കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയ്ക്കും മുസ്ലിങ്ങളെ പേടി?

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ലോകപോലീസായ അമേരിക്കയ്ക്കും ഇസ്ലാമോഫോബിയ? ലൂസിയാന ഗവര്‍ണര്‍ ബോബി ജിന്‍ഡാളിന്റെ അഭിമുഖത്തിലാണ് അമേരിക്കയ്ക്ക് മുസ്ലീമുകളോടുള്ള മനോഭാവം വ്യക്തമാകുന്നത്. അമേരിക്കയുടെ ചിലയിടങ്ങളില്‍ മുസ്ലിങ്ങളെ നിരോധിക്കാനുള്ള സാധ്യതകളെക്കുറിച്ചാണ് ജിന്‍ഡാള്‍ അഭിമുഖത്തില്‍ പറയുന്നത്.

അമേരിക്കയില്‍ മുസ്ലിം അധിനിവേശം ഉണ്ടാക്കാവുന്ന ഭീഷണികളെക്കുറിച്ചും അദ്ദേഹത്തിന് ആശങ്കകളുണ്ട്. അമേരിക്കയില്‍ ശരിയ നിയമം കൊണ്ടുവരാനാണ് മുസ്ലിങ്ങള്‍ ശ്രമിക്കുന്നത്. ഇനിയും ഇത് കൈയും കെട്ടി നോക്കി നിന്നാല്‍ യൂറോപ്പിലെ പോലെ നിരോധിത മേഖലകള്‍ ഇവിടെയും ഉണ്ടാകും. അമേരിക്കക്കാരനാകാന്‍ പറ്റില്ലെങ്കില്‍ അമേരിക്കയിലേക്ക് വരാതിരിക്കൂ എന്നാണ് ജിന്‍ഡാള്‍ പറയുന്നത്.

muslim-prayer

അമേരിക്ക നല്‍കുന്ന സ്വാതന്ത്ര്യം ചൂഷണം ചെയ്യാനാണ് മുസ്ലിം കുടിയേറ്റക്കാരുടെ ശ്രമം. സംസാരിക്കാനും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ട്. ഇവിടെ ജീവിക്കുന്നതും കമ്പനി തുടങ്ങുന്നതും അമേരിക്കക്കാരാകുന്നതും പട്ടാളത്തില്‍ ചേരുന്നതും എല്ലാം കൊള്ളാം. പക്ഷേ ഞങ്ങളെ കീഴടക്കാന്‍ നോക്കരുത്.

അത് കുടിയേറ്റമല്ല. അത് കോളനിവല്‍ക്കരണമാണ്. ആളുകള്‍ ഇവിടെ വന്ന് അവരുടെ വിശ്വാസവും സംസ്‌കാരവും സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് അധിനിവേശമാണ്. ചിലപ്പോള്‍ ആളുകള്‍ തന്നെ വര്‍ഗീയവാദി എന്ന് വിളിച്ചേക്കാമെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവായ ജിന്‍ഡാല്‍ പറയുന്നു. നൂറ് വര്‍ഷമോ അഞ്ച് മിനുട്ടോ അമേരിക്കയില്‍ കഴിഞ്ഞോ എന്നത് പരിഗണിച്ചല്ല തങ്ങള്‍ ആളുകളെ കാണുന്നത്.

English summary
Louisiana Gov. Bobby Jindal warned of the dangers of immigrants not assimilating to American culture.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X