കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീയെ തല്ലിക്കൊന്നകേസില്‍ അഫ്ഗാനില്‍ നാലുപേര്‍ക്ക് വധശിക്ഷ

  • By Anwar Sadath
Google Oneindia Malayalam News

കാബുള്‍: മതഭ്രാന്തിനാല്‍ അന്ധരായ ഒരുപറ്റം ആളുകള്‍ ക്രൂരമായി കൊലപ്പെടുത്തിയ സ്ത്രീയുടെ കുടുംബത്തിന് ഒടുവില്‍ നീതി. അഫ്ഗാനിസ്ഥാനിലെ 28കാരിയായ ഫര്‍കുന്ദയെ കൊലപ്പെടുത്തിയ കേസില്‍ നാലുപേര്‍ക്ക് വധശിക്ഷ വിധിച്ചാണ് കോടതി നീതി നടപ്പാക്കിയത്. ഖുറാന്‍ കത്തിച്ചെന്ന് ആരോപിച്ചായിരുന്നു സ്ത്രീയെ ഒരുസംഘം കൊലപ്പെടുത്തിയത്.

കേസില്‍ പ്രതികളായ മറ്റ് എട്ടുപേര്‍ക്ക് 16 വര്‍ഷം തടവും വിധിച്ചിട്ടുണ്ട്. സ്ത്രീയെ രക്ഷിക്കുന്നതില്‍ വീഴ്ചവരുത്തിയ 19 പോലീസുകാര്‍ കുറ്റക്കാരെന്നു കണ്ടെത്തി. ഇവരുടെ ശിക്ഷ അടുത്തദിവസം തന്നെ വിധിക്കും. സ്ത്രീകള്‍ക്കെതിരെ ക്രൂരമായ അതിക്രമങ്ങള്‍ നടക്കുന്ന അഫ്ഗാനിസ്ഥാനില്‍ ഇത്തരമൊരു വിധി അപൂര്‍വമാണെന്നാണ് വിലയിരുത്തല്‍.

ഷാ ദു ഷംഷൈറ പള്ളിക്ക് സമീപം സ്ത്രീകള്‍ക്ക് ബ്രേസ്ലറ്റ് വിറ്റിരുന്ന കടയില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. കടയിലെ മുല്ലയുമായി സ്ത്രീ മറ്റെന്തോ കാര്യത്തിന് തര്‍ക്കം നടന്നു. തര്‍ക്കത്തിനിടയില്‍ കടയില്‍ പിടിവലിയും നടന്നു. സ്ഥലത്ത് തടിച്ചു കൂടിയ ജനങ്ങളോട് ഫര്‍കുന്ദ ഖുറാന്‍ കത്തിച്ചതായി മുല്ല പറഞ്ഞതോടെ ജനക്കൂട്ടം അക്രമാസക്തമാവുകയായിരുന്നു.

ജനക്കൂട്ടത്തിനിടയില്‍പ്പെട്ട സ്ത്രീയെ കല്ലെറിഞ്ഞും മര്‍ദ്ദിച്ചും കൊലപ്പെടുത്തുകയും ശേഷം മൃതശരീരത്തിനു മുകളിലൂടെ കാര്‍ കയറ്റുകയും ചെയ്തു. എന്നാല്‍, പിന്നീട് നടന്ന അന്വേഷണത്തില്‍ സ്ത്രീ ഖുറാന്‍ കത്തിച്ചതായി യാതൊരു തെളിവും ലഭിച്ചില്ല. ജനക്കൂട്ടം കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ സ്ത്രീയെ കൊല ചെയ്യുകയായിരുന്നെന്ന് കോടതി കണ്ടെത്തി. സ്ത്രീയുടെ കൊലപാതകം അന്താരാഷ്ട്ര മാധ്യമങ്ങളിലും ചര്‍ച്ചാ വിഷയമായിരുന്നു.

English summary
Killing of Afghan Woman; Four Men Sentenced to Death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X