കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോലിയ്ക്ക് പോകാന്‍ മടി; അവധി കിട്ടാന്‍ ഇങ്ങനെയൊക്കെ ചെയ്യാമോ!! ഒടുവില്‍ അറസ്റ്റും

ഒരു ദിവസത്തെ അവധി ലഭിയ്ക്കുന്നതിന് വേണ്ടിയായിരുന്നു മസാരു മീയൂറയുടെ സാഹസം

Google Oneindia Malayalam News

ടോക്യോ: ജോലിയ്ക്ക് പോകാനുള്ള മടി കാരണം സ്വയം കുത്തിപ്പരിക്കേല്‍പ്പിച്ച 54 കാരന്‍ അറസ്റ്റില്‍. ഒരു ദിവസത്തെ അവധി ലഭിയ്ക്കുന്നതിന് വേണ്ടിയായിരുന്നു മസാരു മീയൂറയുടെ സാഹസം. നഗോയ മുനിസിപ്പലിലെ സബ് സ്‌റ്റേഷനിലെ ശുചിമുറയില്‍ വച്ചായിരുന്നു ഇയാള്‍ സ്വത്തം കുത്തിപ്പരിക്കേല്‍പ്പിച്ചത്. ബുധനാഴ്ച രാവിലെ 7.20ഓടെയായിരുന്നു സംഭവം.

സ്വയം കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം സമീപത്തെ പോലീസ് സ്റ്റേഷനിലെത്തിയ മസാരു അജ്ഞാതന്‍ തന്നെ പിന്നില്‍ നിന്ന് കുത്തിപ്പരിക്കേല്‍പ്പിച്ചു എന്നാരോപിച്ച് പരാതിയും നല്‍കി. എന്നാല്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കിയ ശേഷം ഇയാളെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ നിജസ്ഥിതി പുറത്തുവന്നത്. ഒരു ദിവസത്തെ അവധി ലഭിയ്ക്കുന്നതിന് വേണ്ടിയായിരുന്നു സാഹസമെന്ന് ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തുകയായിരുന്നു.

cover-03

ജോലിയുടെ മാനസിക സമ്മര്‍ദ്ദം കാരണം സബ് വേ ടിക്കറ്റ് സ്റ്റേഷനില്‍ നിന്ന് ലഭിച്ച കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നും ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി. സംഭവമറിഞ്ഞതോടെ പോലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ജപ്പാനില്‍ അമിത ജോലിഭാരം വര്‍ധിച്ചുവരുന്ന പ്രവണതായി മാറിയിട്ടുണ്ട്. 2015ല്‍ മാത്രം 2000ഓളം പേരാണ് ജോലിയെത്തുടര്‍ന്നുള്ള മാനസിക സമ്മര്‍ദ്ദം മൂലം ആത്മഹത്യ ചെയ്തത്.

രാജ്യത്തെ ആത്മഹത്യകളില്‍ ഏറിയ പങ്കും ജോലി ഭാരം മൂലമാണെന്നാണ് പോലീസ് രേഖകളും വ്യക്തമാക്കുന്നത്. ക്രിസ്മസ് ദിനത്തില്‍ 24കാരി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് ഒരു മാസത്തില്‍ 100 മണിക്കൂര്‍ അധിക ഡ്യൂട്ടി എടുക്കുന്നവര്‍ക്ക് മൂന്ന് ദിവസത്തെ വാരാന്ത്യം അനുവദിച്ച് ചില കമ്പനികള്‍ രംഗത്തെത്തിയിരുന്നു.

English summary
The disheartened employee, 54-year-old Masaru Miura, of Kasugai in Japan’s Aichi Prefecture, reportedly stabbed himself in the hip in a subway station bathroom in the Nagoya Municipal at about 7:20am Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X