കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവിഐപി പരിഗണനയില്‍ ലോകത്തെ ഏക വെള്ള കാണ്ടാമൃഗം, സംരക്ഷണം കുഞ്ഞ് ജനിയ്ക്കാന്‍

  • By Meera Balan
Google Oneindia Malayalam News

നൈറോബി: മൃഗങ്ങളായി ജനിച്ചാലും മനുഷ്യരെക്കാള്‍ സുഖമായി ജീവിയ്ക്കുന്നവയുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളിലൊക്കെ വളര്‍ത്തു മൃഗങ്ങളെ ഉടമസ്ഥര്‍ പരിപാലിയ്ക്കുന്നത് കണ്ടാല്‍ മനസിലാകും. എന്നാല്‍ നിറ തോക്കുകളുമായി മുഴുവന്‍ സമയവും സുരക്ഷ ഭടന്മാര്‍ക്ക് നടുവില്‍ കഴിയുന്ന ഒരു വിവിഐപിയുണ്ട്. കെനിയയിലെ മൃഗസംരക്ഷണ കേന്ദ്രത്തില്‍ കഴിയുന്ന വെള്ള കാണ്ടാമൃഗം

ലോകത്ത് അവശേഷിയ്ക്കുന്ന ഏക വെള്ള കാണ്ടാമൃഗമായതിനാലാണത്രേ ഈ വിവിഐപി പരിഗണന. സുഡാന്‍ എന്ന ആണ്‍ കാണ്ടാമൃഗമാണ് അതീവ സുരക്ഷയില്‍ ജീവിയ്ക്കുന്നത്. നിറ കോത്തുകളുമായി സൈനികര്‍ കാണ്ടാമൃതത്തിന് കാവലിരിയ്ക്കുകയാണ്. ഒരു ചെറിയ ചലനം പോലും തിരിച്ചറിയാന്‍ റേഡിയോ ട്രാന്‍സ്മിറ്റര്‍ ഉടലില്‍ ഘടിപ്പിച്ചിട്ടുണ്ട്.

White Rhino

40 വയസുള്ള സുഡാനും ഇതേ ഉപവിഭാഗത്തില്‍പെട്ട രണ്ട് പെണ്‍ കാണ്ടാമൃഗങ്ങളുമാണ് മൃഗശാലയിലുള്ളത്. സുഡാനിലൂടെ കുഞ്ഞ് ജനിയ്ക്കുമെന്നും വംശനാശ ഭീഷണിയില്‍ നിന്നും വെള്ള കാണ്ടാമൃഗങ്ങള്‍ രക്ഷപ്പെടുമെന്നുമാണ് അധികൃതരുടെ പ്രതീക്ഷ. വേട്ടക്കാര്‍ ആക്രമിയ്ക്കുമെന്ന് കരുതി കാണ്ടാമൃഗത്തിന്റെ കൊമ്പുകള്‍ നീക്കം ചെയ്തിട്ടുണ്ട്.

വിപണിയില്‍ 49.6ലക്ഷം രൂപയാണ് കാണ്ടാമൃഗത്തിന്റെ കൊമ്പിന്റെ വില. വേട്ടക്കാരാണ് ഇവയുടെ വംശനാശത്തിന് കാരണമായത്. 1960കളില്‍ രണ്ടായിരത്തിലേറെ വെള്ള കാണ്ടാമൃഗങ്ങള്‍ ഭൂമിയില്‍ ഉണ്ടായിരുന്നതായി വേള്‍ഡ് വൈല്‍ഡ് ഫണ്ട് അധികൃതര്‍ പറയുന്നു.

English summary
With 1 male left worldwide, northern white rhinos under guard 24 hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X