കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജപ്പാനില്‍ കത്തികുത്തേറ്റ് 19 പേര്‍ കൊല്ലപ്പെട്ടു, അക്രമി പോലിസ് സ്റ്റേഷനിലെത്തി കീഴടങ്ങി

  • By Desk
Google Oneindia Malayalam News

ടോക്കിയോ: ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോയുടെ പടിഞ്ഞാറുള്ള സഗാമിഹാരയിലെ ജനവാസ മേഖലയിലുണ്ടായ കത്തികുത്താക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. 48 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പതിനെട്ട് പേരുടെ നില അതീവ ഗുരുതരമാണ്.

Japan Stabbing

ചൊവ്വാഴ്ച പുലര്‍ച്ചെ അംഗവൈകല്യമുള്ളവര്‍ക്കായുള്ള സുകി യമായൂരി ഗാര്‍ഡന്‍ ഫെസിലിറ്റി എന്ന പുനരധിവാസ കേന്ദ്രത്തിലാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ നേരത്തെ ഈ കേന്ദ്രത്തിലെ ജീവനക്കാരനായിരുന്നുവെന്ന് സഗാമിഹാര പോലിസ് വ്യക്തമാക്കി.

Japan Stabbing Attack

ആക്രമണത്തിനു ശേഷം ഇയാള്‍ നേരിട്ട് പോലിസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കത്തിക്കുത്ത് ആക്രമണങ്ങള്‍ ജപ്പാനിലും ചൈനയിലും പുതിയ വാര്‍ത്തയല്ല. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ആക്രമണങ്ങളില്‍ ഒന്നാണിത്.

2008ല്‍ അകിഹബാര ജില്ലയില്‍ ഏഴ് പേരും 2001ല്‍ ഒസാക്കയിലെ ഒരു പ്രൈമറി സ്‌കൂളില്‍ എട്ടു കുട്ടികളും ഇത്തരം കത്തിക്കുത്താക്രമണത്തില്‍ മരിച്ചിട്ടുണ്ട്.

English summary
At least 19 people have been killed in a knife attack at a residential care centre for the disabled in the Japanese city of Sagamihara.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X