കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭയന്നതു സംഭവിച്ചു!!! പുതിയ രാഷ്ട്രീയ പാർട്ടിയുമായി സയീദ്!!! ആശങ്കയിൽ പാകിസ്താനും!!!

മില്ലി മുസ്‍ലിം ലീഗെന്ന പേരിലായിരിക്കും പാര്‍ട്ടി പ്രവര്‍ത്തിക്കുക.

  • By Ankitha
Google Oneindia Malayalam News

ഇസ്ലാമാബാദ്: ആശങ്കപ്പെട്ടത് സംഭവിച്ചു മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദ് പാകിസ്താനിൽ പുതിയ രാഷ്ട്രയ പാർട്ടി രൂപീകരിച്ചു. മില്ലീ മുസ്ലീം ലീഗെന്നാണ് പേരിലായിരിക്കും പാർട്ടി പ്രവർത്തിക്കുക.മുൻപ് തന്നെ സയീദിന്റെ രാഷ്ട്രീയപ്രവേശനത്തെ കുറിച്ചും പാർട്ടി രൂപീകരണത്തെ കുറിച്ചു റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

sayeed

ഭീകരസംഘടനായയ ജമാത്ത്- ഉദ്-ദവയുടെ പേര് മാറ്റിയാണ് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചിരിക്കുന്നത്. ജമാത്ത്-ഉദ്-ദവയുടെ ആശയങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പാർട്ടി പ്രവർത്തിക്കുക.എന്നാൽ ഭീകര സംഘടനയായി ആരോപിക്കണപ്പെടുന്ന ജമാത്ത്-ഉദ്-ദവയുമായി തങ്ങൾക്കൊരു ബന്ധനവുമുണ്ടാകില്ലെന്നും സേവനപ്രവർത്തനങ്ങളിലൂടെയാകും പാർട്ടി പ്രവർത്തിക്കുകയെന്നും പ്രസിഡന്റ് സൈഫുല്ല ഖാലിദ് പറഞ്ഞു.

സെയ്ദിന്റെ രാഷ്ട്രീയപ്രവേശനം

സെയ്ദിന്റെ രാഷ്ട്രീയപ്രവേശനം

ഹാഫിസ് സയീദ് ജനാധിപത്യ സംവിധാനങ്ങള്‍ക്ക് എതിരായി നിലപാട് സ്വീകരിച്ചിരുന്നത്. അതുകൊണ്ട് തന്നെ സയീദിന്റെ രാഷ്ട്രീയ പ്രവേശനം ലോകരാജ്യങ്ങൾക്കിടയിൽ ആശങ്ക ജനിപ്പിക്കുന്നതാണ്. പാക് സൈന്യവുമായും ചാരസംഘടനയായ ഐഎസ്ഐയുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ സയീദിന്റെ രാഷ്ട്രീയ പ്രവേശനം ചങ്കിടിപ്പ് സൃഷ്ടിക്കുന്നതാണ്.

പാകിസ്താൻ നീങ്ങുന്നത് അപകടത്തിലേക്ക്

പാകിസ്താൻ നീങ്ങുന്നത് അപകടത്തിലേക്ക്

സെയ്ദിന്റെ രാഷ്ട്രീയ പ്രവേശനം പാകിസ്താനേയും ദേഷമായി ബാധിക്കുമെന്ന് റിപ്പോർട്ട്. പാകിസ്താന്‍ വളരെ അപകടകരമായ നിലയിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണിതെന്ന് പ്രതിരോധ വിദഗ്ദ്ധരെ ഉദ്ധരിച്ച് എഎന്‍ഐ വാര്‍ത്താ ഏജന്‍സി പുറത്ത് വിടുന്ന റിപ്പോർട്ട്

പാർട്ടി

പാർട്ടി

പാകിസ്താനിലെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഹാഫിസ് സയീദ് പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാൽ അതിനെ സ്ഥിരീകരിക്കുന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കൂടാതെ പാക് സ്വതന്ത്ര്യ ദിനമായ ആഗസ്റ്റ് 14 ന് ലാഹോറിൽ നടക്കുന്ന ചടങ്ങിൽ പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കും.

പാകിസ്താനുമായി അടുത്ത ബന്ധം

പാകിസ്താനുമായി അടുത്ത ബന്ധം

സെയ്ദിന്റെ നേതൃത്വത്തിലുള്ള ജമാത്ത്-ഉദ്-ദവ തീവ്രവാദ സംഘടന പാകിസ്താനിൽ നിന്ന് രഹസ്യമായി ആയുധം ശേഖരിക്കുന്നതായി റിപ്പോർട്ട് പുറത്തു വന്നിരുന്നു. ആയുധത്തിന് പുറമേ പണശേഖരണവും നടത്തുന്നതായി റിപ്പോർട്ടുണ്ട്.അബ്ദുൾ മക്കിയുടെ നേത്യത്വത്തിലാണ് ഫണ്ട് ശേഖരണവും ആയുധ ശേഖരണവും നടത്തുന്നത്.

വീട്ടു തടങ്കലിൽ

വീട്ടു തടങ്കലിൽ

കഴിഞ്ഞ ജനുവരി 31 മുതൽ സെയ്ദും നാലു കൂട്ടാളികളും പാകിസ്താനിലെ ഭീകര വിരുദ്ധ നിയമവും പൊതു നിയമ പ്രകാരം വട്ടു തടങ്കലിലാണ്. സെപ്റ്റംബറിൽ കലാവധി അവസാനിക്കാനിരിക്കെ രണ്ടുമാസത്തേക്കും കൂടി കലാവധി അധികൃതർ നീട്ടിയിരുന്നു.

തീവ്രവാദ സംഘടന

തീവ്രവാദ സംഘടന

2008 ലെ മുംബൈ ആക്രമണത്തിന് ശേഷം ജമാത്ത്-ഉദ്-ദവ സംഘടനയുടെ പേര് തെഹ് രീകെ ആസാദി ജമ്മു കശ്മീർ എന്നാക്കി മാറ്റിയിരുന്നു. തുടർന്ന് തെഹ് രീകെ ആസാദി ജമ്മു കശ്മീർ സംഘടനക്ക് പാക് സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു.

മുംബൈ ഭീകരാക്രമണം

മുംബൈ ഭീകരാക്രമണം

2008 നവംബർ 26-ന്‌ മുംബൈയിൽ തീവ്രവാദികൾ ആസൂത്രിതമായ 10 ഭീകരാക്രമണങ്ങൾ നടത്തി. 2008 നവംബർ 26-ന്‌ തുടങ്ങിയ ഈ ആക്രമണം ഏതാണ്ട് 60 മണിക്കൂറുകളോളം നീണ്ടു നിന്നിരുന്നു. 2008 നവംബർ 29-ന്‌ ഇന്ത്യൻ ആർമി അക്രമിക്കപ്പെട്ട സ്ഥലങ്ങൾ തിരിച്ചു പിടിക്കുന്നതു വരെ നീണ്ടു നിന്നു.22വിദേശികളടക്കം ഏതാണ്ട് 195 പേരെങ്കിലും ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു.ഏകദേശം 327 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

English summary
Jamaat-ud-Dawa, that the United States accuses of being a front for anti-India militant group that staged the 2008 Mumbai attacks has entered politics by forming a new party, charity officials said on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X