കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രശസ്ത സംഗീതജ്ഞന്‍ 24 വര്‍ഷം കൊണ്ട് പീഡിപ്പിച്ചത് 177 സ്ത്രീകളെ!

  • By Aswathi
Google Oneindia Malayalam News

ലണ്ടന്‍: ലോകത്ത് സ്ത്രീ പീഡന വാര്‍ത്തകള്‍ നാള്‍ക്കു നാള്‍ വര്‍ദ്ധിയ്ക്കുകയാണ്. ഇതിന്റെ പ്രതിപ്പട്ടികയില്‍ ലോകം തിരിച്ചറിയുന്ന സെലിബ്രിറ്റികളുടെ എണ്ണം കുറവല്ല എന്നത് ഞെട്ടിപ്പിക്കുന്ന സത്യം. അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, പ്രമുഖ ബ്രിട്ടീഷ് സംഗീതജ്ഞനായ ജമ്മി സാവില്‍ കഴിഞ്ഞ 24 വര്‍ഷങ്ങളായി പീഡിപ്പിച്ചത് 177 സ്ത്രീകളെയാണ്.

അഞ്ചിനും എഴുപത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ളവരെയാണ് ഇയാള്‍ തന്റെ കാമവെറിയ്ക്ക് ഇരയാക്കിയതെന്നത് മൃഗീയമായ സത്യം. അതില്‍ തന്നെ ക്യാന്‍സര്‍ ബാധിച്ച പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ എഴുനേറ്റ് നില്‍ക്കാന്‍ കഴിയാത്ത ഗര്‍ഭിണികളും വയോധികരും ഉണ്ടത്രെ.

jimmy-savile

41 എന്‍ എച്ച് ആശുപത്രികളിലാണ് ഇയാളുടെ കാമലീലകള്‍ അരങ്ങേറിയത്. ജമ്മിയുടെ ഈ പീഡന സംഭവങ്ങള്‍ ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിരുന്നെങ്കിലും അവര്‍ പ്രതികരിക്കാതെ പോവുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജമ്മിയ്ക്ക് സ്വന്തമായി സ്വകാര്യ മുറിയും എപ്പോള്‍ വേണമെങ്കിലും എല്ലാ വാര്‍ഡുകളിലും കയറാനുള്ള അനുവാധവും ആശുപത്രി അധികൃതര്‍ നല്‍കിയിരുന്നുവത്രെ. സ്റ്റോക്ക് മന്‍ഡെവില്‍ ആശുപത്രിയില്‍ മാത്രം 60 രോഗികളെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്.

ലീഡ്‌സ് ജനറല്‍ ഇന്‍ഫേമറിയിലെ മോര്‍ച്ചറിയില്‍ മൃതദേങ്ങളെ ഇയാള്‍ വര്‍ഷങ്ങളോളം ലൈംഗികമായി ഉപയോഗിച്ചിരുന്നുവെന്നും മൃതദേഹങ്ങളില്‍ നിന്ന് കണ്ണുകള്‍ മോഷ്ടിച്ച് മെഡലുകളും വളകളും ഉണ്ടാക്കിയിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

English summary
Jimmy Savile was allowed unfettered access to the NHS where he raped and sexually assaulted patients in 41 hospitals during a 24 year reign of abuse, a bombshell report has revealed this morning.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X