പാചകം ചെയ്യാനറിയാത്ത ഭാര്യയ്ക്ക് 6 വര്‍ഷം തടവ്? അറബി നാട്ടിലല്ല സംഭവം...പിന്നെയോ?
റോം: പാചകം ചെയ്യാനും വീട്ടുജോലി ചെയ്യാനും മടികാട്ടുന്ന ഭാര്യയെ കോടതി കയറ്റി ഇറ്റലിക്കാരനായ ഭര്‍ത്താവ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഭാര്യ ഭക്ഷണം പാകം ചെയ്യാനും വീട് വൃത്തിയാക്കാനും മടി കാട്ടുന്നുവെന്ന് പറഞ്ഞ് യുവാവ് നല്‍കിയ പരാതിയിലാണ് ഭാര്യയ്ക്ക് ജയില്‍ ശിക്ഷ കിട്ടാന്‍ സാധ്യത തെളിയുന്നത് . വെറും ശിക്ഷയൊന്നുമല്ല, കുറ്റക്കാരിയെന്ന് കണ്ടെത്തിയാല്‍ ആറ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിയ്ക്കാം .
കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും ജയിലില്‍ കിടക്കേണ്ടി വരും . 42കാരിയായ ഭാര്യയാണ് 47കാരനായ ഭര്‍ത്താവിന്റെ പരാതിയില്‍ ജയിലിലേയ്ക്ക് പോകാന്‍ തയ്യാറെടുക്കുന്നത്. ഭാര്യയ്‌ക്കെതിരെ ഭര്‍ത്താവ് ആദ്യം പരാതി നല്‍കിയത് പൊലീസിലായിരുന്നു . പക്ഷേ പൊലീസ് പരാതി ജുഡീഷ്യല്‍ അതോറിറ്റിയ്ക്ക് കൈമാറി, കോടതി കേസ് സ്വീകരിയ്ക്കുകയും ചെയ്തു.
തെക്കന്‍ റോമിലെ സൊന്നിനോ ഗ്രാമത്തിലുള്ള ദമ്പതിമാരാണ് ഇവര്‍. അറബ് രാജ്യങ്ങളില്‍ നിന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്ത ഇത്തരം സംഭവങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും കേള്‍ക്കേണ്ടി വരുന്ന ഞെട്ടല്‍ പലരിലും ഉണ്ട് .