കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രായേലിന് പുതിയ ആയുധം, സ്‌പൈക്ക്, പശ്ചിമേഷ്യ കത്തിക്കാന്‍ നിമിഷങ്ങള്‍ മതി- വീഡിയോ കാണാം!!

സൈനികര്‍ക്ക് തോളിലേറ്റി നടക്കാന്‍ സാധിക്കുന്ന ഈ ആയുധത്തിന്റെ ശക്തി അപാരമാണ്. ലക്ഷ്യസ്ഥാനം കൃത്യമായി നിര്‍വഹിക്കാനും തകര്‍ക്കാനും കഴിയുന്ന ഇതിന്റെ പേര് സ്‌പൈക്ക് എന്നാണ്.

  • By Ashif
Google Oneindia Malayalam News

തെല്‍അവീവ്: സൈനിക ടാങ്കുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള അത്യാധുനിക ആയുധം ഇസ്രായേല്‍ നിര്‍മിച്ചു. സൈനികര്‍ക്ക് തോളിലേറ്റി നടക്കാന്‍ സാധിക്കുന്ന ഈ ആയുധത്തിന്റെ ശക്തി അപാരമാണ്. ലക്ഷ്യസ്ഥാനം കൃത്യമായി നിര്‍വഹിക്കാനും തകര്‍ക്കാനും കഴിയുന്ന ഇതിന്റെ പേര് സ്‌പൈക്ക് എന്നാണ്.

Israel

സാങ്കേതിക വിദ്യയില്‍ മികച്ച് നില്‍ക്കുന്നതാണ് സ്‌പൈക്ക്. വേഗതയാണ് ഈ ആയുധത്തിന്റെ മറ്റൊരു പ്രധാനം. ഒന്നിലധികം സ്‌ഫോടക വസ്തുക്കള്‍ ഒരേസമയം ഉപയോഗിക്കാന്‍ ഇതിന് സാധിക്കും. സൈനിക ടാങ്ക് ബോംബിട്ട് നശിപ്പിക്കാനാണ് സ്‌പൈക്ക് പ്രധാനമായും ഉപയോഗിക്കുക. അതിര്‍ത്തി സൈനികര്‍ക്ക് ഇവ കൈമാറാനാണ് ഇസ്രായേലിന്റെ തീരുമാനം. അതിര്‍ത്തി വഴിയുള്ള ശത്രു നീക്കങ്ങള്‍ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണിത്.

പശ്ചിമേഷ്യയില്‍ ഈ ആയുധം കൂടി ഇസ്രായേല്‍ ഉപയോഗിക്കുന്നതോടെ അവരെ പരാജയപ്പെടുത്താന്‍ ഒരു രാജ്യത്തിനും സാധ്യമല്ലെന്ന സ്ഥിതിവിശേഷമാണ് സംജാതമാവുക. അറബ് ലോകത്തിന്റെ നെഞ്ചിടിപ്പ് കൂട്ടുന്നത് കൂടിയാണ് ഇസ്രായേലിന്റെ പുതിയ ആയുധം.

നിലവില്‍ അണ്വായുധമുള്ള പശ്ചിമേഷ്യയിലെ ഏകരാഷ്ട്രം ഇസ്രായേലാണ്. എന്നാല്‍ ഇക്കാര്യം അവര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇസ്രായേല്‍-ഫലസ്തീന്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് അവരുടെ പുതിയ ആയുധത്തിന്റെ പ്രദര്‍ശനവും പരീക്ഷണവും. ഇസ്രായേലിനെതിരേ അതിര്‍ത്തി വഴിയുള്ള ഒരു ആക്രമണത്തിനും ഇനി ശത്രുരാജ്യങ്ങള്‍ക്ക് സാധ്യമല്ലെന്നാണ് അവരുടെ വാദം.

English summary
The newest anti-tank weapon from Israel – the Spike – is a shoulder-carried anti-tank weapon with enhanced penetration technology. It is easy to use and can engage fast moving targets effectively with it’s multiple warheads. This tank-killer will keep our borders safe from invasion.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X