കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

67 വര്‍ഷങ്ങള്‍ക്ക് ശേഷം പുസ്തകം തിരിച്ചുനല്‍കിയ വൃദ്ധയോട് ലൈബ്രേറിയന്‍ പറഞ്ഞത്?

Google Oneindia Malayalam News

വെല്ലിംഗ്ടണ്‍: ലൈബ്രറി പുസ്തകങ്ങള്‍ കയ്യില്‍ നിന്ന് നഷ്ടപ്പെട്ടാല്‍ പിഴ ഈടാക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ലൈബ്രറി പുസ്തകം 67 വര്‍ഷത്തിന് ശേഷം തിരികെ ഏല്‍പ്പിക്കാനെത്തിയ വൃദ്ധയാണ് ലൈബ്രറി അധികൃതരെ അത്ഭുതപ്പെടുത്തിയത്. എഡബ്ല്യൂ റീഡിന്റെ മിത്ത്‌സ് ആന്‍ഡ് ലെജന്‍ഡ്‌സ് ഓഫ് മോറിലാന്‍ഡ് എന്ന പുസ്തകമാണ് വ്യാഴാഴ്ച ന്യൂസിലന്റിലെ ഓക്ക്‌ലാന്റ് ലൈബ്രറിയിലെത്തിയ വൃദ്ധ തിരിച്ചേല്‍പ്പിച്ചത്.

1948ല്‍ ലൈബ്രറിയില്‍ നിന്ന് ഒരു പെണ്‍കുട്ടി എടുത്തതിന് ശേഷം കാണാതായ പുസ്തകം പിന്നീടാരും കണ്ടിരുന്നില്ല. ഈ പുസ്തകതമാണ് തിരിച്ചേല്‍പ്പിക്കാനുള്ള തിയ്യതി പിന്നിട്ട് 24,605 ദിവസങ്ങള്‍ക്ക് ശേഷം ലൈബ്രറിയില്‍ എത്തിച്ചിട്ടുള്ളത്. ജെ കെ റൗളിംഗ് ഉള്‍പ്പെടെയുള്ളവര്‍ എത്തുന്ന അവാര്‍ഡിനര്‍ഹമായല പ്രശസ്തമായ ലൈബ്രറിയാണ് ന്യൂസിലന്റിലെ ഓക്ക്‌ലാന്‍ഡ് ലൈബ്രറി.

library

കഴിഞ്ഞ ദശാബ്ദങ്ങള്‍ക്കിടെ പല തവണ ഈ പുസ്തകം വായിക്കുകയും ആസ്വദിക്കുകയും ചെയ്തുവെന്നും അത് തന്നെ ഏറെ സന്തോഷവതിയാക്കിയെന്നും അവര്‍ പറയുന്നു. വൃദ്ധയില്‍ നിന്ന് പിഴയൊന്നും ഈടാക്കിയില്ലെന്ന് ലൈബ്രേറിയന്‍ കോര്‍ണേലിയസ് പറയുന്നു. പുസ്തകം എടുത്തിട്ടുള്ളത് കുട്ടിയായിരുന്നപ്പോഴാണെന്നും കുട്ടികളില്‍ നിന്ന് പിഴ ഈടാക്കാറുന്ന പതിവ് ലൈബ്രറിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അക്കാലത്ത് ഏര്‍പ്പെടുത്തിയിരുന്ന പിഴയനുസരിച്ച് തിരിച്ചടക്കേണ്ട തിയ്യതി കഴിഞ്ഞ് ഒരാഴ്ച കഴിയുന്നതോടെ പ്രതിദിനം ഒരു പെന്നിയാണ് ഈടാക്കിയിരുന്നതെന്ന് പുസ്തകത്തിന് പിന്നില്‍ രേഖപ്പെടുത്തിയിരുന്ന സ്ലിപ്പില്‍ നിന്ന് വ്യക്തമാകുന്നത്. പുസ്തകമെടുത്തിട്ടുള്ളത് മുതിര്‍ന്ന ആളായിരുന്നുവെങ്കില്‍ 17,000 അമേരിക്കന്‍ ഡോളറാണ് പിഴയിനത്തില്‍ ഈടാക്കുകയെന്നും ലൈബ്രറി അധികൃതര്‍ വ്യക്തമാക്കുന്നു.

മിത്ത്‌സ് ആന്‍ഡ് ലെജന്‍ഡ്‌സ് ഓഫ് മോറിലാന്റിന്റെ മൂന്ന് കോപ്പികളാണ് ഇപ്പോള്‍ ഓക്ക് ലാന്‍ഡ് ലൈബ്രറിയിലുള്ളത് എന്നാല്‍ ഈ മൂന്ന് കോപ്പികളും െൈലബ്രറിക്ക് പുറത്തേക്ക് നല്‍കാതിരിക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ സ്ത്രീയുടെ പേര് പുറത്തുവിടാന്‍ ഓക്ക്‌ലാന്‍്ഡ് ലൈബ്രറി അധികൃതര്‍ തയ്യാറായിട്ടില്ല. 1940കളിലെ ലൈബ്രറി രേഖകള്‍ ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നും ലൈബ്രറി അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. ഓക്ക്‌ലാന്‍ഡിന് പുറത്ത് കുടുംബസമേതം താമസിക്കുന്നതായി സ്ത്രീ ലൈബ്രേറിയന്‍ കോര്‍ണേലിയസിനോട് പറഞ്ഞു.

English summary
Librarian of Auckland library responded to old lady over due book after 67 years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X