കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ട്രന്‍സ് പരീക്ഷയില്‍ തോറ്റ മകനെ പിതാവ് കുത്തിക്കൊന്നു

  • By Sandra
Google Oneindia Malayalam News

ടോക്യോ: സ്‌കൂള്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ തോറ്റ മകനെ പിതാവ് കുത്തിക്കൊന്നു. 12കാരനായ മകനെയാണ് 48കാരനായ കെംഗോ സതേക്ക് കുത്തിക്കൊലപ്പെടുത്തിയത്. സ്വകാര്യ സ്‌കൂളിലെ പ്രവേശനത്തിനുവേണ്ടിയുള്ള പരീക്ഷയ്ക്ക് മുന്നോടിയായി പഠിക്കാത്തതാണ് പരീക്ഷയില്‍ തോല്‍ക്കുന്നതിന് കാരണമായതെന്ന് ആരോപിച്ചായിരുന്നു പിതാവ് മകനെ ആക്രമിച്ചത്. റോട്ട എന്ന 12കാരനാണ് മരിച്ചത്.

മികച്ച സ്‌കൂളുകളില്‍ മക്കള്‍ക്ക് പ്രവേശനം ലഭിക്കാനുള്ള മത്സരപ്രവണത ജപ്പാനില്‍ പതിവാണ്. പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ശരീരത്തില്‍ നിന്ന് അമിതമായി രക്തം നഷ്ടമായതോടെ കുട്ടി മരണമടയുകയായിരുന്നു.

blood-knife

അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തികൊണ്ട് പിതാവ് മകന്റെ നെഞ്ചില്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ പരീക്ഷയില്‍ തോറ്റതാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് വിലയിരുത്തുന്നത്. സംഭവം പുറത്തറിഞ്ഞതോടെ ആശുപത്രി അധികൃതര്‍ അറിയിപ്പ് കണക്കിലെടുത്ത് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ അബദ്ധവശാല്‍ മകനെ കുത്തുകയായിരുന്നുവെന്നാണ് പിതാവിന്റെ ന്യായീകരണം. നഗരത്തിലെ മികച്ച സ്‌കൂളില്‍ പ്രവേശനം ലഭിക്കുന്നതിനായി പഠിക്കാന്‍ മകന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ പോലീസിന് നല്‍കിയ മൊഴി. സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ അമ്മ ജോലി സ്ഥലത്തായിരുന്നു.

English summary
Japanese father killed 12 year old boy over entrance exam failure for private school.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X