കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂറോപ്പിലെ ജീവിതം കൊതിച്ച് കടലില്‍ ഒടുങ്ങുന്നവര്‍, ലിബിയ ബോട്ട് ദുരന്തത്തില്‍ 200 മരണം

Google Oneindia Malayalam News

ട്രിപ്പോളി: ലിബിയയില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി 200 പേര്‍ മരിച്ചു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അനധികൃത കുടിയേറ്റക്കാരെ കുത്തിനിറച്ചെത്തിയ ലിബിയന്‍ ബോട്ട് മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങിയാണ് വന്‍ ദുരന്തം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ട്. അപകടത്തില്‍ ഒട്ടേറെപ്പേരെ കാണാതായിട്ടുണ്ട്. അഭയാര്‍ത്ഥികളെ അനധികൃതമായി യൂറോപ്പിലേയ്ക്ക് കടത്താന്‍ ശ്രമിയ്ക്കുന്ന സംഘങ്ങള്‍ ലിബിയയില്‍ സജീവമാണ്. ഇതിനാല്‍ തന്നെ ഇത്തരം ദുരന്തങ്ങള്‍ രാജ്യത്ത് ആവര്‍ത്തിയ്ക്കുകയാണ്.

400 അഭയാര്‍ഥികളാണ് ബോട്ടില്‍ ഉണ്ടായിരുന്നതെന്ന് ലിബിയന്‍ സര്‍ക്കാര്‍ വക്താവ് മുഹമ്മദ് അല്‍ മിസ്‌റാറ്റി വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. പടിഞ്ഞാറന്‍ ലിബിയയിലെ സുവാര തുറമുഖത്തിന് സമീപമാണ് ബോട്ട് മുങ്ങിയത്. യൂറോപ്പില്‍ ഭേദപ്പെട്ട ജീവിതം സ്വപ്‌നം കണ്ട് കടല്‍മാര്‍ഗം അവിടേയ്ക്ക് കടക്കാന്‍ ശ്രമിയ്ക്കുന്ന ആഫ്രിയ്ക്കന്‍ ജനങ്ങളില്‍ ഭൂരിഭാഗവും യാത്ര ചെയ്യാന്‍ തിരഞ്ഞെടുക്കുന്നത് ലിബിയന്‍ തീരമാണ്.

Migrants

1770 കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന ലിബിയന്‍ തീരം വഴി സഞ്ചരിച്ച് എത്തുന്ന അഭയാര്‍ത്ഥികള്‍ ഇറ്റലിയില്‍ കുടിയേറാനാണ് ലക്ഷ്യമിടുന്നത്. ഇതുവരെ മൂന്ന് ലക്ഷത്തിലധികം പേരാണ് ഇത്തരത്തില്‍ യൂറോപ്പിലേയ്ക്ക് കടന്നതെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍. ഇത്തരം കുടിയേറ്റ ശ്രമങ്ങള്‍ക്കിടെ യൂറോപ്പില്‍ മാത്രം 2500 ഓളം പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

English summary
Libya arrests three suspected smugglers over migrant boat disaster
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X