട്രംപും സംയുക്തമായി പ്രസ്താവനയും പുറത്തിറക്കിയിരുന്നു. ട്രംപ് അധികാരത്തിലേറിയ ശേഷമുള്ള മോദിയുടെ യുഎസ് സന്ദര്‍ശന വേളയിലായിരുന്നു ഇത്. പത്താന്‍ കോട്ട് ഭീകരാക്രമണം, മുംബൈ ഭീകരാക്രമണം എന്നിവയുടെ സൂത്രധാരന്മാരായ ലഷ്കര്‍ ഇ ത്വയ്ബ, ജെയ്ഷെ മുഹമ്മദ് എന്നീ ഭീകര സംഘടനകള്‍ക്കെതിരെ യുഎസ് നടപടിയും ആവശ്യപ്പെട്ടിരുന്നു.

നയതന്ത്രം- പ്രതിരോധം

നയതന്ത്രം- പ്രതിരോധം

2012 2016 വരെയുള്ള കാലയളവില്‍ ഇസ്രയേലില്‍ നിന്നും 41 ശതമാനം ആയുധങ്ങളാണ് ഇന്ത്യ വാങ്ങിയതെന്ന് സ്‌റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നു. ആയുധ ഇടപാടില്‍ അമേരിക്കക്കും റഷ്യക്കും പിന്നാലെ ഇസ്രായേല്‍ ഇന്ത്യയുടെ മൂന്നാമത്തെ വലിയ പങ്കാളിയാണ്. സ്‌പേസ്, മിസൈല്‍ രംഗത്തും ഇരു രാജ്യങ്ങളും കരാര്‍ ഒപ്പിട്ടിട്ടുണ്ട്. 2000 ല്‍ ആഭ്യന്തര മന്ത്രിയായിരിക്കേ എല്‍ കെ അദ്വാനി, മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാം, ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌സിങ്, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് എന്നിവരെല്ലാം ഇസ്രയേല്‍ സന്ദര്‍ശിച്ചിട്ടുണ്ട്. 2006 ല്‍ ഗുറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ മോദിയും ഇസ്രയേല്‍ സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രയേല്‍ സന്ദര്‍ശനം നടത്തുന്നത്. ഇസ്രയേല്‍- പലസ്തീന്‍ വിഷയത്തില്‍ പലസ്തീനൊപ്പമാണ് ഇന്ത്യ നില്‍ക്കുന്നതെങ്കിലും ഇസ്രയേലിന് പിണക്കാനും ഇന്ത്യക്ക് താത്പര്യമില്ല. ഇക്കാര്യത്തില്‍ അമേരിക്കയുടെ സമീപനമാണ് ഇന്ത്യയും സ്വീകരിക്കുന്നത്. കശ്മീര്‍, പാകിസ്താന്‍ വിഷയങ്ങളില്‍ ഇസ്രയേല്‍ ഇന്ത്യയെ ആണ് പിന്തുണക്കുന്നത്

വ്യാപാരം- കൃഷി

വ്യാപാരം- കൃഷി

വ്യാപാരം വ്യാപാര രംഗത്ത് ഇസ്രയേല്‍ ഇന്ത്യയുടെ 38-ാമത്തെ വലിയ പങ്കാളിയാണ്. പേളുകള്‍, സ്‌റ്റോണുകള്‍ എന്നിവയാണ് ഇസ്രയേലില്‍ നിന്നും ഇന്ത്യ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത്. സാമ്പത്തികരംഗം നോക്കിയാല്‍ ഇസ്രയേല്‍ ഇന്ത്യയുടെ ഏഴാമത്തെ വലിയ സാമ്പത്തിക പങ്കാളിയാണ്. കൃഷി 2015-18 വര്‍ഷത്തേക്കുള്ള ഇന്തോ-അമേരിക്കന്‍ കാര്‍ഷിക പദ്ധതി നടപ്പില്‍ വന്നു കഴിഞ്ഞു. കാര്‍ഷിക മേറലയില്‍ ഇസ്രയേലിന്റെ സാങ്കേതിക വിദ്യ ഇന്ത്യ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിന് പുറമേ ജലസേചനത്തിലും ഇസ്രയേലിന്റെ സാങ്കേതിക വിദ്യ ഇന്ത്യ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇക്കാര്യത്തില്‍ 2016 മുതല്‍ ഇരു രാജ്യങ്ങളും യോജിച്ചു പ്രവര്‍ത്തിച്ചു വരികയാണ്.

ഇന്ത്യ- ചൈന പ്രശ്നത്തില്‍

ഇന്ത്യ- ചൈന പ്രശ്നത്തില്‍

സിക്കിം സെക്ടറിലെ ഇന്ത്യ- ചൈന തര്‍ക്കത്തില്‍ നിലപാട് സ്വീകരിക്കാത്തിന് പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കിയ ഇസ്രയേല്‍ സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും ചൂണ്ടിക്കാണിച്ചു. ഇസ്രയേലിന് ചൈനയുമായി നല്ല ബന്ധമുണ്ടെന്ന് വ്യക്തമാക്കിയ ഇസ്രയേല്‍ ഇറാനുമായോ മറ്റ് വിദേശരാജ്യങ്ങളുമായോ ഇന്ത്യയ്ക്കുള്ള ബന്ധത്തില്‍ തങ്ങളെയോ ഇന്ത്യയെയോ നിയന്ത്രിക്കേണ്ട ആവശ്യമില്ലെന്നും ഇസ്രയേല്‍ വ്യക്തമാക്കി.

English summary
This is significant given that the country has been relatively silent over Kashmir, which is described as the core issue between India and Pakistan, despite standing shoulder to shoulder with India in the fight against terrorism.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X