കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടണ്‍ തീവ്രവാദി ആക്രമണ ഭീഷണിയില്‍

  • By Sruthi K M
Google Oneindia Malayalam News

ലണ്ടല്‍: ബ്രിട്ടണില്‍ തീവ്രവാദി ആക്രമണം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. തീവ്രവാദി ആക്രമണത്തിന് സാധ്യത ഉണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. അടുത്ത ചില മാസങ്ങള്‍ക്കുള്ളില്‍ ഏതു നിമിഷവും ഇത് സംഭവിക്കാമെന്നാണ് മുന്നറിയിപ്പ്. ഇറാഖില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തന്നെയാണ് ഈ ഗൂഢ നിക്കത്തിന് ഒരുങ്ങുന്നത്. സംഘടന ആക്രമണത്തിന് ശ്രമിക്കുന്നതായി ബ്രിട്ടണ്‍ സീനിയര്‍ ഓഫീസര്‍ സര്‍ ബ്ബെര്‍നാഡ് ഹോഗാന്‍ഹോവെ ആണ് അറിയിച്ചത്.

2014ല്‍ തന്നെ അഞ്ചു തവണ ആക്രമണത്തിനായുള്ള ഗൂഢാലോചന നടന്നതായും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വലിയ ഭീഷണിയാണ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളില്‍ നിന്നും നേരിടുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളിലായി തീവ്രവാദികള്‍ ഇറാഖിലും സിറിയയിലും താമസിക്കുന്നതായും ആക്രമണത്തെ കുറിച്ച് പഠിക്കുന്നതായും ആഭ്യന്തരകാര്യ സെക്രട്ടറി തെരേസ അറിയിച്ചു.

bernardhogan

ഇതിനിടയില്‍ തീവ്രവാദത്തെ പ്രധിരോധിക്കാന്‍ ആയി ഈ ആഴ്ച തന്നെ തീവ്രവാദ പ്രതിരോധ ബില്‍ കൊണ്ടുവരും എന്ന് തെരേസ മെയ് പറഞ്ഞു. ഈ ബില്ലിലൂടെ പോലീസിനു കൂടുതല്‍ അധികാരം നല്‍കാന്‍ ആവും എന്ന് അവര്‍ പറഞ്ഞു.

തട്ടികൊണ്ടുപോകല്‍, മനുഷ്യ ബോംബായി മാറി നിരപരാധികളെ കൂട്ടക്കൊല ചെയ്യല്‍, സ്‌കൂള്‍ ബസ് ആക്രമിക്കല്‍, വിമാനങ്ങള്‍ തട്ടിയെടുക്കല്‍, ഇന്റര്‍നെറ്റിലൂടെ പുതിയ അനുയായികളെ ചേര്‍ക്കല്‍ എന്നിവയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ പ്രധാന ലക്ഷ്യം. ബ്രിട്ടണ്‍ ജനതയോടെ ജാഗരൂകമായി ഇരിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

English summary
Britain is facing an almost inevitable attack by fanatics who have been militarized by Islamic State. according to police and security officials.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X